Thursday, July 12, 2012

ഒരു കമ്മ്യൂണിസ്റ്റ് മുത്തശ്ശിക്കഥ



പണ്ട് പണ്ട് ഒരിടത്ത് രണ്ട് കമ്മ്യൂണിസ്റ്റ്കാരുണ്ടായിരുന്നു. ശേഖരനും വിജയനും.
 
ആ നാട്ടിലെല്ലാവരും സമർത്ഥനായ വിജയനെ അത്യധികം ആരാധിച്ചിരുന്നു. അതുകൊണ്ട് തന്നെ അവർ സ്നേഹപൂർവ്വം അദ്ദേഹത്തെ വിജയേട്ടാ എന്നാണ് വിളിച്ചിരുന്നത്.

എന്നാൽ വിജയേട്ടന്റെ വളർച്ചയിൽ അസൂയപൂണ്ട ദുഷ്ടനും ക്രൂരനുമായ ശേഖരൻ വിജയേട്ടനെതിരേ ആളുകളെ തിരിക്കാൻ ശ്രമിച്ചു. കുലംകുത്തികളായ ചിലർ അയാളെ പിന്തുടർന്നു എങ്കിലും സത്യസന്ധരായ ആ നാട്ടുകാർ വിജയേട്ടനെ എന്നിട്ടും സ്നേഹിച്ചുവന്നു.

ദൈവാനുഗ്രഹത്താൽ, വിജയേട്ടൻ അറിയാത്ത ആരോ ശേഖരനെ എങ്ങിനെയോ കൊന്നു. പാവം വിജയേട്ടൻ ഇതൊന്നുമറിയാതെ ആ നാട്ടിലെ ജനങ്ങളെ തന്റെ ജീവനു തുല്യം സ്നേഹിച്ചു. അവരെ സേവിച്ചു. ഇപ്പോഴും വിജയേട്ടനെ ഏവരും ആരാധിക്കുന്നു.

ശുഭം!

7 comments:

അച്ചായന് said...

പണ്ട് പണ്ട് ഒരിടത്ത് രണ്ട് കമ്മ്യൂണിസ്റ്റ്കാരുണ്ടായിരുന്നു. ശേഖരനും വിജയനും.

ajith said...

ദാസനും വിജയനുമല്ലേ...??!!!
അതാ ചേരുന്നത്

ഉദയപ്രഭന്‍ said...

വടക്കന്‍പാട്ടുകള്‍ വളച്ചൊടിച്ചു എം.ഡി.വടക്കന്‍വീരഗാഥ എഴുതിയതുപോലുണ്ട്.

കഥപ്പച്ച said...

നന്നായി ... ഓണം ആശംസകള്‍ അഡ്വാന്‍സായി ....

ഓ .ടോ : താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )

deeputtan said...

ഇങ്ങനത്തെ ബ്ലോകുകലോന്നും ആരും പ്രോത്സാഹിപ്പിക്കരുത്, ഇങ്ങനത്തെ ചില ബ്ലോഗുകള്‍ വായിച്ചതാണ് ഇപ്പൊ അടുത്ത് ചില രാഷ്ട്രീയക്കൊലപാതകങ്ങള്‍ക്ക് കാരണമായത്‌, ശേഖരനും വിജയനും lived happily 4 ever എന്ന് എഴുതാമായിരുന്നു!

Santhosh Nair said...

sangathi kollaam tto..

Arun Peter said...

Nice work.
Continue...


Regards,
Girls HSS