Monday, July 9, 2012

അൻപത്തിയൊന്ന്‌!

വെട്ടുവഴികളിൽ നടന്നപ്പോഴാണ് ടി.പി.
നിന്റെ ജഡം ഞാൻ കണ്ടത്
നീ ക്ഷമിക്കണം കവിതയെഴുതുവാൻ
സമയം കിട്ടിയത് ഇപ്പോഴാണ്

നീ രക്തസാക്ഷിയാണെന്ന്
ചിലർ എന്നോട് പറഞ്ഞു പക്ഷെ
നിന്റെ ഭാഗ്യത്തിനാണ് ടിപി
സഖാക്കൾ നിന്നെ കൊന്നത്

കാശിനു വേണ്ടി നിന്നെയവർ
വാണിഭക്കാരനാക്കിയേനേ
വർഗ്ഗവഞ്ചകനും
പാപിയും ആക്കിയേനേ

നിന്റെ ഭാഗ്യത്തിനാണ്
അവർ നിന്നെ രക്തസാക്ഷിയും
കുലനായകനും
മിശിഹയും ആക്കിയത്

നിനക്കെന്തറിയാം ടിപി.
പുഴുതിന്ന നിന്റെ ജഡത്തെ
വെട്ടിത്തിന്നുന്നവരെ...
കവിതയും പുസ്തകവുമാക്കുന്നവരെ...

അവരെന്നേക്കാൾ വലിയ
കള്ളന്മാരാണ്
ഞാനും നിന്നെത്തിന്നുകയാണെങ്കിലും
പറയുന്നത് സത്യമാണ്

അൻപത്തിയൊന്നു
വെട്ടിയ കാടന്മാരെക്കാൾ
വൈഭവത്തോടെയും
ധൈര്യത്തോടെയും

നിന്നെ വെട്ടുമവർ!
അൻപത്തിയൊന്നെന്ന്
എണ്ണി വെട്ടുകതന്നെ ചെയ്യും.
ഇത് അൻപത്തിയൊന്ന്‌!

7 comments:

അച്ചായന് said...

അൻപത്തിയൊന്നെന്ന്
എണ്ണി വെട്ടുകതന്നെ ചെയ്യും.
ഇത് അൻപത്തിയൊന്ന്‌!

.ഒരു കുഞ്ഞുമയില്‍പീലി said...

കാലികകവിത പറഞ്ഞു കാലികമായി തന്നെ ആശംസകള്‍

ajith said...

ഇതുംകൂടിച്ചേര്‍ത്ത് അമ്പത്തിരണ്ടേ....

c.v.thankappan said...

അയ്യോ!തീരെ മനസ്സാക്ഷിയില്ലാതെ....!!!
എങ്കിലും...ആശംസകള്‍

Kalavallabhan said...

അക്ഷരകേരളത്തിന്റെ നമ്പര്‌

ശ്രീജിത്ത് മൂത്തേടത്ത് said...

ഹമ്മേ..
പിന്നേം വെട്ട്..
ഈ വെട്ടെപ്പോ നിക്വാവോ?
കവിതയ്ത്താശംസകള്‍..

photogrAFI said...

നനായിട്ടുണ്ട് അച്ചായാ