Tuesday, February 21, 2012

മുഖമെങ്ങനെയാണ് മനസ്സിന്റെ കണ്ണാടിയാവുക?


മുഖമെങ്ങനെയാണ് മനസ്സിന്റെ
കണ്ണാടിയാവുക?
മനസ് ഒരു സമരഭൂമിയാണ്
മുഖം ഒരു ശവപ്പറമ്പും

നിലനില്പിന്റെ രാഷ്ട്രിയത്തിനുമേൽ
എന്റെ ജീവന്റെ അധീശത്വം
നേടുവാനുള്ള പ്രയ്ത്നത്തിന്റെ
കുരുക്ഷേത്രമാണ് മനസ്സ്

മുഖം പക്ഷെ
ഉള്ളിൽ മരിക്കുന്ന
പോരാളികൾ വന്നു നിറയുന്ന
ഒരു ശവപ്പറമ്പാണ്

അതുകാരണം

നിങ്ങളുടെ പരിഹാസങ്ങൾക്കും
ശാസനങ്ങൾക്കും മുന്നിൽ
ചിരിച്ചുകൊണ്ടു നിൽക്കുവാനേ
മുഖത്തിന് കഴിയുള്ളൂ...

നിങ്ങളെ കൊല്ലുവാൻ
മനസ് ആക്രോശിച്ചപ്പോൾ
 മുഖം നിങ്ങളെ
ചിരിച്ചു കാണിക്കുകയാണ് ചെയ്തത്.

മനസ്സിന്റെ വിപ്ലവത്തെയാണ്
മുഖം മറച്ചുകളഞ്ഞത്
പകരം ആത്മവഞ്ചനയുടെ
മന്ദസ്മിതം വെച്ചുനീട്ടി.

11 comments:

അച്ചായന് said...

മനസ്സിന്റെ വിപ്ലവത്തെയാണ്
മുഖം മറച്ചുകളഞ്ഞത്
പകരം ആത്മവഞ്ചനയുടെ
മന്ദസ്മിതം വെച്ചുനീട്ടി.

സങ്കൽ‌പ്പങ്ങൾ said...

മനസ്സിനെയും മുഖത്തെയും വ്യത്യസ്തമായി അവതരിപ്പിച്ചു.ആശംസകൾ...

c.v.thankappan said...

നന്നായിരിക്കുന്നു.
ആശംസകള്‍

Sundaran said...

നല്ല കവിത

jaya said...

നല്ല കവിത. അഭിനന്ദനങ്ങള്‍

viddiman said...

ഇഷ്ടപ്പെട്ടു

ഒരു കുഞ്ഞുമയില്‍പീലി said...

മനസ്സിലെ അലയടികള്‍കൊണ്ട് മുഖത്തെക്കുള്ള പരിണാമത്തിലെ അവസ്ഥ അക്ഷരങ്ങള്‍ കൊണ്ട് തുറന്നു കാണിച്ചു നല്ല കാഴ്ചപ്പാടില്‍ വിരിഞ്ഞ ഈ വരികള്‍ക്ക് ആശംസകള്‍ ,എല്ലാ നന്മകളും നേരുന്നു കൊണ്ട് ഒരു കുഞ്ഞുമയില്‍പീലി

kanakkoor said...

മുഖം വടിച്ചുകളഞ്ഞു ഞാന്‍..
പിന്നെയും മുഖം.
ഇതാണ് കുഴപ്പം.
ഒരു മുഖംമൂടിക്കും മറയ്ക്കുവാനും കഴിയുന്നില്ല.

P V Ariel said...

Kavitha kalakki maashe.
ivide ithaadyam
pinne varaam
urakkam varunnu
Good night
pv

Fousia R said...

അച്ചായന്റെ
ചായം തേക്കാത്ത വാക്കുകള്‍.
"മനസ് ഒരു സമരഭൂമിയാണ്
മുഖം ഒരു ശവപ്പറമ്പും".
കാലത്തേ വായിച്ചത് കൊള്ളാവുന്നതായതിന്റെ സന്തോഷത്തോടെ

കുസുമം ആര്‍ പുന്നപ്ര said...

മനസ്സിന്റെ വിപ്ലവത്തെയാണ്
മുഖം മറച്ചുകളഞ്ഞത്
പകരം ആത്മവഞ്ചനയുടെ
മന്ദസ്മിതം വെച്ചുനീട്ടി.