I
ജീവിതം മായയാണത്രേ
ഏറ്റവും വലിയ തമാശ
സർവ്വതും മായയെങ്കിൽപ്പിന്നെ
നീയും ഞാനുമെന്തിനായ്
എരിഞ്ഞടങ്ങുന്നു?
മായയല്ലാത്തതെന്തോ അത് ജീവിതം!
മറ്റെല്ലാം മായ
ഹാ മായ! സർവ്വതും മായ!
II
എന്നെയറിയാതെ
എന്റെ വേദനകളറിയാതെ
എന്നെയിഷ്ടപ്പെടുന്ന
കപടസ്നേഹിതരെ
എന്റെ നെഞ്ച് പിളർന്നു നിങ്ങൾ
എന്റെ ചോരയും ചങ്കും എടുത്തുകൊൾക
പക്ഷെ നിങ്ങൾക്ക് ഞാൻ
എന്റെ ആത്മാവിനെ
വിട്ടുതരില്ല
അത് ഞാൻ കാത്ത് വെക്കും
എന്റെ നെഞ്ചിലെ
മുവിക്കത്തിയൂരുന്ന
കൈയ്യിലേല്പിച്ചു
കൊടുക്കുവാൻ!
III
എന്റെ നെഞ്ച് കത്തിയമരുന്നതുപോലെ
ഈ ചിന്ത കത്തിപ്പടരുമെങ്കിൽ
അതിന്റെ പുക ആകാശവും
അതിന്റെ ഭസ്മം ഭൂമിയും
നിറക്കുമെങ്കിൽ
അന്ന് ഞാൻ എന്റെ
ചിതക്ക് തീ കൊളുത്താം!
4 അഫിപ്രായങ്ങള്‍:
അന്ന് ഞാൻ എന്റെ
ചിതക്ക് തീ കൊളുത്താം!
വരികള്‍ക്ക് ഒരു ഫിലോസോഫികല്‍ ടച്ചുണ്ട്
“ജീവിതം മായയാണത്രേ
ഏറ്റവും വലിയ തമാശ
സർവ്വതും മായയെങ്കിൽപ്പിന്നെ
നീയും ഞാനുമെന്തിനായ്
എരിഞ്ഞടങ്ങുന്നു?“
ഈ അച്ചായൻ അളു കൊള്ളാമല്ലോ! മലയാളത്തിലും ഇംഗ്ലീഷിലിമൊക്കെ കവിത പെയ്യിക്കുകയല്ലേ? നന്നായിട്ടുണ്ട്. ആശംസകൾ!
കവിത വായിച്ചു .നന്നായിരിക്കുന്നു.
Post a Comment