അറിയിപ്പ്
ഹലോ എന്ന പദത്തിനു പകരമായി ഇനി മുതൽ മലയാളികൾ എല്ലാവരും ‘കൂയ്’ എന്ന പദം പ്രയോഗിക്കണം എന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
ഈ ഉത്തരവ് മുൻകാല പ്രാബല്യത്തോടെ നടപ്പിൽ വരുന്നതാണ്!
ലക്ഷ്യം
മലയാള ഭാഷയെ ആധുനിക യുഗത്തിലേക്ക് പറിച്ചു നടാനുൾല പ്രവർത്തങ്ങൾക്ക് മകുടം ചൂടുന്ന ഒരു മാറ്റം ആയിരിക്കും ചാറ്റിലും ഫോണിലും മറ്റും കൂയ് എന്ന പ്രയോഗത്തിന്റെ ഉപയോഗം എന്ന് ഓർക്കുക. മലയാളം വിക്കിപ്പീഡിയ, വിക്കിനിഘണ്ടു തുടങ്ങിയുള്ള പല സംരംഭങ്ങളേക്കാൾ അധികം പ്രായോഗികമാവും ഈ മാറ്റം എന്ന് സാങ്കേതിക വിദഗദർ അഭിപ്രായപ്പെടുന്നു. കാരണം ഇന്റർനെറ്റിലെ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഒരു പദമാണത്രേ ഹലോ. അതിനു പകരം കൂയ് വരുന്നത് പ്രയോജനകരമാവുകയും ഭാഷക്ക് ഉന്നമനം ഉണ്ടാവുകയും ചെയ്യുമത്രേ! ഭാവിയിൽ ഇനി മലയാളം ഇല്ലതെ വരുന്ന കാലത്ത് പോലും കൂയ് എന്ന പ്രയോഗം നിലനിൽക്കുവാനും ഉള്ള സാധ്യത ഭാഷാപണ്ഡീതർ തള്ളിക്കളയുന്നില്ല.
ഇനിയല്പം ഭാഷാചരിത്രം
ഹലോ എന്ന പദത്തിനും കൂയ് എന്ന പദത്തിനും ശ്രദ്ധ ക്ഷണിക്കുന്ന അർത്ഥമാണുള്ളത്. അതുപോലെ തന്നെ ‘ഓൾഡ് ഹൈ ജെർമനിൽ‘ തുഴക്കാരനെ വിളിക്കുന്ന പദത്തിൽ നിന്നാണ് ഹലോ എന്ന ആംഗലേയ പദത്തിന്റെ ഉദ്ഭവം. അതേ ഉപയോഗം തന്നെയാണ് മലയാളത്തിലെ കൂയ് എന്ന പ്രയോഗത്തിനുമുള്ളത് എന്നത് ശ്രദ്ധേയമാണ്.
മാത്രമല്ല ഹലോ എന്ന ആംഗലേയ പ്രയോഗത്തിൽ ഒളിഞ്ഞിരിക്കുന്ന മുതലാളിത്തപരമായ നിലപാടുകളെത്തിരിച്ചറിഞ്ഞ് തികച്ചും പ്രോലിറ്റേറിയനായ ‘കൂയ്’ എന്ന പദം ഉപയോഗിക്കണം എന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയും അറിയിച്ചിട്ടുണ്ട്! കൂയ് എന്ന പദം കീഴാളവർഗ്ഗ ഭാഷയെ പ്രതിനിധാനം ചെയ്യുന്നുവെന്ന് മാത്രമല്ല മലയാള ഭാഷക്ക് കീഴാള വർഗ്ഗം നൽകിയ ഏറ്റവും നല്ല സംഭാവന കൂടിയാണത്രേ!
എങ്ങനെ ഉപയോഗിക്കാം
ഇനി മുതൽ ചാറ്റിങ്ങ് തുടങ്ങുന്ന മലയാളികൾ ഹലോ ഹൈ മുതലായ ആംഗലേയ പ്രയോഗങ്ങൾക്ക് പകരം 916 മലയാളമായ കൂയ് എന്ന പദം ഉപയോഗിക്കേണ്ടതാണ്. ഫോൺ ഉപഭോക്താക്കൾക്കും ഇതേ രീതി അവലംബിക്കാവുന്നതാണ്.
ജയ് മലയാളം വിജയിക്കട്ടെ!
5 അഫിപ്രായങ്ങള്‍:
ജയ് മലയാളം വിജയിക്കട്ടെ!
Achayan Rocks
കൂഹേ..ന്നായല്ലോ..?
ആ..പൂയ്...!!!
എന്റെ ചെറുപ്പത്തില്‍ ഞാന്‍ കേട്ടിട്ടുണ്ട് കുറച്ചകലത്തില്‍ നില്‍ക്കുന്നവരെ ശ്രദ്ധ ക്ഷണിക്കാന്‍ വേണ്ടി “പൂ...യ്...!!” പ്രയോഗിക്കുന്നത്.(പാവങ്ങള്‍...അന്നു മിസ്സ്ഡ് കാളടിക്കാന്‍ കുന്ത്രാണ്ടം ഇല്ലല്ലോ..!!) കേട്ടു പഴക്കമുള്ളതുകൊണ്ടാവാം ഇപ്പോഴും ഈയുള്ളവന്റെ ചാറ്റിങ്ങിലും.ചില(തിരഞ്ഞെടുത്ത) ഫോണിങ്ങിലും പണ്ടേ..ഈ “പൂയ്...” കടന്നു കൂടാറുണ്ട്...!!
ഒത്തിരിയാശംസകള്‍...!!
കൂയ്..
ഈ ടെമ്പ്ലേറ്റില്‍ പോസ്റ്റുകള്‍ വായിക്കാന്‍ പ്രയാസമുണ്ട്.
Post a Comment