Sunday, January 16, 2011

ക്ലാസുമുറി

എന്റെ ചിന്തകളുടെ
കുരുതിപ്പുരയാണ്
എന്റെ ക്ലാസ്സുമുറി

അവിടെ സ്വാതന്ത്ര്യം
ചവിട്ടിമെതിക്കപ്പെടുന്നു

ഞങ്ങൾ പറയും
നീ പഠിക്കുക
ഞങ്ങൾ പഠിപ്പിക്കും
നീ ചിന്തിക്കുക
ഇങ്ങനെ എന്റെ
സ്വാതന്ത്ര്യം കൊള്ളിവെക്കപ്പെടുന്നു

ഒന്നുകിൽ ഞാൻ കൊള്ളാവുന്നവൻ
എല്ലാം അനുസരിക്കുന്നവൻ
സമർത്ഥനായവൻ
കിട്ടുന്നത് വിഴുങ്ങുന്നവൻ

അല്ലെങ്കിൽ കൊള്ളരുതാത്തവൻ
നിഷേധം പറയുന്നവൻ
ചോദ്യം ചെയ്യാൻ ധൈര്യപ്പെടുന്നവൻ

എന്റെ ചിന്തകളുടെ
കുരുതിപ്പുരയാണ്
എന്റെ ക്ലാസ്സുമുറി

8 comments:

കണ്ണന്‍ | Kannan said...

anganathe class murikalaanu kooduthalum! enkilum allathavayum und,undaavam!

nice post!

Akbar said...

എന്താണ് അച്ചായാ ഈ പറയുന്നത്. ക്ലാസ് മുറികള്‍ ചിന്തകളുടെ കുരുതിപ്പുരയാകുന്നത് എങ്ങിനെ ?. ക്ലാസ്സ് മുറികളില്‍ വിദ്യഅഭ്യസിക്കുന്നു. പലരുടെയും ചിന്തകള്‍ നാം പഠിക്കുന്നു. അതിലൂടെ സ്വയം ചിന്തിക്കാനുള്ള മനസ്സിന്റെ സ്വാതന്ത്ര്യം സ്വായത്തമാക്കുന്നു.

അപ്പൊ ക്ലാസ്സില്‍ പോകാതിരുന്നാല്‍ നമ്മള്‍ സ്വയം ചിന്തിച്ചു ഒരു പാട് മുന്നേറും അല്ലെ. നമോ വാകം .

അച്ചായന് said...

കണ്ണൻ പറഞ്ഞതു പോലെ അങ്ങനത്തെ ക്ലാസുകളും ഉണ്ടാവാം അക്ബറേട്ടാ. പക്ഷെ ഭൂരിഭാഗം ക്ലാസുകളും ഇങ്ങനെയാണ്. സ്വതന്ത്രചിന്തക്ക് കടിഞ്ഞാണിടുന്നവ.

ബൈജുവചനം said...

അച്ചായോ അത്രയ്ക്കങ്ങ വേണായിരുന്നോ?

niyal chithram said...
This comment has been removed by the author.
niyal chithram said...

dear chinthakal kadukayarunnundallea..?

കമ്പർ said...

അയ്യോ...ഞാനിവിടെ വന്നിട്ടില്ലേ..

ശാന്ത കാവുമ്പായി said...

ഞാനിവിടെ വന്നിട്ടേയില്ല.കാരണം ഞാനൊരു ടീച്ചറാണ്.