Saturday, December 4, 2010

പ്രണയമെന്ന കെട്ടുകഥ

പ്രണയം ഒരുപക്ഷെ
ഒരു കെട്ടുകഥയായിരിക്കാം
മുത്തശ്ശിക്കഥകൾ പോലെ
സത്യമാവാൻ നാം
കൊതിക്കുന്ന ഒരുതരം
കെട്ടുകഥ


പക്ഷെ
വിരഹം സത്യമാണ്
കണ്ണുനീരിന്റെ നനവുള്ള
സത്യം
അതുകൊണ്ടാവാം
ഞാനെന്റെ വിരഹത്തെ
പ്രണയിക്കുന്നത്
വിരഹത്തിന്റെ നോവിനെ
ആഘോഷിക്കുന്നത്!

8 comments:

അച്ചായന് said...

അതുകൊണ്ടാവാം
ഞാനെന്റെ വിരഹത്തെ
പ്രണയിക്കുന്നത്
വിരഹത്തിന്റെ നോവിനെ
ആഘോഷിക്കുന്നത്!

jayanEvoor said...

ഈ അച്ചായന് ഇതെന്നാത്തിന്റെ സൂക്കേടാ!!?

പ്രണയം! അതും ഈ പ്രായത്തിൽ!

kARNOr(കാര്‍ന്നോര്) said...

എന്നെ എന്തിനാ ഇങ്ങനെ വേദനിപ്പിക്കണേ ?

baiju said...

വിരഹത്തിന്‍ വേദനയരിയാന്‍ പ്രണയിക്കേണ്ടേ?

റാണിപ്രിയ said...

Super...achaya...

മഹേഷ്‌ വിജയന്‍ said...

വിരഹം സത്യമാണ്
കണ്ണുനീരിന്റെ നനവുള്ള
സത്യം
സത്യം
സത്യം
സത്യം
സത്യം

ratheesh said...

അച്ചായന്റെ പ്രണയവിരഹത്തില്‍

ഞാനും പങ്കു ചേരുന്നു

നേര്‍ത്ത വിങ്ങലോടെ...

ബൈജുവചനം said...

അച്ചായന്നും ലവ്വോ?