Tuesday, November 16, 2010

എന്റെ പ്രണയവും വിരഹവും - ചില ചെറുകവിതകള്‍

തിരിച്ചു കിട്ടാനല്ലാതെ
ഒന്നും ജീവിതത്തില്‍
ഞാന്‍ ചെയ്തിട്ടില്ല

ഒരുപക്ഷെ എന്റെ പ്രണയം
തിരിച്ചു കിട്ടാതെ വന്നത്
അതുകൊണ്ട്തന്നെയാവാം

==================
മഴയും കാറ്റും പക്ഷികളും ഒക്കെ
പ്രണയത്തിന്റെ ബിംബങ്ങളാണ്‌
പക്ഷെ എന്റെ  വിരഹത്തിനു
ബിംബമായി ഞാന്‍ മാത്രം

===================
എന്റെ പ്രണയം ഒരു  മഴ ആയിരുന്നെങ്കില്‍
എനിക്കത്   നനയാമായിരുന്നു
എന്റെ പ്രണയം ഒരു നദിയായിരുന്നെങ്കില്‍
എനിക്കതില്‍ നീന്താമായിരുന്നു
പക്ഷെ എന്റെ പ്രണയം ഒരു കടലായിരുന്നു
ഞാന്‍ അതില്‍ മുങ്ങിപ്പോയി

===================

പ്രണയ മഴ പെയ്യുന്നുണ്ട് തീര്ച്ച
പക്ഷെ അത് അഗ്നിവര്‍ഷമാണ്
ഒരു വിരഹവര്‍ഷമാണ്
================

3 comments:

പഞ്ചാരക്കുട്ടന്‍ said...

മൂന്നിടത്തും ഞാന്‍ പോയി അച്ചായന്‍ പുലിയാണല്ലോ
പഞ്ചാരക്കുട്ടന്റെ തല്ല്കൊള്ളിത്തരങ്ങളിലേക്ക് സ്വാഗതം

jayarajmurukkumpuzha said...

valare nannayittundu.... aashamsakal........

ഒഴാക്കന്‍. said...

പ്രേമിക്കയാന്‍ പോകാത്തത നന്ന്