ശവം ചുമക്കാന്‍ തയ്യാറെടുക്കുന്നവരോട്
ഓസ്യത്തിലില്ലാത്ത ഒരു അപേക്ഷ
എന്നെ ചത്തുകഴിഞ്ഞാല്‍
ഉടന്‍ തന്നെ കത്തിച്ചു കളഞ്ഞേക്കണം
എന്റെ കവിതകളും മറ്റ്
രചനകളും കൂടെ അതിലിട്ടേക്കണം
എന്റെ ഓര്‍മ്മകള്‍
ആളുകളുടെ മനസില്‍ നിന്ന്
എടുത്ത് കളഞ്ഞേക്കണം
അല്ലാതെ പത്രക്കാര്‍ക്കും
റ്റീവിക്കാര്‍ക്കും ഓര്‍മ്മവാരം
ആചരിക്കാനായി ഒന്നും
ബാക്കി വച്ചേക്കരുതു്
എന്റെ നന്മകള്‍
ഛര്‍ദ്ദിക്കാന്‍ നില്‍ക്കാതെ
എന്റെ സുഹ്രുത്തുക്കളെല്ലാം
ഒളിവില്‍ പോവുക
ആകാശത്തേക്ക് വെടിവെക്കാന്‍
പോലിസോ
സംസ്കാരം നടത്തിത്തരാന്‍
സാംസ്കാരികവകുപ്പോ
എന്റെ വളപ്പില്‍
കയറിപ്പോകരുത്
ഇതൊന്നും പറ്റില്ലെങ്കില്‍
എന്നെ എന്റെ ശവത്തെ
വേറുതെ വിട്ടേക്കുക
ഞാന്‍ ഒന്ന് മരിച്ചോട്ടെ!
ഈ കവിത ഞാൻ അയ്യപ്പന്റെ ഒരു കവിതയുടെ തുടക്കവുമായി സദൃശ്യപ്പെടുത്തിയിട്ടുണ്ട് എന്ന് മനസ്സിലായിക്കാണുമല്ലോ. എന്നാൽ ആശയപരമായി ഈ കവിതക്ക് ചുള്ളിക്കടിന്റെ കവിതയുമായുള്ള പൊറുക്കാനാവത്ത സാദൃശ്യം ചൂണ്ടിക്കാണിച്ച എന്റെ സുഹൃത്ത് വട്ടാപ്പള്ളിക്ക് നന്ദി. ഞാനാ കവിത ഈ കവിത എഴുതുന്നതിന് മുന്‍പ് വായിച്ചിരുന്നു, എന്നാല്‍ ഈ വിഷയത്തില്‍ ഒരു കവിത എഴുതണമെന്ന് ഞാന്‍ അയ്യപ്പന്‍ മരിച്ചപ്പൊഴേ തീരുമാനിച്ചിരുന്നു. എങ്കിലും മനപ്പുര്‍വ്വം അല്ല ആശയസാദൃശ്യം വന്നത് എന്ന ഒരു മാപ്പോടുകൂടി പറഞ്ഞുകൊള്ളട്ടെ.
3 അഫിപ്രായങ്ങള്‍:
ശവം ചുമക്കാന്‍ തയ്യാറെടുക്കുന്നവരോട്
ഓസ്യത്തിലില്ലാത്ത ഒരു അപേക്ഷ
PAAVAM KAVI.. NAMMUDE RASHTREEYAKKAR ELLAVARUM KOODI SAVATHE PANTHUKALICHU
eganeulla kavidakl vaayichal raastiyakarkku kollum..... electionnte tirakkil ariyappedunna vyaktikalkku ethanu avasta engil pothu janagalude karyam enthayirikum!!!!!!!!
Post a Comment