ശ്രീ. ഓ.എന്‍.വി. കുറുപ്പിനെ ഗുരുവെന്ന് വിളിക്കുന്നത് അഹങ്കാരം ആവാം. ഒരിക്കല്‍ മാത്രമാണ് നേരിട്ട് അടുത്ത് കണ്ടിട്ടുള്ളത്. സംസാരിച്ചത് രണ്ടേ രണ്ടു വാക്കുകളും. പക്ഷെ ഒരു കവിയെ അറിയുന്നത് കവിതയിലൂടെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങനെയെങ്കില്‍ എന്റെ ഗുരുനാഥന്മാരില്‍ പ്രധാനിയാണ് ഓഎന്‍.വി.
ആദ്യമായി ഞാന്‍ വായിച്ച ഓഎന്‍.വി കവിത ‘കോതമ്പുമണികള്‍‘ ആണെന്നാണ് എന്റെ ഓര്‍മ്മ. പേരറിയാത്ത പെണ്‍കിടാവിന്റെ നേരും അവളുടെ നാടിന്റെ നേരില്ലായ്മകളും വായിച്ച് മനസിലെവിടെയോ ഒരു പോറല്‍ വീണത് തിരിച്ചറിഞ്ഞാണ് ഞാന്‍ ‘ഭൂമിക്കൊരു ചരമഗീതം’ വാങ്ങുന്നത്. പ്രകൃതിക്ക് ചരമഗീതം പാടുമ്പോഴും അതിലെ വേദന എന്നിലേക്കും പകര്‍ന്നു തന്ന് എന്റെ കവിതകളിലും പ്രകൃതി പ്രധാന വിഷയമാക്കിത്തന്നത് ആ പുസ്തക വായനയാണ്. ഞാന്‍ ഓഎന്‍.വി ആയില്ലെങ്കിലും എന്റെ കവിതകള്‍ക്ക് ആ മനോഹാരിത ഉണ്ടായില്ലെങ്കിലും ഞാന്‍ ഓഎന്‍.വി എന്റെ കവിതകള്‍ക്ക് പ്രേരണയായതില്‍ ഞാന്‍ അഭിമാനിക്കുന്നു, അഹങ്കരിക്കുന്നു.
ഗുരുവിന് കിട്ടിയ ജ്ഞാനപീഠ പുരസ്കാരം, എന്നെപ്പോലെ അനേകരെ ഇനിയും കവിതയിലേക്ക് തിരിക്കാന്‍ ഉപയുക്തമാവട്ടെ.
ഗുരുവേ നമ:
2 അഫിപ്രായങ്ങള്‍:
ഗുരുവിന് കിട്ടിയ ജ്ഞാനപീഠ പുരസ്കാരം, എന്നെപ്പോലെ അനേകരെ ഇനിയും കവിതയിലേക്ക് തിരിക്കാന്‍ ഉപയുക്തമാവട്ടെ.
kollaam liju..........
Post a Comment