Friday, May 28, 2010

ഐക്യ കേകോ എന്നെക്കൊണ്ട് ബ്ലോഗെഴുതിക്കും!!

കമന്റടി കുറഞ്ഞതിനാല്‍ ബ്ലോഗെഴുത്ത് ഒരുമാതിരി പൂട്ടിയ എന്നെക്കൊണ്ട് വീണ്ടും എഴുതിക്കും എന്നു വെച്ചാല്‍ എന്താ ചെയ്യുക. അച്ചായന്‍ കോങ്ക്രസുകള്‍ ഒന്നിക്കുമ്പോള്‍ ബി.ഐ.എസ്. ഹാള്‍മാര്‍ക്ക്ഡ് (916)അച്ചായനായ ഞാന്‍ എങ്ങനെ പ്രതികരിക്കാതിരിക്കും? അതും മാണി രാജാവിന്റെ സമുദ്രവും ജോസഫ് സാമൂതിരിയുടെ കടലും ഒന്നാവുന്ന ഈ ശുഫ മുഹൂര്‍ത്തത്തില്‍!
ഇതിലീ അച്ചായനെന്നാ കണ്ണുകടിയാന്നെന്നാരിക്കും നിങ്ങളാലൊചിക്കുന്നെ. കണ്ണുകടി അല്ല അച്ചായന്‍സ് അന്റ് അച്ചായത്തിസ് ഇറ്റ് ഇസ് നാച്ചുറല്‍. സാന്തോഷമാണ് അച്ചായന് കേരളത്തിലെ ഏറ്റവും വലിയ വര്‍ഗ്ഗീയ കക്ഷിയായി കേകോ വളരുന്നതില്‍ സന്തോഷമേയുള്ളു. മുസ്ലീങ്ങടെ ലീഗിന്റെ രണ്ടാം സ്ഥാനം അങ്ങനെ ഞങ്ങള്‍ നസ്രാണികളുടെ കയ്യില്‍.


ഈ യോജിപ്പിനു വേണ്ടി അച്ചായന്‍ ഇന്നും ഇന്നലെയും ഒന്നുമല്ല പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയത്. ദാ ഇവിടെ മുതല്‍ http://achayanchinthakal.blogspot.com/2009/11/blog-post.html തുടങ്ങിയതാ. അന്ന് പൂഞ്ഞാറിന്റെ പൂഞ്ഞാനാണ് യോജിച്ചതെങ്കില്‍ ഇന്ന് യോജിച്ചിരിക്കുന്നത് ഒരു ചെറിയ സ്രാവ് തന്നെ ആണ്. ആള്‍ ബലം ഉള്ള ഒരു കൊച്ചു സ്രാവ്. അത് ഐക്യ കേകോക്ക് ഗുണം ചെയ്യും.


ഈ യോജിപ്പില്‍ കണ്ണുകടിയുള്ള രണ്ടു കൂട്ടരുണ്ട്. ഒന്ന് കോങ്ക്രസും രണ്ട് കമ്മുണത്സും. സാമന്തനൊക്കെയാണെങ്കിലും മാണി സാറങ്ങനെ വളരണോ എന്നൊരു സങ്കോചം കോക്രസിനില്ലാതില്ലതില്ല. പണിയാന്‍ ശ്രമിച്ചതൊക്കെ പാളുകയും ചെയ്തു. (സാക്ഷാല്‍ ലീഡറല്ലാതെ പണിയാനറിയാവുന്ന ആരും ഇന്ന് കോങ്ക്രസിലില്ല എന്നതൊരു സത്യമാണ്, അതും മാണിസാറിനോട്) രണ്ട് കമ്മുണത്സിന്റെ കീഴില്‍ പതുക്കെ ഒതുക്കിക്കൊണ്ട് വന്നിരുന്ന പി.ജെയേ  ഇങ്ങനെ പറിച്ചു മാറ്റിയതില്‍ കമ്മ്യൂസിന് കലശലായ കലി തന്നെ കാണും. സ്വന്തം പുള്ളാരെ തട്ടിക്കൊണ്ട് പോവുന്ന അവസ്ഥ. ഡിഫിയുടെ ജാഥ കൊണ്ടൊന്നും അതു മാറില്ല. ചാനലില്‍ തെറി വിളിച്ചാലൊന്നും മാണിസാറു കുലുങ്ങുവേല.


ഇനി മാണിസാറു കൂളായി മകനെ ഒരു മന്ത്രിയാക്കാനായി മാക്സിമം ശ്രമിക്കും. അതു വിജയിക്കട്ടെ എന്ന് അച്ചായന്റെ ആശംസകള്‍. ജയ് ഐക്യ കേകോ!! ജയ് മാണിസാര്‍!! ജയ് പി.ജെ!!! ജയ് പൂഞ്ഞാന്‍!!!


വാല്‍ക്കഷ്ണം: ലയനസമ്മേളനത്തിന് മുന്‍പ് കോട്ടയത്തെ തിരക്കില്‍ നിന്ന് രക്ഷപെടാന്‍ ധൃതിവെച്ച അച്ചായനോട് ഒരു സഹൃദയന്‍. “ തിരക്കൊന്നും പിടിക്കെണ്ട അച്ചായ, ഇന്ന് തിരക്കൊക്കെ ബാറിലും ഷാപ്പിലും ആയിരിക്കും”. സത്യമായിരുന്നോ എന്തോ?

8 comments:

അച്ചായന് said...

ജയ് ഐക്യ കേകോ!! ജയ് മാണിസാര്‍!! ജയ് പി.ജെ!!! ജയ് പൂഞ്ഞാന്‍!!!

ozhakkan said...

:)

നട്ടപിരാന്തന്‍ said...

ഒത്തിരി നാളയല്ലോ അച്ചായോ കണ്ടിട്ട്, വന്ന് തന്നതെതായാലും നന്നായി..

ഇനി ഇത് വായിച്ചതിന്റെ വല്ല പാപവും ഉണ്ടെങ്കില്‍....അല്ല എന്തായാലും ഞാനൊന്ന് കുമ്പസാരിച്ച് വരാം അച്ചായോ.......

jayanEvoor said...

ഞാൻ പി.സി തോമസിന്റെ ആളാ!
ഐക്യ കേ.കോ. എന്ന സങ്കൽ‌പ്പം തന്നെ മാണിസാറിന്റെ സിദ്ധാന്തത്തിനെതിരാ! ഒറ്റ കേ.കോ.യേ ഉള്ളെങ്കിൽ വളർച്ച മുരടിക്കും. ഭരണം പത്തിൽ അഞ്ചുകൊല്ലം മാത്രമാവും.... അഞ്ചുമാസം വായുഭക്ഷണം!

തമ്മസിക്കൂലാ....!

പി.സി.തോമസ് സിന്ദാവാദ്!

കാക്കര - kaakkara said...

(സാക്ഷാല്‍ ലീഡറല്ലാതെ പണിയാനറിയാവുന്ന ആരും ഇന്ന് കോങ്ക്രസിലില്ല എന്നതൊരു സത്യമാണ്, അതും മാണിസാറിനോട്)
---
പണിയറിയാത്തതാണ്‌ ഉമ്മന്റേയും ചെന്നിത്തലയുടെയും പ്രശ്നം...

“പാവം മുരളിയെ” പോലും പേടിയാണ്‌, പിന്നേയാണ്‌ “രമിച്ച്‌” ശക്തനാകുന്ന മാണിസാർ...

അല്ലെങ്ങിലും ഒന്ന്‌ ആലോചിച്ച്‌ നോക്കു അച്ചായാ, പിണറായിയും വി.എസ്സും കൂടി പാനപാത്രം കയ്യിൽ വെച്ച്‌ നല്കിയാൽ കുഞ്ഞാലിക്കുട്ടിയേയും മാണിയേയും ഇടതും വലതുമായിരുത്തി എങ്ങനെ ഭരിക്കും. ശക്തരെ നേരിടണമെങ്ങിൽ ഒന്നുകിൽ ശക്തിവേണം, ചുരുങ്ങിയ പക്ഷം ആത്മവിശ്വസം വേണം ഇതു രണ്ടുമില്ലെങ്ങിൽ പിന്നെന്ത്‌ ചെയ്യും, പിറു പിറുക്കും, കോൺഗ്രസ്സ്കാരെപോലെ! ഹല്ല പിന്നെ...

അച്ചായന് said...

@നട്ടപ്രാന്തന്‍ എന്താ ചെയ്ക തിരക്കന്നെന്നെയ്

@ജയന്‍ - അങ്ങനെ പറയരുത് പിളരുന്തോറും വളരുന്നതൊക്കെ പണ്ട്, ഇനി ഒന്നിച്ചാലും വളരില്ല, പിന്നെ ഒള്ള നേരത്തിന് ഒന്നിച്ചാല്‍ മകന് കൊള്ളാം.

@കാക്കര സത്യം, ലീഡറെ പ്രൊബേഷനില്‍ നിന്ന് പുറത്ത് കൊണ്ടുവരണം.

രവി said...

..
ചിയേര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍...ര്‍സ്
അങ്ങട്ട് എയ്തി ബിട് കോയാ, അല്ല അച്ചായാ..
നമ്മളൊക്കെ ബായിക്കാനിണ്ടിവ്ടെ..

കമന്റ്സിനെപ്പറ്റി ബേജാറവല്ല്..
..

Editor said...

നമ്മുടെ ചിഹ്നം
Monday, May 31, 2010
പിള്ള സാറിനും ജേക്കബ്‌ സാറിനും കേരള കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ ഒരു തുറന്ന കത്ത് :
പിള്ള സാറിനും ജേക്കബ്‌ സാറിനും കേരള കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ ഒരു തുറന്ന കത്ത് :

പ്രിയ പെട്ട പിള്ള സാറും, ജേക്കബ്‌ സാറും അറിയുവാന്‍ , ഒരു പാവപെട്ട കേരള കോണ്‍ഗ്രസ്‌ കാരന്‍ എഴുതുന്നത്‌ ...ആയിരത്തി തൊള്ളായിരത്തി അറുപത്തി നാലില്‍, കേരള കോണ്‍ഗ്രസ്‌ രൂപം കൊള്ളുമ്പോള്‍, നിങ്ങളും കൂടി പടുത് ഉയര്‍ത്തിയ ഈ പ്രസ്ഥാനത്തോട് നിങ്ങള്‍ ഇപ്പോള്‍ കാണിക്കുന്നത് വര്‍ഗ വഞ്ചന അല്ലെ ?

പിള്ള സാര്‍ അങ്ങ് സ്ഥാപക നേതാവ് അല്ലെ ? അണികളെ പോലെ തന്നെ ( ഇപ്പോള്‍ അങ്ങയുടെ പാര്‍ടിയില്‍ അച്ഛനും മോനും മാത്രമേ ഉള്ളൂ ) , അണികള്‍ എന്ന് ഉദേശിച്ചത്‌ കേരള കോണ്‍ഗ്രസിന്റെ അണികളെ ആണ്, അങ്ങേക്കും ഈ പാര്‍ട്ടി നന്ന്കുന്ന കാണാന്‍ ഇഷ്ടമില്ലേ ? കയില്‍ ഇരുപ്പും , പ്രവര്‍ത്തി ദോഷവും കൊണ്ട് , അങ്ങേയുടെ പാര്‍ടിയില്‍ ഇപ്പോള്‍ മകന്‍ മാത്രം ആണല്ലോ ഏക എം എല്‍ എ . സ്ഥാപക നേതാവ് എങ്കിലും , അങ്ങ് അങ്ങയുടെ പാര്‍ട്ടിയുടെ സ്ട്രെങ്ങ്ത് അല്ലോചിചില്ലേ ? ഒരു എം എല്‍ എ മാത്രം ഉള്ള നേതാവിന് എങ്ങനെ പാര്‍ട്ടി ചെയര്‍മാന്‍ ആകാന്‍ പറ്റും ? അല്ലേല്‍ തന്നെ അങ്ങ് എല്‍ ഡീ എഫിലും , ഒരു കാലത്ത് കോണ്‍ഗ്രസിലും ഒക്കെ ചേക്കേറാന്‍ പോയ നേതാവ് അല്ലെ . അപ്പൊ പിന്നെ എങ്ങനെ ഞ്ഗല്‍ വിശ്വസിച്ചു ചെയര്‍മാന്‍ ആക്കും?? അതല്ലേ കുഴപ്പം .

അങ്ങ് ആദ്യം വെറുതെ നാക്ക് വെടക്കു ആകാതെ , കേരള കോണ്‍ഗ്രസില്‍ വന്നു ചേരൂ ..അങ്ങയുടെ നിളയും വിലയും നില നിറുത്തൂ ..ഈ പ്രസ്ഥാനത്തിന്റെ വാതിലുകള്‍ തുറന്നു കിടക്കുന്നു ..
അല്ലേല്‍ കേവല്‍ ഒരു സീറിനു വേണ്ടി അല്ലേല്‍ ജയിച്ചാല്‍ ഒരു വട്ടം കൂടി മന്ത്രി ആകാന്‍ വേണ്ടി , ദേശീയ പ്രസ്ഥാനത്തിന്റെ കാലു നക്കാന്‍ പോയി, അവസാനം അവര് തന്നെ അങ്ങയെ കാലു വാരും..അതാണ്‌ വലിയ കോണ്‍ഗ്രസ്‌ ( ദേശീയ കോണ്‍ഗ്രസ്‌) .

പിന്നെ ജേക്കബ്‌ സാറേ..വെറുതെ കുഞ്ഞു വായില്‍ വല്യ വര്‍ത്താനം പറയാതെ ഇങ്ങു പോരെ ....തങ്ങളെ വളര്‍ത്തിയത്‌ കേരള കോണ്‍ഗ്രസ്‌ അന്ന് അല്ലതെ കോണ്‍ഗ്രസ്‌ അല്ലാ.. അന്ന് ഡിക്കില്‍ പോയപ്പോഴും ഞങള്‍ പറഞ്ഞു വേണ്ട ജേക്കബേ...അതി മോഹം ആണ് എന്ന്..കേട്ടോ ..അവസാനം എന്തായി ? അധോ ഗതി ...അല്ലേല്‍ വേണ്ട ആ പാവം ജോണി നെല്ലൂരിനെ എലും വെറുതെ വിടെന്നെ...

വഴി തെറ്റി പോയ കുഞ്ഞാടുകളെ തിരച്ചു വരൂ ..കേരള കോണ്‍ഗ്രസ്‌ നിങ്ങളെ സ്വീകരിക്കും ...ഇല്ലേല്‍ ഇനി അനുഭവിക്കാന്‍ തീരുമാനിച്ചാണ് എങ്കില്‍ ...

ഒന്ന് ഓര്‍ക്കുക ഇത് കേരള കോണ്‍ഗ്രസ്‌ ആണ് ...അതിന്റെ അണികള്‍ ആണ് പറയുന്നത് ....

തീയില്‍ കുരുത്ത ഈ പ്രസ്ഥാനത്തെ പുറകില്‍ നിന്നും കുത്താന്‍ നോക്കിയാല്‍ ....നടക്കില്ല ....

കര്‍ഷക മക്കളുടെ രക്തം കൊണ്ട് വളര്‍ന്ന നിങ്ങള്‍ ...വളര്‍ന്ന പോലെ തന്നെ തകരും, അവസാനം പീ സീ തോമസിന്റെ ഗതി ആകും ...