ബ്ലോഗാംകുന്നില്ലപ്പനെക്കുറിച്ച് ‘ബ്ലോഗാംകുന്നിലപ്പാ പൊന്നപ്പാ!!!‘ എന്നൊരു ഭക്തിഗാന ആല്ബം പുറത്തിറക്കുന്നതായി അച്ചായന്‍ ചിന്തകള്‍ ബ്ലോഗുടമ അച്ചായന്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ അറിയിച്ചു. 88ഓളം പോസ്റ്റുകളുള്ള തന്റെ ബ്ലോഗില്‍ കമന്റുകള്‍ കുറയുന്നതിനാല്‍ ബ്ലോഗാംകുന്നിലപ്പനെ പ്രസാദിപ്പിക്കാനാണ് ഈ ആല്ബം പുറത്തിറക്കുന്നത്. അച്ചായന്‍ തന്നെയായിരിക്കും എഴുതി സംഗീതം നല്‍കി, സംവിധാനം ചെയ്യുന്നത്. സംവിധാനത്തിന് ഉസമാനിക്കാ യൂനിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്ത ആളാണ് അച്ചായന്‍ എന്ന് അദ്ദേഹം അറിയിച്ചു.
എന്നാല്‍ നല്ല പോസ്റ്റുകളിട്ടാല്‍ കമന്റുകള്‍ വരും എന്നും അല്ലാതെ ഇമ്മാതിരി അന്ധവിശ്വാസങ്ങള്‍ കൊണ്ട് കാര്യമില്ല എന്നും കേരളാ അനോണി അസ്സോസിയേഷന്‍ അച്ചായനെ ധരിപ്പിക്കാനായി പത്ര സമ്മേളന ഹാളിനു പുറത്ത് ലഘുലേഖ വിതരണം ചെയ്തു. ഇത്ര നാള്‍ കമന്റിടാതെയിരുന്നില്ല പൂട്ടി പോകാഞ്ഞ അച്ചായന്റെ തൊലിക്കട്ടി സമ്മതിക്കുന്നു എന്നും ലഘുലേഖയില്‍ പറഞ്ഞിരുന്നു. ഇനിയും പോസ്റ്റ് തുടര്‍ന്നാല്‍ തെറിയഭിഷേകമായിരിക്കും മറുപടി എന്നു ലഘുലേഖ അച്ചായനേ ഉദ്ബോധിപ്പിക്കുന്നുണ്ട്. എന്നാല്‍ സ്വതവ്വെ ബോധമില്ലാത്തവനായ അച്ചായന്‍ ഇതിലൊന്നും താന്‍ തളരില്ലാ എന്നും ബ്ലോഗാംകുന്നിലപ്പന്‍റ്റെ അനുഗ്രഹം വാങ്ങിയേ താന്‍ അടങ്ങുവെന്നും അറിയിച്ചു.
ഒരാഴ്ചക്കകം ഈ ആല്ബം പുറത്തിറങ്ങുമെന്നും ഒരു സി.ഡി.ക്ക് അഞ്ച് കമന്റായിരിക്കും വില എന്നും അദ്ദേഹം അറിയിച്ചു. ഇതോടൊപ്പം ഇതു ചിത്രീകരിച്ച വിഡിയോ സീഡിയും വരികളടങ്ങിയ പുസ്തകവും സൌജന്യമാണ് എന്നും അച്ചായന്‍ അറിയിച്ചു. ഇതിനു മുന്റ്പ് അദ്ദേഹം ഇറക്കിയ ക്രിസ്തീയഗാന ആല്ബം ചീറ്റിയിരുന്നു. അതിനാല്‍ തന്നെയാണ് ബ്ലോഗാംകുന്നിലപ്പന്റെ സവിധത്തില്‍ തന്റെ സംഗീതതുലാഭാരം അര്‍പ്പിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.ബ്ലൊഗ്, പോസ്റ്റ്, കന്റ്റ്റ് അനോണിമാലകള്‍ ചാര്‍ത്തി... എന്നു തുടങ്ങുന്ന ഗാനം അദ്ദേഹം ആലപിച്ച് പത്രസമ്മേളനം പിരിച്ച് വിട്ടു.
സീ.ഡി. - 5 കമന്റ്
കാസറ്റ് - 6 കമന്റ്
2 അഫിപ്രായങ്ങള്‍:
ബ്ലോഗാംകുന്നില്ലപ്പനെക്കുറിച്ച് ‘ബ്ലോഗാംകുന്നിലപ്പാ പൊന്നപ്പാ!!!‘ എന്നൊരു ഭക്തിഗാന ആല്ബം പുറത്തിറക്കുന്നതായി അച്ചായന്‍ ചിന്തകള്‍ ബ്ലോഗുടമ അച്ചായന്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ അറിയിച്ചു.
ആ ജാലകത്ത്തിലും ചിന്തയിലുമൊക്കെ ലിസ്റ ചെയ്യ് അപ്പോള്‍ താനേ വന്നോളും കമന്റ്
Post a Comment