തരൂരിന് ഓശാന പാടുന്നവരോട്
ശശി തരുര്‍ എന്ന മലയാളി ആഗോള പൌരന്‍ വിവാദങ്ങളില്‍ പെട്ട് രാജി വെച്ചതിന്റെ സങ്കടത്തില്‍ ഇരിക്കുന്ന ആളുകള്‍ (പ്രാ)ദേശാഭിമാനികളാണ് എന്ന കാര്യത്തില്‍ രണ്ട് തരമില്ല. തമിഴനെ തോല്പിക്കുന്ന (പ്രാ)ദേശസ്നേഹം. ഐ പി എല്‍ അഴിമതിയുടെ ഒരു സര്‍ക്കസ് കൂടാരമാണ് എന്ന കാര്യത്തിലും രണ്ട് അഭിപ്രായമില്ല. കേരളത്തെ ഒതുക്കാന്‍ ഉത്തരേന്ത്യന്‍ ലോബി കളിച്ചിട്ടുണ്ട് എന്നതും ഉറപ്പാണ്.
എന്നാല്‍ ഐ പി എല്‍ പോലെ ഒരു ബിസിനസ് സ്ഥാപനത്തിനു വേണ്ടി അല്ലെങ്കില്‍ റൊണ്ടിവു കമ്പനിക്കു വേണ്ടി ഒരു കേന്ദ്രമന്ത്രി പ്രവര്‍ത്തിക്കുന്നത് എന്തിനാണ്. കോടികളുടെ കളിയില്‍ ചൂതാട്ടത്തില്‍ മന്ത്രിയുടെ ലാഭം ആണ് സുനന്ദയുടെ ഷേയര്‍ എന്ന കാര്യം വ്യക്തമല്ലാത്തത് ആര്‍ക്കാണ്? എന്തിനാണ് ഒന്നിനും കാശില്ലാത്ത കേരളത്തില്‍ ദ്രുതഗതിയില്‍ ഇങ്ങനെ ഒരു വികസനം. കുറച്ച് പണക്കാര്‍ക്ക് കൂടുതല്‍ പണം കിട്ടുന്ന ഈ പരിപാടി എന്തിന് മന്ത്രി കൊണ്ടുവന്നു. ക്രിക്കറ്റില്‍ വട്ടപ്പൂജ്യമായ കേരളത്തിന് അല്ലെങ്കില്‍ തന്നെ എന്തിനാണ് ഒരു ടീം.
അതിനുമപ്പുറം ലാഭത്തെക്കുറിച്ച് ഒരു ഉറപ്പും പറയാനാവാത്ത കേരളാ ടീമില്‍ ഗുജറാത്തികള്‍ക്ക് താല്പര്യം ഉണ്ടാവാനുള്ള കാരണമെന്ത്? മന്ത്രിയുടെ പദവി ഉപയോഗിച്ച് അവരെ സഹായിച്ചത് കേരളത്തെ സഹായിക്കാന്‍ ആണോ മുന്‍മന്ത്രി?
കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്കു ഞരമ്പുകളില്‍, പക്ഷെ അതിങ്ങനെ ചീള് കാര്യങ്ങള്‍ക്കായി തിളപ്പിക്കരുത്, പിരിഞ്ഞുപോവും.
2 അഫിപ്രായങ്ങള്‍:
കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്കു ഞരമ്പുകളില്‍, പക്ഷെ അതിങ്ങനെ ചീള് കാര്യങ്ങള്‍ക്കായി തിളപ്പിക്കരുത്, പിരിഞ്ഞുപോവും.
kollam machu. i like the way you think
Post a Comment