Tuesday, April 13, 2010

ഐപി എല്ലും തരൂരും പിന്നെ കേരളവും

വിവാദ നായകനും മുഴുവന്‍ സമയ ട്വിറ്റര്‍ തൊഴിലാളിയുമായ കേന്ദ്രസഹമന്ത്രി ശശീതരുരും മോഡിയും തമ്മിലുള്ള വിവാദം കൊഴുക്കുമ്പോള്‍ തരൂരിന്റെ ഒരു പ്രസ്താവന വളരെ ശ്രദ്ധേയമാണ്. സ്വന്തം സൈറ്റില്‍ അദ്ദേഹം പറയുന്നു

A Kerala IPL team is a dream of many young people in and from the state. It has the potential to bring great material and psychological benefits to Kerala’s economy and society...All of us in Kerala hope that the BCCI will not permit statements and activities which seek to discredit the Kerala team before it has even had a chance to prove its worth...
തരൂര്‍ ഐപി എല്‍ ടീമിലൂടെ വരുമെന്ന് പറയുന്ന സാമ്പത്തിക മാനസിക നേട്ടങ്ങള്‍ എന്തൊക്കെയാണ് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. കുറച്ച്, വളരെക്കുറച്ച് ക്രിക്കറ്റ് കളിക്കാര്‍ക്ക് വളരെയേറെ പണം കിട്ടുമെന്നതിനപ്പുറം ഒരു ഗുണവും ഐ പി എല്‍ കൊണ്ടുണ്ടായിട്ടില്ല. പ്രത്യേകിച്ച ക്രിക്കറ്റില്‍ ശ്രദ്ധേയരായ വിരലിലെണ്ണാവുന്ന കളിക്കാര്‍ മാത്രമുള്ള കൊച്ചുകേരളത്തിലെ ഫുട്ബോളിനോ വോളീബോളിനോ എന്തുകൊണ്ട് കേന്ദ്രമന്ത്രി പ്രൊത്സാഹനം കൊടുക്കുന്നില്ല?

ടീം കൊണ്ട് കമ്പനികളൊന്നും കേരളത്തില്‍ വന്ന് ഈ ടീമിനു പുറത്ത് ഒരു നിക്ഷേപം നടത്താനിടയില്ല. ഇന്ത്യ മുഴുവന്‍ കൊച്ചിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമായിരിക്കും, പക്ഷെ അതുകൊണ്ട് അല്പം ടൂറിസമല്ലാതെ മറ്റെന്ത് കൂടുതലായി വരാനാണ്.(ടൂറിസത്തില്‍ ഇപ്പോള്‍ തന്നെ കേരളം പ്രശസ്തവുമാണ്. മാത്രമല്ല കേരളം വ്യവസായം തുടങ്ങുന്നതിന്‍് അനുയോജ്യമാണ് എന്ന് വ്യവസായ വകുപ്പ് മന്ത്രി പോലും പറയുകയുമില്ല.

2 comments:

പ്രദീപ്‌ said...

ഇതെന്തരടേ.....

അച്ചായന് said...

അതാ ഞാന്‍ തരൂരിനോട് ചോദിച്ചത്.