Thursday, March 18, 2010

നമ്മള്‍ മനസിലാക്കാത്തത്

താരാരാധന നടത്തിയിരുന്ന പാണ്ടികളെ നമ്മള്‍ കളിയാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു, പക്ഷെ നമ്മള്‍ ഇന്ന് മോഹന്‍ലാല്‍ എന്നും മമ്മൂട്ടി എന്നും പേരുള്ള രണ്ടു താരങ്ങളില്‍ തളച്ചിടപ്പെട്ടിരിക്കുകയല്ലേ? ഇതു പറയുന്നവരെയെല്ലാം നാം കല്ലെറിയുകയും ചെയ്യുന്നുണ്ട്. ഇവര്‍ നല്ല സിനിമകള്‍ ചെയ്യുന്നുണ്ട് എന്നത് സത്യമാണെങ്കിലും ഇവര്‍ മാത്രമായുള്ള ഒരു സെല്ലുലോയിഡ് മാത്രമല്ലേ നമ്മുടേത്?  ഇവരുടെ പങ്കാളിത്തമില്ലാത്ത സിനിമകള്‍ നമ്മുടെ നാട്ടില്‍ എത്രത്തോളം വിജയിക്കാറുണ്ട്. പ്രിഥ്വിരാജിനെപ്പോലുള്ള നടന്മാര്‍ തട്ടുപൊളിപ്പന്‍ സിനിമകളില്‍ അഭിനയിക്കുന്നവരായി ഒതുങ്ങേണ്ടി വന്നില്ലെ?

കലാമൂല്യമുള്ള സിനിമകള്‍ വിജയിക്കണമെങ്കില്‍ ഇവരുടെ പങ്കാളിത്തമില്ലാതെ നാം കാണില്ല എന്ന് തീരുമാനിച്ചത് നമ്മളല്ലേ. കഥ പറയുമ്പോള്‍, ഉദയനാണ് താരം മുതലായ സിനിമകള്‍ ഇവരുടെ പങ്കാളിത്തമില്ലായിരുന്നെങ്കില്‍ എത്രത്തോളം നാം സ്വീകരിച്ചേനേ? കേരളാ കഫേ, പാലേരി മാണിക്യം, തുടങ്ങിയ സിനിമകള്‍ വിജയിക്കാതിരുന്നത് കലാമൂല്യമുള്ള സിനിമകളോടുള്ള നമ്മുടെ പരിഹാ‍സമല്ലേ. മറ്റ് ഭാഷാ സിനിമകളെ അനുകരിക്കുന്ന ഒരു പ്രവണത മലയാള സിനിമകളെ തകര്‍ക്കില്ലേ? ഫാന്‍സിന്റെ എല്ലാവരുമല്ല തീവ്രവാദികളുടെ പിന്‍ബലം വേണ്ട എന്ന് വെക്കാന്‍ സൂപ്പര്‍ താരങ്ങള്‍ തീരുമാനിച്ചാല്‍ മലയാള സിനിമക്കും നമ്മുടെ സംസ്കാരത്തിനും ഒരു സംഭാവനയായിരിക്കും അവര്‍ ചെയ്യുന്നത് എന്ന് ഡി.ലിറ്റ്. വാങ്ങാന്‍ ഓടിനടക്കുന്ന താരങ്ങള്‍ ഓര്‍ക്കണം. താരങ്ങള്‍ക്ക് പാലഭിഷേകം നടത്തുന്ന ഫാന്‍സിനോട് പോയി പണി നോക്കാന്‍ പറയാന്‍, ഒരു കാലത്തും കൃത്യമായ നിലപാടില്ലാതെ മാറിമാറി നില്‍ക്കുന്ന തിലകന്‍ വേണ്ടിവന്നു എന്നത് ലജ്ജാകരമല്ലേ.

മാറേണ്ടത് തിലകനോ മോഹന്‍ലാലോ അതോ നമ്മളോ?

1 comment:

Ekaadipathi-ThE oNe N oNlY oNe!!! said...

it's the ignorant public, i totally agree!!!!