Thursday, February 25, 2010

കടുങ്കെട്ട് അഴിക്കാമോ മാഷേ?

മൌനം വിദ്വാനു ഭൂഷണം എന്ന് പറഞ്ഞ പഴമക്കാരെന് നല്ല നമസ്കാരം പറഞ്ഞുകൊണ്ട് തുടങ്ങട്ടെ. സ്വന്തം കൂട്ടിൽ കാഷ്ടിക്കുന്ന ജീവികളെക്കുറിച്ച് പഠിപ്പിക്കുന്ന ഒരു മാഷ് നമുക്കുണ്ടല്ലൊ. അദ്ദേഹം ഇപ്പൊ മറ്റുള്ളവരുടെ കൂട്ടിൽ കാഷ്ടിക്കുന്നത് എങ്ങനെയാണ് എന്ന് നോക്കുകയാണ് എന്ന് തോന്നുന്നു. അല്ലെങ്കിൽ പിന്നെ മലയാളത്തിന്റെ അഭിനയാചാര്യനും പേരു കേട്ട വഴ്ക്കാളിയുമായ തിലകന്റെ വിഷയത്തിൽ മാഷ് ഇടപെടുമോ?അതൊക്കെ പോട്ടേ അർദ്ധസെഞ്ചുറി അടിച്ചിട്ടും റിട്ടയർഡ് ഹർട്ട് ആകാത്ത ലാലങ്കിളിനെ തെറി പറയുമോ.

പിന്നെ എല്ലാർക്കും വി.എസിനെ തെറി പറയുന്നത് മടുത്തതുകൊണ്ട് തന്റെ ഡയലോഗിന് വില കിട്ടാത്തതുകൊണ്ട് അടുത്തത് പിടിക്കാം എന്നാവും. ഇപ്പൊ മാഷിന്റെ ഒരു പ്രസംഗം കിട്ടാൻ എല്ലാരും നെട്ടോട്ടമോടുകയല്ലേ. മാഷ് എന്ത് എവിടെ പറഞ്ഞാലും ടിവിയിലും പത്രത്തിലും വരും. വാഴ നനയുമ്പോൾ ചീരയും നനയുമല്ലൊ. മാഷിനാണെങ്കിൽ അംബാസിഡറിൽ അടിക്കാനുള്ള പെട്രോളൂം കിട്ടും. അല്ലെങ്കിൽ തന്നെ മാഷിന്റെ പ്രസംഗത്തിനു വില കൊടുക്കാൻ പറ്റിയ ആരുണ്ട് ഈ ഭൂമിമലയാളത്തിൽ. സാക്ഷാൽ കുട്ടികൃഷ്ണമാരാർ മാത്രം വിമർശിച്ചിട്ടുള്ള ആളല്ലെ. തത്വമസി വായിച്ചാൽ മനസിലാവില്ലെങ്കിലും ഷെൽഫിൽ വെക്കാമല്ലൊ. ഇരട്ടവാലൻ പോലും അടുക്കില്ല.

ലാലങ്കിളും ആളു മോശമൊന്നുമല്ല കെട്ടോ. പ്രായമുള്ളവർ എന്തും പറയട്ടെ എന്ന് വച്ചാ പോരെ.  സ്ക്രിപ്റ്റ് തിരുത്തി മടുത്തുകാണും ഇനി മാഷിനെത്തിരുത്താം എന്ന് കരുതിക്കാണും. പക്ഷെ ഡയലോഗ് അടിക്കാൻ മാഷിനെക്കഴിഞ്ഞേ സുരേഷ് ഗോപി പോലും വരൂ എന്ന് ലാലങ്കിൾ മനസിലാക്കണം. പിന്നെ ലാലങ്കിൾ മമ്മുട്ടിയപ്പച്ചനെ കണ്ടു പഠിക്കണം മിണ്ടാതിരിക്കുന്നതു കണ്ടില്ലേ. ഇതിനൊക്കെ പ്രതികരിക്കാൻ ഞാനില്ലേ എന്ന്. പിന്നെ മമ്മൂട്ടിയപ്പച്ചന് അറിയാം അഴിക്കോട് മാഷ് ഒരു കടുംകെട്ട് (കടുംവെട്ട് അല്ല)‌ ആണേന്ന്. അഴിക്കാൻ ശ്രമിക്കുന്തോറും മുറുകും.

വാൽക്കഷ്ണം : ഇതേതെങ്കിലും പത്രക്കാർ ഇട്ടാമതിയാരുന്നു കർത്താവേ! വിവാദത്തെ കടുത്ത ഫാഷയിൽ അച്ചായൻ വിമർശിച്ചു. എന്ന് തലക്കെട്ടും!

1 comment:

അച്ചായന് said...

വാൽക്കഷ്ണം : ഇതേതെങ്കിലും പത്രക്കാർ ഇട്ടാമതിയാരുന്നു കർത്താവേ! വിവാദത്തെ കടുത്ത ഫാഷയിൽ അച്ചായൻ വിമർശിച്ചു. എന്ന് തലക്കെട്ടും!