Monday, January 4, 2010

ഏഷ്യാനെറ്റിന്റെ ഉജ്ജാല അവാർഡ്‌‌!!!

രണ്ടായിരത്തിപ്പത്ത് പിറന്നതോടെ അവാർഡുകളുടെ പെരുമഴ തുടങ്ങി. ആദ്യം വന്നത് ഏഷ്യാനെറ്റിന്റെ അവാർഡുകൾ ആണ്. എല്ലാ വർഷത്തെയും പോലെ ആരെയും പിണക്കാത്ത രീതിയിലുള്ള അവാർഡ് നിർണയം. സീസർക്കുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും.
 എല്ലാ അവാർഡും പോലെ ഒന്ന് മോഹൻലാലിനും ഒന്ന് മമ്മൂട്ടിക്കും. നമ്മൾ സിനിമാഭ്രാന്തന്മാർ എന്ന് വിളിക്കുന്ന തമിഴന്മാർ ഇതിലും ഭേദമല്ലേ എന്ന് ഇടക്ക് തോന്നാറുണ്ട്.

പിന്നെ മില്ലെനിയം ആക്ടർ മമ്മൂട്ടിയും മികച്ച നടൻ  മോഹൻലാലും. നല്ല കാര്യമ് അച്ചായന് ഒരു ചെറിയ സംശയമേ ഉള്ളു. മില്ലെനിയം എന്നു പറഞ്ഞാൽ ആയിരം വർഷം, കഴിഞ്ഞ ആയിരം വർഷത്തെ മികച്ച നടൻ മമ്മൂട്ടിയാണോ? അതുപോലെ നിലം തൊടാതെ ഈ വർഷം നിന്ന ലാലേട്ടൻ ആണോ മികച്ച നടൻ.

ലാലേട്ടന്റെ അവാർഡ് ഭയങ്കര തമാശയാണ്. ഭ്രമരം നല്ല പടമാണ് അത്പോട്ടെ കഴിഞ്ഞ 24ലിനോ മറ്റോ റിലീസായ സിനിമയാണ് ഇവിടം സ്വർഗ്ഗമാണ് (നല്ല പടമാണ് കേട്ടോ കാണാത്തവർ കാണുക) അത് റിലീസായി പത്തിന്റെ അന്ന് അവാർഡ് കിട്ടി എന്ന് പറഞ്ഞാൽ മുജന്മസുകൃതം എന്ന് പറഞ്ഞാൽ മതിയല്ലൊ.

പിന്നുള്ളത് പഴശ്ശിരാജയെന്ന മികച്ച സിനിമയാണ്, കുറേയേറെ പരസ്യം ചെയ്തതു എന്നതും നല്ല ടെക്നിക്കൽ പെർഫക്ഷൻ ഉണ്ട് എന്നതുമൊഴിച്ച് ഒരു സാദാ ഹിറ്റ് ചിത്രമാണ് പഴശ്ശിരാജ അതാണ് മികച്ച ചിത്രമായി തിരഞ്ഞെടുത്തിരിക്കുന്നത്. 26 കോടി തിരിച്ചുകിട്ടാൻ ഈ അവാർഡ് സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

അടുത്തത് പ്രിഥ്വിരാജെന്ന യൂത്ത് ഐക്കൺ. നല്ല കഴിവുള്ള നടനാണെങ്കിലും ഗ്ലാമർ മാത്രം വെച്ച് പിടിച്ചു നിൽക്കാമെന്ന് ഈ വർഷം കാണിച്ചുതന്നതിനാവണം ഈ അവാർഡ്. മുടക്കുമുതൽ തിരിച്ചു പിടിച്ച ഏക പടം പുതിയമുഖം ആണെന്ന് ഓർക്കണേ

വാൽക്കഷ്ണം: അടുത്ത വർഷം മികച്ച നടൻ മമ്മൂട്ടിയും സെഞ്ചുറി ആക്ടർ മോഹൻലാലും ആയിരിക്കും എന്ന് ഈ അച്ചായൻ ഉറപ്പ് തരുന്നു.

5 comments:

അച്ചായന് said...

ദൈവത്തിനുള്ളത് ദൈവത്തിനും.
എല്ലാ അവാർഡും പോലെ ഒന്ന് മോഹൻലാലിനും ഒന്ന് മമ്മൂട്ടിക്കും. നമ്മൾ സിനിമാഭ്രാന്തന്മാർ എന്ന് വിളിക്കുന്ന തമിഴന്മാർ ഇതിലും ഭേദമല്ലേ എന്ന് ഇടക്ക് തോന്നാറുണ്ട്.

RENJITH said...

Innathe chila aalkkarkku especially Achayane pole ullavarkku enthanennariyilla Mammukkayodum,Mohan Lalinodum oru pucham aanu...avarkku praayam aayi ini vazhimaaranam ennokkeyulla vaadhangalaanu..but Achayane pole ullavar onnu aalochikkanam..janangalkku innum avare ishtam ullathu kondanu avarude films HITum,SUPER HITum okke aavunnathu...pinne chila thattupolippan padangalil avar abhinayikkunnu ennathu seriyaanu but can we blame them ?? Thangal cheruppam alla ennu sammathikkan nammal aarenkilum orukkam aano ?? Oru NARA varumbolekkum DYE cheythu marakkunna kaalamlle ithu ?? So prayathinu nirakkatha chila rolukal abhinayichu ennu vechu avare kuttam parayamo ?? Avarum manushyaralle ?

Pinne 2009il Lalettanekkalum,Mammukkayekkalum nalla abhinayam kazchavecha (POLITICSil alla CINEMA fieldil!!!) vere aarenkilum undennu Achayanu thonunnundo ?? Undenkil aaranu ??

RENJITH said...

Pinne MILLENIUM STAR ennathu SPECIAL JURY AWARD allenkil oru SPECIAL MENTION okke pole karuthiyaal mathi...Performance vechu nokkumbol Lalettan aayirunnu mikachathu but athe samayam even Mammukka did some good roles in Paleri,Loud Speaker and Kerala cafe and also Kutti Sraank I suppose so ee filmsokke kanakkileduthaanu angane oru award Mammukkakku koduthathu...athil thettonum undennu enikku thonunnilla...Athu pole thanne Prithviye inganeyenkilum prolsahippichaale payyansinu oru BOSST kittukayullu allenkil payyan Tamil naattil sthira thamasam aakkum and we will loose a budding actor...

Pulchaadi said...

അച്ചായോ, ഞാന്‍ എഴുതാന്‍ കരുതി വച്ചിരുന്ന പോസ്റ്റാ ഇത്, എന്തൊരു മനപ്പൊരുത്തം!! അടുത്ത കൊല്ലവും കാണും മില്ലെനിയം സ്റ്റാര്‍ - അന്നതു മോഹന്‍ ലാല്‍ ആയിരിക്കും എന്നു മാത്രം !

കാക്കര - kaakkara said...

മില്ലെനിയം അവാർഡ്‌ കിട്ടിയ മമ്മൂട്ടി പറഞ്ഞത്‌

ഈ "നൂറ്റാണ്ടിന്റെ" നടനുള്ള അവാർഡല്ലേ? വളരെ സന്തോഷം.

കണ്ടുപഠിക്ക്‌ എളിമ!