Sunday, December 20, 2009

ക്രിസ്മസ് സ്പെഷ്യൽ മത്തി പൊള്ളിച്ചത്

ബ്ലോഗ്ലോകത്തെ പാകചക്കാരെ ഞെട്ടിച്ചുകൊണ്ട് അച്ചായന്റെ ഒരു അച്ചായൻ വിഫവം. ക്രിസ്മസിന് ഈ ചെറിയ വിഫവം നിങ്ങളെ ഞെട്ടിക്കട്ടെ എന്നാശംസിക്കുന്നു. മത്തികാവുമ്പം വിലക്കുറവുണ്ടല്ലൊ. 

മുട്ടയും കോഴിക്കുമൊപ്പം നിങ്ങൾ മത്തികൂടിക്കഴിക്കൂ കോമ്രേഡ്ച്ചായൻസ്. എല്ലാവർക്കും ഇഷ്ടം പോലെ കാശില്ലേ ഹോട്ടലിൽ നിന്ന് ഉണ്ണാത്ത ദിവസങ്ങളിൽ ഉണ്ടാക്കി ആസ്വദിക്കൂ.





ഇതെന്നെ പഠിപ്പിച്ച പ്രിയ സുഹൃത്ത് പ്രമോദിന് നന്ദി.
 

നല്ല തറവാടി മത്തി പൊള്ളിച്ചത്.




വേണ്ട സാധനങ്ങള്

1, മത്തി - 1/2 കിലോ
2,ചെറിയ ഉള്ളി- 10 എണ്ണം
3,വെളുത്തുള്ളി - 2 അല്ലി
4,കുരുമുളക് പൊടി- 4 സ്പൂൺ
5, നാരങ്ങാനീര് - 1 സ്പൂൺ
6,ഉപ്പ് - ആവശ്യത്തിനു(നിർബന്ധമൊന്നുമില്ല, രുചി വേണേ മതി)
7, വാഴയില

മത്തി കഴുകി വൃത്തിയാക്കുക, ബാക്കി എല്ലാ സാധനങ്ങളും കുഴച്ച് പേസ്റ്റ് ആക്കുക, അത് കഴുകി വച്ചിരിക്കുന്ന മത്തിയില് പുരട്ടി ഒരു 15 മിനി.  വയ്ക്കുക, അതിനു ശേഷം പാത്രത്തിൽ വച്ച് ചെറിയ തീ കൊടുക്കുക ചൂടായതിനു ശേഷം 2 മത്തി വീതം വാഴയിലയിൽ പൊതിഞ്ഞു പാത്രത്തിൽ നിരത്തി ഒരിത്തിരി വെള്ളം അതിനു മുകളില് തളിച്ച് ഒരു മൂടികൊണ്ട് അടച്ചു വച്ച് 10 മിനി കഴിയുമ്പോള് തിരിച്ചിട്ടു ഒരു 10 മിനി കൂടി വേവിക്കുക ഇനി തുറന്നു നോക്കിയേ നല്ല മത്തി പൊള്ളിച്ചത് റെഡി,
എണ്ണ ഉപയോഗിക്കേണ്ട കൊളസ്ട്രോൾ പേടിക്കേണ്ട!
കാശുമിച്ചവും ആരോഗ്യം മെച്ചവും
 പിന്നെ മത്തിയിലെ ഒബാമ ഛെ ഒമേഗ വിറ്റാമിന്റെ കാര്യം ഞാൻ പറഞ്ഞുതരണ്ടല്ലൊ




ഇനിയൊരു സത്യം ഞാൻ പറയാം. ഞാനിത് ഉണ്ടാക്കിയില്ല. നോമ്പ് വീടിയിട്ട് ഉണ്ടാക്കണം.
നിങ്ങൾ ഉണ്ടാക്കി അഭിപ്രായം പറയണേ!

1 comment:

അച്ചായന് said...

ബ്ലോഗ്ലോകത്തെ പാകചക്കാരെ ഞെട്ടിച്ചുകൊണ്ട് അച്ചായന്റെ ഒരു അച്ചായൻ വിഫവം.