Thursday, December 10, 2009

അച്ചായാനാ സിന്ദാബാദ്

 നമസ്കാരം
അച്ചായന്വിഷനിലേക്ക് സ്വാഗതം.

കേരളത്തിലെ ഏറ്റവും സമ്പന്നരും വിദ്യാഭ്യാസ വിവരക്കാരും  ആയ റബ്ബറിന്റെ ഉപജ്ഞാതാക്കളായ മദ്യ തിരുവിതാങ്കൂറിന്റെ രോമാഞ്ച കഞ്ചുകങ്ങളായ അച്ചായന്മാർക്കായി ഒരു പ്രത്യേക സംസ്ഥാനം രൂപികരിക്കണമെന്ന് അഖില കോട്ടയം അച്ചായൻസ് അസ്സോസിയേഷൻ ഓഫ് വാട്ടർ ആന്റ് പോർക്ക്(പോക്കല്ല പോർക്ക്) ആവശ്യപ്പെട്ടു. തെലുങ്കാനാ സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് അടുത്തു തന്നെ ഈ സംസ്ഥാനവും രൂപീകരിക്കും എന്നാണ് ആറിവ്.അതോടൊപ്പം തന്നെ ഇടുക്കിയും

അച്ചായാന എന്ന് ആയിരുക്കും സംസ്ഥാനത്തിന്റെ പേര്.സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കേരള കോൺഗ്രസിനേയും ആജീവനാന്ത പ്രസിഡണ്ടായി മാണിച്ചായനെയും ഗവർണറായി അച്ചായശ്രീ. പീസി അലക്സാണ്ടറെയോ ഉമ്മൻ ചാണ്ടിയേയോ നിയമിക്കും എന്ന് അറിയിച്ചിരിക്കുന്നു. പാർലമെന്ററി മണ്ടലങ്ങൾ ആയി കോട്ടയം കടുത്തുരുത്തി ചങ്ങനാശേരി കുറിച്ചി ഞാലിയാകുഴി, പാലാ എന്നിവ നിശ്ചയിക്കുമെന്ന് അച്ചായന്വിഷന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. എല്ലാ മണ്ടലങ്ങളും കേകോ മാത്രമായിരിക്കും മത്സരിക്കുക. മന്ത്രിസഭയിൽ കോൺഗ്രസിന് ഒരു സീറ്റ് റിസർവേഷൻ ഉണ്ടായിരിക്കുന്നതാണ്. അതേ പോലെ മുഖ്യ അച്ചായ സഭകളായ സീറോ മല്ബാറിന് മൂന്നും കഞ്ഞിക്കുഴി ഓർത്തഡോക്സ് സഭക്കും കോതമംഗലം യാക്കോബായ സഭക്കും രണ്ട് സീറ്റ് വീതവും ലഭിക്കും. മറ്റ് സഭകൾക്ക് എല്ലാം വീതിച്ചെടുക്കുവാൻ രണ്ട് സീറ്റ് ഉണ്ടായിരിക്കുന്നതാണ്. നായമ്മാർക്ക് രണ്ടും ജാതി ചോദിക്കരുതാത്ത ഹിന്ദുക്കൾക്ക് ഒന്നും സീറ്റു നൽകുമെന്നാണ് രഹസ്യ വിവരം.

അച്ചായാനയുടെ മാപ്പ്


പഴയ തിരുവിതാങ്കൂർ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളും അച്ചായാനയിൽ നിലനിർത്താൻ വേണ്ടത് ചെയ്യും എന്ന് കേകോ നേതാക്കൾ അറിയിച്ചു.

എന്നാൽ ഭാവിയിൽ അച്ചായാന ഒരു റബ്ബർ പര്യപത രാജ്യമായി മാറ്റണം എന്നാണ് ഉൾഫ (United Liberation Front of Achayana) തീവ്രവാദികൾ ആവശ്യപ്പെടുന്നത്.

അച്ചായനയുടെ ഔദ്യോഗിക ചാനലായ അച്ചാന്വിഷനിൽ നിന്നും ചാക്കോച്ചൻ.

നന്ദി അടുത്ത റബ്ബർ ബുള്ളറ്റിൻ നാളെ രാവിലെ റ്റാപ്പിങ്ങ് കഴിഞ്ഞിട്ട്.

1 comment:

അച്ചായന് said...

അച്ചായനയുടെ ഔദ്യോഗിക ചാനലായ അച്ചാന്വിഷനിൽ നിന്നും ചാക്കോച്ചൻ.