Tuesday, November 24, 2009

റബ്ബർ ഭക്ഷ്യവിളയാക്കുക! സർക്കാർ നീതി പാലിക്കുക

ഇന്നലെ അച്ചായൻ ഒരു കിലോ സവാള വാങ്ങിയിട്ട് പച്ചക്കറിക്കടയിലൂടെ ഒന്ന് നടന്ന് വീട്ടിൽ എത്തിയപ്പോഴേക്കും അച്ചായന്റെ തറവാട് ഫാമിലി ആയി. എന്നാ ചെയ്യാനാ, വെല കേറിയാലും എറങ്ങിയാ‍ലും വിശപ്പിന്റെ അസുഖത്തിന് ഒരു കുറവും ഇല്ലല്ലൊ. ഭക്ഷണം കുറച്ച് വെല്ലോം കഴിക്കാം എന്ന് വെച്ചാൽ പ്ലേറ്റ് കണ്ടാൽ വയറിലാകെ ഒരു വരൾചയല്ലേ?

പയർ, പാവയ്ക്ക, വെണ്ടക്ക, സവാള, തുടങ്ങി അലുക്കുലുത്ത് സാധനങ്ങൾക്കെല്ലാം വില ചൂട് കൂടുന്ന സ്പീഡിലാ കൂടുന്നെ. ഈ മടിയന്മാര് പാണ്ടികളെക്കൊണ്ട് ഒരു രക്ഷയും ഇല്ല, ഇവനൊക്കെ ഒന്ന് പണിയെടുത്താൽ എന്നാ. ആന്ധ്രക്കാരും കണക്കാ. ഇവനൊക്കെ കേരളത്തിന് വേണ്ട സാധനം മുഴുവൻ ഉണ്ടാക്കി കൊണ്ടെത്തന്നാൽ എന്താ? ഞങ്ങൾ കേരളീയർ ഉപഭോക്ത്ര സംസ്ഥാനം ആണെന്നറിയില്ലേ? നിങ്ങളുടെ അരീം പച്ചക്കറിയും എല്ലാം ഞങ്ങൾക്ക് തിന്നാൻ തരരുതോ? ഞങ്ങടെ വെള്ളമെല്ലാം കൊണ്ടുപോയി വൃത്തികെട്ട കൃഷി ചെയ്യുന്നതും പോര തിന്നാനും തരുകേലന്നോ? ഇതെന്നാ വെള്ളരിക്കാ പട്ടണവാന്നോ?

എടാ പാണ്ടികളെ നീയൊക്കെ ഞങ്ങക്ക് തിന്നാൻ തന്നില്ലേൽ ഞങ്ങളങ്ങ് ചത്ത് പോകുവെന്നാണോ കരുതിയെ. ഞങ്ങൾ കാർഷിക സർവ്വകലാശാല തുറന്നു വെച്ചേക്കുന്നതെന്നാത്തിനാ കാണാനാന്നോ. ഞ്ങ്ങൾ റബ്ബറും പാക്കുമൊക്കെ ഭക്ഷ്യവിളയാക്കി തിന്നും. പിന്നെ നീയൊക്കെ ഒന്നു മുറുക്കണേലോ ചെരുപ്പിടണേലോ ഞങ്ങടെ പൊറകെ തെണ്ടേണ്ടി വരും. റബ്ബറിൽ മാത്രം സ്വയം പര്യാപ്തത ഉള്ളതാണ് കേരളമെന്ന തെറ്റിദ്ധാരണ ശരിവെച്ച് ഞങ്ങൾ റബ്ബർ തിന്നും. വെട്ടി പ്പുഴുങ്ങിയങ്ങ് വിഴുങ്ങും. നിന്റെയൊക്കെ വിഷക്കറി തിന്നാമെങ്കിൽ റബ്ബറും ദഹിച്ചോളും.

ഇനി ഇതൊന്നും നടന്നില്ലേല്യും അഥവാ പട്ടിണി കിടന്ന് ചത്താലും ഞങ്ങൾ കൃഷി ചെയ്യില്ല, ഞങ്ങൾ മലയാളികൾ അത്മാഭിമാനമുള്ളവരാ, ചത്താലും ശരിരമനങ്ങിപ്പണിയില്ല! നമ്മടടുത്താ കളി!

2 comments:

അച്ചായന് said...

ഇനി ഇതൊന്നും നടന്നില്ലേല്യും അഥവാ പട്ടിണി കിടന്ന് ചത്താലും ഞങ്ങൾ കൃഷി ചെയ്യില്ല, ഞങ്ങൾ മലയാളികൾ അത്മാഭിമാനമുള്ളവരാ, ചത്താലും ശരിരമനങ്ങിപ്പണിയില്ല! നമ്മടടുത്താ കളി!

മാറുന്ന മലയാളി said...

അവന്മാരെ ഒന്നു വിരട്ടി നിര്‍ത്തേണ്ടത് അത്യാവശ്യമാ.......:)