Friday, October 9, 2009

രാജാവിങ്ങെത്തുമോ രാജാവേ?

കേരളവർമ്മ പഴശ്ശി രാജ എന്ന പേര് ചരിത്രാതീത കാലമുതൽ ചരിത്രം പഠിക്കുന്ന കുട്ടികൾക്ക് ചിരപ്പരിചിതമാണ്. പുള്ളിയുടെ പാഠപ്പുസ്തകചിത്രം ഇന്നാ


ഈ പുള്ളിക്കാരനെയാണ് നമ്മുടെ മമ്മുക്കച്ചായനും ഗോപാൽജിയും (സാക്ഷാൽ ഗോകുലഗുരു) പിന്നെ മറ്റ് വടക്കൻ വീരഗാഥ ടിമും കൂടി നമുക്കായി എത്തിക്കുന്നത്. അച്ചായന് ഈ പടത്തിനോട് ഒരു പ്രത്യേക സ്നേഹവും ഉണ്ട് കാരണം ഈ പഴശ്ശിയുടെ ഫാമിലി കോട്ടയത്താണ് എന്നാണ് കേട്ടിട്ടുള്ളത്. പാലാ ആകാന സാധ്യത, അല്ലേ ചങ്ങനാശ്ശേരിക്കടുത്താവും.

എന്നാൽ ഇത് എന്ന് എത്തും എന്ന് അച്ചായനെന്നല്ല സാക്ഷാൽ നടേശഗുരുവിനു പോലും അറിയില്ല. പഴശ്ശി വരുന്നേ പഴശ്ശീ വരുന്നേ എന്ന് കേൾക്കാൻ തുടങ്ങിയിട്ട് കുറേ നാളായി. ഇത്രയധികം മാറ്റിവെച്ച പടം അടുത്ത കാലത്തെങ്ങും വേറെ ഇല്ല. ഇപ്പൊ ഇതാ റ്റിക്കറ്റ് വില കൂട്ടും എന്നും കേൾക്കുന്നു.  (റബ്ബറിന് വില ഒന്നിടിഞ്ഞ ഈ കാലയളവിൽ പാവപ്പെട്ട അച്ചായന്മാർ ഈ സിനിമ എങ്ങനെ കാണും എന്ന് കുണ്ഠിതപ്പെടുകയാണ്.)

അതുപോട്ടെ ഈ പടത്തിൽ മനോജ് കെ ജയനാദിവാസി പരഗൺ ഇട്ട് നിൽക്കുന്ന രംഗം നിങ്ങൾ ഇതിനകം കണ്ടില്ലെങ്കിൽ ഇതാ കണ്ടോളൂ. ഞങ്ങൾ അച്ചായന്മാർ അന്നും റബ്ബർ കൃഷി ചെയ്യുന്നുണ്ടായിരുന്നു എന്നും ഞങ്ങൾ സ്വാതന്ത്ര സമര ഭടന്മാർക്ക് റബർചെരിപ്പ് കൊടുക്കുന്നുണ്ടായിരുന്നു എന്നും ഇപ്പൊ മനസിലായില്ലേ?








മറ്റൊന്ന് കൂടി


2 comments:

അച്ചായന് said...

ഒരു രാജാവിന്റെ കത

G.manu said...

പഴശ്ശിയുടെ ട്രെയിലര്‍ കേട്ടിട്ട് ഇത് ഹിറ്റ് ആവുമോ എന്ന കാര്യം സംശയമാണ്. വടക്കന്‍ വീരയുടെ പത്തിലൊന്നു പഞ്ചില്ല.... സാധാരണ അഴകൊഴ സംഭാഷണങ്ങള്‍...