Wednesday, September 23, 2009

കോഴീശാപം ഉപകാരം!

ചിക്കൻ എന്നാൽ കോഴി, പോക്സ് എന്നാൽ ശാപം, അപ്പൊ ചിക്കൻ പോക്സ് ഒരു കോഴീശാപം അല്ലേ  മൈ ഡിയർ അച്ചായന്സ് ആന്റ് അച്ചായത്തിസ്. അതെ നിങ്ങളുടെ രോമാഞ്ചകഞ്ചുകമായ എനിക്ക് ചിക്കൻ പോക്സ് പിടിച്ചിരിക്കുന്നു. ഇനി മിനിമം ഒരാഴ്ച സുഹം തന്നെ. ഫുഡ് കഴി ഒറക്കം എന്നീ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. ശരീരത്ത് പൊങ്ങിത്തുടങ്ങുന്നു. വേണം എന്നുള്ളവർ പെട്ടന്ന് വരണം. ആദ്യ 5 ദിവസമാണ് നന്നായി പകരുക. 

ഇതിന്റെ ഒരു ഗുണമാണ് ഫ്രീ ഉപദേശം. കുളിക്കരുത് എന്ന് ഒരാൾ, കുളിക്കണം എന്ന് ഒരാൾ, കരിക്ക് കുടിക്കണം എന്നൊരാൾ, പഴം തിന്നണം എന്ന് മറ്റൊരാൾ, ഹൊമിയോ നല്ലതാണെന്ന് ഒരാൾ, ഇംഗ്ലീസ് ആണ് നല്ലതെന്ന് മറ്റൊരാൾ, ചൊറീയരുത് എന്നൊരാൾ, ആര്യവേപ്പിലകൊണ്ട് ചൊറിയാൻ ഒരാൾ എനിക്ക് ചൊറിഞ്ഞ് വരുന്നുണ്ട്!

നല്ല സ്കീണം ഉണ്ട്. ബൂസ്റ്റും ബോണ്വിറ്റായും ഒക്കെ കഴിക്കണം. ഒരാഴ്ചകൊണ്ട് ഒന്ന് നന്നാവണം. ചിക്കൻ കഴിക്കാമോ എന്തോ? ഏതായാലും എന്റെ സുഹൃത്തുക്കൾക്ക് ആർക്കെങ്കിലും വന്നെങ്കിൽ എനിക്ക് ഒരു കമ്പനി ആയേനെ. ഞാൻ അതിനായി പ്രാർത്ഥിക്കുന്നു. കോഴി അവരെ ശപിക്കട്ടെ.

പിന്നെ ഇന്നണ് മനസിലായത് ചിക്കൻ നമ്മുടെ വസൂരിയുടെ വകയിലെ ഒരു അനിയൻ ആണെന്ന്. വസൂരി വരാനുള്ള ഭാഗ്യം ഉണ്ടായില്ല, പിന്നെ ഇതെങ്കിലും വന്നല്ലോ.ദൈവത്തിന് സ്തോത്രം.

എനിക്ക് പോക്സ് തന്ന വൈറസച്ചയനോട് എനിക്കും എന്റെ കുടുംബത്തിനും ഉള്ള അകൈതവമായ നന്നി രേഖപ്പെടുത്തിക്കൊള്ളുന്നു.

എന്ന് നിങ്ങളുടെ സ്വന്തം
ചിക്കൻ ഛെ അച്ചായൻ

നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിച്ചുകൊണ്ട് നിർത്തട്ടെ

3 comments:

അച്ചായന് said...

കോഴിച്ചാത്തനായ നമ:

കുമാരന്‍ | kumaran said...

:)

മാറുന്ന മലയാളി said...

ഒരു നല്ല ചിക്കന്‍പോക്സ് ആഴ്ച ആശംസിക്കുന്നു........:)