Saturday, September 19, 2009

ഒരു ബ്ലോഗ് കൂടി

അച്ചായൻ പുതിയ ഒരു ബ്ലോഗ് കൂടി തുടങ്ങി കേട്ടൊ.

ഇതാ ലിങ്ക്. http://karshikakazhchakal.blogspot.com/

ച്ചായന്റെ മൂന്നാമത്തെ ബ്ലോഗ് ആണിത്. ജയറാം ഒരു സിനിമയിൽ പറയുന്നപോലെ എനിക്ക് പാട്രിമണി ആയി കിട്ടിയ ഒരു സന്തോഷം(തീർച്ചയായും ഹോബി അല്ല, ഒരു സന്തോഷം) ആണ് കൃഷി. എന്ന് വെച്ച് ഏക്കർകണക്കിന്‌ സ്ഥലത്ത് ഏലവും റബ്ബറും ഒന്നും കൃഷിചെയ്യുന്ന ഒരു കാഞ്ഞിരപ്പള്ളി അച്ചായനല്ല ഞാൻ, എന്നുവച്ച് ഉള്ള സ്ഥലത്ത് രാവിലെ മുതൽ വൈകുന്ന വരെ കിളച്ച് മണ്ണ് പൊന്നാക്കുന്ന കുടിയാറ്റക്കർഷകനച്ചായനുമല്ല. ഞാൻ കഴിക്കുന്നതിൽ കുറച്ചെങ്കിലും സ്വന്തമായി ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു ചങ്ങനാശ്ശേരി അച്ചായനാണ് ഞാൻ. ഈ ബ്ലോഗിൽ നിങ്ങൾക്ക് കൃഷിയുടെ പാഠങ്ങളോ വിജയഗാഥകളോ ഒന്നും എനിക്ക് പറയാനുണ്ടാവില്ല. ചില കാഴ്ചകൾ, കാഴ്ചപ്പാടുകൾ, സന്തോഷങ്ങൾ മാത്രം.

ഭൂമിക്കൊരു ചരമഗീതം ആലപിക്കാൻ തയ്യാറല്ലാത്ത ഒരു സാധാരണക്കാരന്റെ കാർഷികക്കാഴ്ചകൾ!

2 comments:

അച്ചായന് said...

എന്റെ പുതിയ ബ്ലോഗ്

മാണിക്യം said...

ചങ്ങനാശ്ശെരിക്കാരന്‍ ഇങ്ങനെ അങ്ങോട്ട് വളരുക
അതു കാണുമ്പോള്‍ മറ്റൊരു ചങ്ങാനാരിക്ക് ഉണ്ടാവുന്ന ആ ഒരു തന്തോയം അതു ഇന്നാ ഈ എറേത്ത് വച്ചേച്ചു ഞാന്‍ പോകുന്നെ.
ഇനിയും വരാം.കൃഷി തുടര്‌ന്നോ കേട്ടോ........
വളം ഒരു ലോഡ് ഇറക്കട്ടെ?