Thursday, September 17, 2009

ദരിദ്രനാരായണന്മാരുടെ തരൂർ

പാവപ്പെട്ടവർക്ക് വേണ്ടി പണക്കാരാൽ നടത്തപ്പെടുന്ന കോടീശ്വര പാർട്ടി ആണ് കോൺഗ്രസ്. അങ്ങനെ ഉള്ള ഒരു പാ‍ർട്ടിയിലെ ഒരു വേദനിക്കുന്ന കോടീശ്വരനായ മന്ത്രിയോട് ആട്മാടുകൾ മാത്രം യാത്ര ചെയ്യുന്ന ബീമാനത്തിന്റെ എക്കണോമി ക്ലാസ്സിൽ യാത്ര ചെയ്യാൻ ആവശ്യപ്പെടുന്നത് എത്രമാത്രം ലജ്ജാവഹമാണ് എന്റെ പ്രിയ ആച്ചായന്സ് ആന്റ് അച്ചായത്തീസ്‌!

ഇന്ത്യയിലെ പാവപ്പെട്ട വൃത്തിക്കെട്ടവന്മാർ പോലും ഒരിക്കലും കേറാത്ത ഇക്കണോമി ക്ലാസ്സിൽ ആഗോള പൌരനായ അതിലുപരി മലയാളി ആയ ശ്രി. ആശു തരുരിനോട് ആവശ്യപ്പെടുന്നതിൽ എന്ത് ന്യായം. മദാമ്മയായ സോണിയക്കും മോനും അതൊക്കെ പറ്റും, തന്നെപ്പോലെ ലോകത്തിന്റെ തന്നെ രോമാഞ്ചമായ ഒരു ജനനായകൻ ബിസിനസ് ക്ലാസ്സിൽ അല്ലാതെ എങ്ങനെ കേറും. അതിന് ഈ കക്കുസ് പോലെയുള്ള ഇക്കണോമി ക്ലാസ്സിൽ താജിലുള്ളതുപോലെ ജിമ്മുണ്ടോ, പൂളുണ്ടോ? താൻ ആരാധിക്കുന്ന അമേരിക്ക കൂടി ഒന്ന് സഹായിച്ചിരുന്നെങ്കിൽ ഇന്ന് യുഎൻ സെക്രട്രി ജനറൽ ആയിരിക്കേണ്ട ആളാണ് ഈ തരൂർ. ആ മനുഷ്യനെ അപമാനിച്ചതിൽ ഗവണ്മെന്റ് മാപ്പ് പറഞ്ഞേ ഒക്കു.

പണ്ട് പരിപ്പ് വടയും കട്ടനും അടിച്ചിരുന്ന സാദാ കമ്മ്യൂണീസ്റ്റ്കാരൻ വരെ ഇന്ന് കോക്കാ കുടിക്കുന്നെ, അങ്ങനെയുള്ള ഈ കാലത്ത് ഒരു കേന്ദ്ര മന്ത്രി ഇക്കണോമി ക്ലാസ്സിൽ യാത്ര ചെയ്യുന്നത് ശരിയാണോ. ഡെയ്ലി 5 സ്റ്റാർ ഹോട്ടലിൽ കഴിയാൻ കാശുള്ള തരൂരിനോട് കളിക്കരുത്, അങ്ങേ വേണമെങ്കിൽ ഇക്കണോമി ക്ലാസ്സേ ഇല്ലാത്ത ഒരു ഫ്ലൈറ്റ് തന്നെ മേടിച്ച്കളയും.

തിരുവനന്തുപുരത്ത് പോയിട്ട് റായ്ബറേലിയിൽ പോലും നിന്നാൽ ഇനി ജയിക്കില്ല താൻ എന്ന് ഉറപ്പിച്ച എന്റെ തരൂരച്ചായാ, വിപ്ലവാഭിവാദനങ്ങൾ.

ദരിദ്ര നാരായണന്മാർ തുലയട്ടെ, കാലിത്തൊഴുത്തുകൾ തുലയട്ടെ, റ്റാജും ഷെറാട്ടണും വളരട്ടെ!

3 comments:

അച്ചായന് said...

തരൂരിയൻ തൊഴുത്ത്

വീ കെ said...

ബലേ ഭേഷ്....

നരസിംഹം said...

ഓ .. പിന്നേ അതെന്നാ വര്ത്താനമാടാ കൂവ്വേ
തരൂര്‍ ഒന്നുമില്ലേലും കോഗ്രസ്സല്ലേ