Sunday, September 6, 2009

വരുവിന്‍ ഈ നല്ല സമയം വൃഥാവാക്കാതെ! കഷ്ടപഞ്ചമി സ്പെഷ്യൽ

ആള് വഴക്കാളിയാണെലും നമ്മടെ തിലകനച്ചായൻ പറഞ്ഞാൽ പിന്നെ കേക്കാതിരിക്കാനൊക്കുവോ? മാത്തുക്കുട്ടിച്ചായന്റെ കലണ്ടർ വിക്കുന്ന നമ്മടെ സ്വന്തം ആളല്ലേ. പുള്ളി പറഞ്ഞത് എന്നതാണെന്നല്ലേ. ഈ വരുന്ന സെപ്റ്റമ്പർ 11ന് കഷ്ടപഞ്ചമി ഛെ അഷ്ടപഞ്ചമി ആണ് എന്നാ തിലകൻ ചേട്ടൻ പറഞ്ഞത്. അതുമാത്രമല്ല നമ്മടെ സ്വർണ്ണതൃതീയ പോലെ ഈ ദിവസം മണ്ണ് വാങ്ങിയാൽ രക്ഷപെടുമത്രെ! വെറും മണ്ണല്ല മണ്ണിന്റെ പുറത്ത് കോൺക്രീറ്റ് കെട്ടിപ്പൊക്കിയ ഫ്ലാറ്റും വാങ്ങണം കേട്ടോ!

ഇതങ്ങനെ എല്ലാരും രക്ഷപെടും എന്ന് വിചാരിക്കെണ്ട ഒരു ആപ്പിൾ ഒരു ദിനം യഥാർത്ഥ എസ്റ്റേറ്റ് കമ്പനിയുടെ കൈയ്യിൽ നിന്ന് വാങ്ങണം കേട്ടോ! ഇതോടൊപ്പം കാറ് രജിസ്ട്രേഷൻ ഇതെല്ലാം ഫ്രീ‍! സാമ്പത്തിക മാന്ദ്യം കൊണ്ട് നട്ടം തിരിയുന്ന റിയൽ എസ്റ്റേറ്റിലെ എല്ലാ വേദനിക്കുന്ന ക്വാടിശ്വരന്മാരും രക്ഷപെടട്ടെ! എല്ലാവരേയും ഇങ്ങനെ സഹായിക്കുന്ന ആപ്പിളച്ചായനു പുണ്യം വരട്ടെ അതുമാത്രമല്ല സ്ഥലം വാങ്ങുന്ന എല്ലാവരും മുത്തുറ്റച്ചായന്റെ കൈയ്യിന്ന് ലോണും എടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അങ്ങനെ സർവ്വലോക അച്ചായന്മാർ നന്നാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഇങ്ങനെ സ്വർണ്ണോം ഫ്ലാറ്റും വാങ്ങി മുടിയുന്ന അച്ചായന്മാർക്കു വേണ്ടി ഒരു ദിനം ഉടനെ തുടങ്ങേണ്ടതാണ്, അവരും നന്നാവണമല്ലോ!

സർവ്വലോക അച്ചായന്മാരെ ഫ്ലാറ്റ് വാങ്ങുവിൻ, ഫ്ലാറ്റ് വാങ്ങി കുത്തുപാളയെടുക്കുവിൻ

ആപ്പിളിനും തിലകൻ ചേട്ടനും കഷ്ടപഞ്ചമി ആശംസകള്

5 comments:

അച്ചായന് said...

സർവ്വലോക അച്ചായന്മാരെ ഫ്ലാറ്റ് വാങ്ങുവിൻ, ഫ്ലാറ്റ് വാങ്ങി കുത്തുപാളയെടുക്കുവിൻ

comiccola said...

ഫ്ലാറ്റ് വാങ്ങി.., ഫ്ലാറ്റില്‍ ഫ്ലാറ്റ് ആവണം ...!

അരുണ്‍ കായംകുളം said...

:)

കിനാവള്ളി said...

അച്ചായോ, ഫ്ലാറ്റ് വാങ്ങി ഫ്ലാറ്റ് ആയോ?

അച്ചായന് said...

അച്ചായന് ഫ്ലാറ്റാവാൻ ഫ്ലാറ്റ് വേണ്ട :‌)