Thursday, September 3, 2009

ആരുടെ ഓണം

ഓണത്തെക്കുറിച്ചുള്ള ഓർമ്മശർദ്ദിക്കലുകളും വിശകലനങ്ങളും എല്ലാം വായിച്ചു മടുത്തിരിക്കുകയാണെന്നറിയാം. ഇത് അച്ചായന്റെ ഓണപ്പോസ്റ്റ് നമ്പർ 2.

ഈ ഓണം ആരുടെതാ? ഒന്നും ചെയ്യാതെ കുറെ സദ്യയും ഉണ്ട് പൂക്കളമിട്ട് മുണ്ടും ഷർട്ടും ഒക്കെ വാങ്ങി നടക്കുന്ന മലയാളികളുടേതോ, അതോ നമുക്കു സദ്യക്കുവേണ്ട പച്ചക്കറിയും പൂവും എന്തിന് മുണ്ടും ഷർട്ടുമടക്കമുണ്ടാക്കുന്ന പാണ്ടികളെന്ന് നാം വിളിക്കുന്ന തമിഴരുടേതോ? നമുക്ക് ആകെ സ്വന്തമായിട്ടുള്ളത് മാവേലി എന്നൊരു രാജാവും അദ്ദേഹത്തെക്കുറിച്ചുള്ള കുറേ പാട്ടുകളുമാണ്. ഇവയാകട്ടെ രണ്ടും ഭാവനകളാണ്. ഓണം കൊയ്ത്തുത്സവമായിരുന്നു എന്നാണ് എന്റെ അറിവ്, മലയാളിക്കിന്നെവിടെയാ കൊയ്ത്ത്, എവിടെയാ കൃഷി, ഇതെല്ലാം ഉള്ളത് തമിഴനും ആന്ധ്രക്കാരനും അല്ലേ.

മലയാളിക്കും മാവേലിക്കും ഒരുപോലെയുള്ളത് ഒന്നുമാത്രം, കുടവയർ.

ഇന്നത്തെ ഓണം തമിഴന്റെ ഓണമാണ് മലയാളിയുടേതല്ല.

1 comment:

അച്ചായന് said...

ആരും അഫിപ്രായം പറയുന്നില്ല, ഞാൻ തന്നെ പറയാം