Monday, August 31, 2009

ഓണത്തിന്റെ കാലം കാലത്തിന്റെ ഓണം

നിങ്ങളൊക്കെ വിചാരിക്കുന്നൊണ്ടാവും കഴിഞ്ഞ ഓണത്തിന് ഒരു പോസ്റ്റും ഇട്ടേച്ച് ഈ അച്ചായൻ ഏത് പരലോകത്തേക്ക് പോയതാണ് എന്ന് അല്ലെങ്കിൽ കർത്താവിൽ നിദ്രപ്രാപിച്ചു എന്ന് കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞത് അറം പറ്റിയോ എന്ന്. സന്തോഷിക്കാൻ വരട്ടെ ഞാൻ പെട്ടിയിലായിട്ടില്ല. എന്റെ മാനുഫാക്ചറിങ്ങ് ഡിഫക്ട് ആയ മടി അല്പം നാൾ പിടിച്ചിരുത്തി എന്നു മാത്രം.

ഓണം! എന്തു രസമുള്ള പദം! പക്ഷെ ഈ പേരും പറഞ്ഞു നമ്മുടെ നാട്ടിൽ നടക്കുന്ന കൊനഷ്ടുകളെ എന്നാ ചെയ്യും. ഒരു ചേനക്ക് ഒരു ആന ഫ്രീ മൈദക്ക് മൈക്ക് ഫ്രീ എന്ന് വേണ്ട സ്വർണ്ണത്തിന്റെ കൂടെ ഗോൾഡ് ഫ്രീ എന്നു വരെയാ ഓഫറുകൾ. നമ്മുടെ മമ്മുക്ക പറഞ്ഞപോലെ പറ്റീരല്ലേ ഇന്നീ ഓണം. പക്ഷെ നിങ്ങളിൽ ചെലര് പറയും പണ്ടും വാണിജ്യപരമായിരുന്നു ഈ ഓണം എന്ന്, അത് ഈ അച്ചായനും സമ്മതിക്കുന്നു. എന്നാലും ഇങ്ങനൊണ്ടോ ഒരു വില!

അച്ചായൻസ് ചാനലായ മനോരമക്ക് നുണോരമ എന്നും ഒരു പേരുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ വന്ന ഒരു വാ‍ർത്ത നിങ്ങൾ ശ്രദ്ധിച്ചോ(അതെങ്ങനാ ടീവി ഓണാക്കിയാൽ മർദോക്കച്ചായന്റെ ചാനൽ മാത്രം കണ്ടാപ്പോരാ കോട്ടയം അച്ചായന്റെ ചാനലും കാണണം) പല്ലിയുടെയും പാറ്റയുടേയും ഹാച്ചറിയായ റേഷൻ അരിക്കുപോലും എന്താ ഡിമാന്റ്. അപ്പൊ പൂഷ്ത്തി വെക്കുന്ന കടക്കാരനെ മാത്രം പറഞ്ഞാ മതിയോ.

ഈ വെല വെല്ലോം കർഷകനു കിട്ടുന്നൊണ്ടോ അതും ഇല്ല. അച്ചായൻ കഴിഞ്ഞ ദിവസം ഒരു പാളേങ്കോടൻ കൊണ്ടേ കടേക്കൊടുത്തു പതിനൊന്ന് രൂഫാ വച്ച് തരാം എന്ന് പറഞ്ഞു. ശരി സമ്മതിച്ചു. ഇന്ന് പഴം മേടിക്കാൻ ചെന്നപ്പൊ ആ പഴത്തിന്റെ വെല പതിനേഴ് രൂഫാ. ഇതാ കാലം.
ഇമ്മാതിരി കാലന്മാർ മാത്രമുള്ള കാലം. ആ കാലത്തിന്റെ ഓണം ഇതല്ല ഇതിലും മനോഹരമായില്ലെങ്കിലാ മോശം.

വീണ്ടും എഴുതാം എന്ന പ്രതീക്ഷയോടെ നിങ്ങളുടെ സ്വന്തം അച്ചായൻ

ഒപ്പ്

2 comments:

അച്ചായന് said...

എന്നാത്തിനാണെന്നറിയാമ്മേല പക്ഷെ ബോഗിടുന്ന എല്ലാരും ആദ്യ കമന്റിടാറുണ്ട്. ഞാനും ഇട്ടേക്കാം

Shani said...

അച്ചായ കലക്കി