എന്റെ ചെറുപ്പകാലത്തൊക്കെ ഓണം എന്നൊക്കെപ്പറഞ്ഞാല് ഏതാണ്ട് ഇപ്പൊ ആഘോഷിക്കുന്നതുപോലെ തന്നെ ആയിരുന്നു.(വലിയ പ്രായമില്ലെന്ന് മനസിലായില്ലേ) പക്ഷെ ഈ വര്‍ഷത്തെ ഓണം വ്യത്യസ്തമായ ഒരു ഓണം ആരുന്നു. കാരണം ഞാനും ചേട്ടനും ഒരുമിച്ച് ഒരു ഓണം ഒരു 5 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആഘോഷിക്കുന്നത്.
ഓണത്തിന് കോടിയെടുക്കുക പൂക്കളം ഇടുക മുതലായ പിന്തിരിപ്പന് മൂരാച്ചി ഇടപാടൂകള്‍ ഒന്നും ഈ അച്ചായന്റെ ഫാമിലിയില്‍ പണ്ടു തൊട്ടേ നഹി ഹുവാ ഹോനാ ധാ. പിന്നെ ഞങ്ങള്‍ അച്ചായന്മാര്ക്ക് എലയിലാണ് സദ്യയെങ്കിലും പോത്ത് ഒലത്തിയത് ഒരു വശത്തില്ലെങ്കില് ചോര്‍ ഇറങ്ങില്ല.(പോത്തില്ലെങ്കില് പന്നിയായാലും മതി) അത്കൊണ്ട് തനി കേരളീയ രീതിയില്‍ ഒരു പക്കാ ബ്രാഹ്മിണ്‍ സ്റ്റൈല്‍ നോണ്‍ വെജിറ്റേറിയന്‍ ഊണ് ഉണ്ടു. പിന്നെ ഊണ് കഴിഞ്ഞ് എല്ലാവരും റ്റീവിയും കമ്പ്യൂട്ടറും ഒക്കെയായി ഇരിക്കാന്‍ പോകുകയാണ് എന്ന് തോന്നിയപ്പോള്‍ ഞാന്‍ സ്വതസിദ്ധമായ കള്ളത്തരത്തോടെ പോയി മെയ്ന്‍ സ്വിച്ചിന്റെ അടുത്തുള്ള കമ്പിയില്‍ പിടിച്ച് താഴെക്ക് വലിച്ചു. എന്തുകൊണ്ടോ അപ്പോള്‍ കരണ്ട് പോയി. ഞങ്ങള്‍ പോയി ഓലമടല് വെട്ടി കുറ്റി ഉണ്ടാക്കി കുറ്റി കളിച്ചു.
അങ്ങനെ രണ്ട് കളി കളിച്ച്. ഒന്ന് ഞാന്‍ ജയിച്ചു മറ്റത് ചേട്ടന് ജയിച്ചെന്ന് അവകാശപ്പെടുന്നു. അപ്പോഴാണ് അമ്മായി പായസം തരാന്‍ വിളീച്ചത്. ആ പായസം ഒക്കെ കുടിച്ച് സംതൃപ്തി അടഞ്ഞു. അപ്പോഴാണ് ഞങ്ങള്‍ക്കെല്ലാവര്‍ക്കും വിശപ്പിന്റെ വിളി വീണ്ടും ഉണ്ടായത്. അപ്പോള്‍ വീണ്ടും കഴിച്ചിട്ട് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.
2 comments:
എന്റെ ചെറുപ്പകാലത്തൊക്കെ ഓണം എന്നൊക്കെപ്പറഞ്ഞാല് ഏതാണ്ട് ഇപ്പൊ ആഘോഷിക്കുന്നതുപോലെ തന്നെ ആയിരുന്നു.(വലിയ പ്രായമില്ലെന്ന് മനസിലായില്ലേ)
അപ്പോ പരലോകത്തൂന്നാല്ലേ......
"അപ്പോള്‍ വീണ്ടും കഴിച്ചിട്ട് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു."
വീണ്ടും കഴിച്ചത് എലി വിഷമോ അതോ .....
"മെയ്ന്‍ സ്വിച്ചിന്റെ അടുത്തുള്ള കമ്പിയില്‍ പിടിച്ച് താഴെക്ക് വലിച്ചു. എന്തുകൊണ്ടോ അപ്പോള്‍ കരണ്ട് പോയി"
പാവം അച്ചായന്...
Post a Comment