Thursday, August 14, 2008

സ്വാതന്ത്ര്യം ഒരു രൂപ മാത്രം

സ്വാതന്ത്ര്യദിനം വരുന്നു എന്ന കാര്യം അച്ചായന്‍ ഓര്‍ത്തത് ഇന്നലെയാണ്‍. കടയില്‍ ഇന്ത്യന്‍ പതാകയുടെ പ്ലാസ്റ്റിക് പതിപ്പ് തലകീഴായി തൂങ്ങിക്കിടക്കുന്നത് കണ്ടപ്പോഴാണ്‍. ഇങ്ങനെയൊരു ചടങ്ങ ദിവസം ഉണ്ടല്ലോ എന്ന് ഓര്‍ത്തത്. പിന്നെ ഒരു ലഡുവും അവധിയും കിട്ടും എന്ന് മനസിലായതോടെ ഞാന് സന്തോഷവാനായി. അങ്ങിനെ ഈ ത്രിവര്‍ണ്ണപതാക പച്ച വെള്ള ചൊവപ്പ്(ഞാന്‍ കണ്ട പ്ലാസ്റ്റിക് പതാകയീലെ നിറങ്ങള്‍ ഇവയാണ്‍) തൂങ്ങിക്കിടക്കുന്നത് കണ്ടപ്പോള്‍ അച്ചായന്‍ തോന്നി ഒരെണ്ണം വാങ്ങിക്കളയാം എന്ന്. നമ്മള്‍ വാങ്ങിയില്ല എന്നത് കൊണ്ട് നമുക്ക് രാജ്യസ്നേഹം കൊറഞ്ഞുപോയി എന്നാരും കരുതരുതല്ലോ.

“ചേട്ടാ ഈ കൊടീക്കെന്നാ വെല?”

“ഒരെണ്ണത്തിന്‍ ഒരു രൂപ”

ഞാന്‍ ഷര്‍ട്ടീലെ തുളയില്‍ ഒരു രൂപ തപ്പുന്നതിനിടയില്‍ ഒരു കൂട്ടം മൈ ഡിയര്‍ കുട്ടിച്ചാത്തന്മാര്‍ എന്റെ കാലിനിടയിലൂടെ കയറി വന്നത്.

“അച്ചാച്ച ഒരു അഞ്ച് ഫ്ലാഗ്”

“എനിച്ച് ആരെന്നം വേനം”

“എനിക്ക് പത്തെണ്ണം വേണം”

ഞാന്‍ അവരോട് കൌതുകത്തോടെ ചോദിച്ചു.

എന്നാത്തിനാ മക്കളെ ഇത്രേം കൊടി. ഒരെണ്ണം പോരേ?“

ഞാന്‍ എന്തോ മഹാപരാധം ചെയ്തതുപോലെ അവരെന്നെ തുറിച്ച് നോക്കിക്കൊണ്ട് പത്ത് കൊടി വാങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ പറഞ്ഞു.

“അയ്യേ ഒരെണ്ണം ഒണ്ടേ എന്നാത്തിനു കൊള്ളാം. എന്നെക്കണ്ടു പടി. എനിക്കാ ഏറ്റോം കൂടുതല്‍ ‘ഫ്ലാഗ്’ അതൊണ്ട് ഞാനാ കൂടുതല്‍ ‘പേട്രിയറ്റ്’“.

ഇത് കേട്ട എനിക്ക് എന്റെ നെഞ്ചത്ത് ഒരു ജാലിയന്‍ വാലബാഗ് നടന്ന അനുഫവം ആയിരുന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ.

നിങ്ങള്‍ പറ. ഇതാന്നോ പുതിയ രാജ്യസ്നേഹം

പിന്നെ എങ്ങനെയൊണ്ട് പുതിയ കളറുകള്‍. ഇതും രാജ്യസ്നേഹത്തിന്റെ ഫാഗമാണ്‍ കേട്ടോ

1 comment:

അച്ചായന് said...

Though we are politically free, we are hardly free from the subtle domination of the West.

ഗാന്ധിജിയുടെ വാക്കുകള്‍