Sunday, July 27, 2008

പട്ടി : അച്ചായന്റെ പുതിയ കവിത

പട്ടീ
നീ വെറുമൊരു ചാവാലി
എന്നാലും എനിക്കു നിന്നോട് ആസൂയയുണ്ട്

നീ നായയാണ് നായരല്ല
നീ നായയാണ് സുറിയാനി നസ്രാണിയല്ല
നിനക്കുള്ള വാലല്ലാതെ
പേരിലൊരു വാലുമില്ല

ഡോബര്മാന് മുതല്ല്
നാടന് വരെ എല്ലാം പട്ടി തന്നെ
വെളുത്തതു കറുത്തതും
എല്ലാം പട്ടി തന്നെ

നീ ആറടി മണ്ണിന്റെ
പോലും ഉടമയല്ല
എന്നാലും ലോകത്തെവിടെയും
നിനക്ക് പോകാം, കിടക്കാം

നിനക്ക് രാജ്യമില്ല
അത്കൊണ്ട് ഇന്ത്യക്കാരന് പട്ടിയും
പാക്കിസ്ഥാന്കാരന് പട്ടിയും
യുദ്ധം ചെയ്യാറില്ല

നിനക്ക് പ്രാത്യയശാസ്ത്രങ്ങളില്ല
അത്കൊണ്ട് നിനക്ക്
വൈരുദ്ധ്യാത്മക ഭൌതികവാദത്തെ-
-ക്കുറിച്ചോര്ക്കാതെ കഞ്ഞികുടിക്കാം

നിനക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്
ഓഹരിയില്ല
അത്കൊണ്ട് ഇടിഞുവീഴല്
പേടിക്കാതെ കിടന്നുറങ്ങാം

എടാ പട്ടീ!
എനിക്കു നിന്നോടസൂയയുണ്ട്


കല്ലുകള്‍ ദുഖമാണുണ്ണീ ചെരുപ്പല്ലോ സുഖപ്രദം. അതുകൊണ്ട് ആരും കല്ലെറിയരുത്

എന്ന് അച്ചായന്‍

3 comments:

നട്ടപിരാന്തന്‍ said...

ഇതൊരു വെറും അച്ചായനല്ല......ഒരു ഒന്നുഒന്നര അച്ചായനായി വരും

എടാ പട്ടി എന്നതിനു പകരം.“എടാ നായേ” എന്നല്ലേ ശരി.

പട്ടി സ്തീലിംഗനാമവും, നായ പുലിംഗനാമവും ആണല്ലോ. പുനിതബ്ലോഗന്മാര്‍ അറിഞ്ഞാല്‍ ഇത് മതി ഒരു ബ്ലോഗ് യുദ്ധത്തിനായി.

അച്ചായനു ഇപ്പോള്‍ തോന്നുന്നില്ലേ എന്നോട് പറയാനായി “കിടന്ന് കുരയ്ക്കാതെടാ നായേയെന്ന്”

അച്ചായന് said...

ക്ഷമിക്കൂ
ഒരു വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ഞാന്‍ കൂട്ട് നില്‍ക്കുന്നില്ല. താങ്കളുടെ വിഷമം ഞാന്‍ മനസിലാക്കുന്നു.

പിന്നെ പട്ടി എന്നത് ലിംഗം നോക്കി സാധാരണക്കാര്‍ വിളിക്കറില്ലല്ലൊ. പെണ്‍പട്ടി എന്നും പട്ടി എന്നും ആണ്‍ എന്റെ നാട്ടിലൊക്കെ പറ്യാറ്.

മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയം said...

വടക്കോട്ടാണ് പട്ടി- സ്ത്രിലിംഗവും , നായ പുല്ലിംഗവും. ഇവിടെ, മദ്ധ്യകേരളത്തില് ആണ്‍ പട്ടിയും പെണ്‍ പട്ടിയുമാണ്. നായ പട്ടിക്കൊരു പര്യായം മാത്രം...

അച്ചായന്റെ ഈ ശുനക ചിന്ത കലക്കിയിട്ടുണ്ട് കേട്ടോ.....

"നിനക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്
ഓഹരിയില്ല
അത്കൊണ്ട് ഇടിഞുവീഴല്
പേടിക്കാതെ കിടന്നുറങ്ങാം"

തീപ്പട്ടി കമ്പനി പോട്ടിയാലെന്ത് ബീഡിക്കമ്പനി പൊട്ടിയാലെന്ത്.... ല്ലേ....