Wednesday, June 4, 2008

അച്ചായന്‍‌വിഷന്‍

അച്ചായന്‍ വിഷന്‍ ന്യൂസ് അറ്റ് നയനിലേക്ക് സ്വാഗതം

‘പെട്രോളിന് വില കൂടിയിരിക്കുകുന്നു. ആഗോള വിപണിയില്‍ വരട്ടു വാഴക്കായ്ക്ക് വിലകൂടിയതിനാലാണത്രേ ഇത്.‘

‘ഈ വിലക്കയറ്റം കാരണം അന്താരഷ്ട്ര വിപണിയില്‍ സൈക്കിള്‍ സ്പെയര്‍പാര്‍ട്ട്സിനും ടയറിനും ടൂബിനും വില കൂടിയിട്ടുണ്ട്. ഇതൊടനുബന്ധിച്ച് മഹാത്മഗാന്ധി യൂനിവേഴ്സിറ്റിയില്‍ ബി.ഏ. സൈക്കിള്‍ റിപ്പയര്‍ (ഹോണേഴ്സ്) ക്ലാസ് ആരംഭിച്ചതായി അറിയുവാന്‍ സാധിച്ചു.‘

‘ഇതിനിടെ പോക്കറ്റ് മണി ചോദിച്ച കുട്ടിക്ക് പത്തു രൂപ കൊടുത്തപ്പോള്‍ കുട്ടി തന്നെ മര്‍ദ്ദിച്ചതായി പേരു പുറത്തുപറയുവാന്‍ ആഗ്രഹമില്ലാത്ത ഒരു രക്ഷിതാവ് അച്ചായന്‍‌വിഷനെ അറിയിച്ചു. ഈ കുട്ടി കൊടുത്ത മാനനഷ്ടക്കേസ് നാളെ കോടതി പരിഗണിക്കും.‘


ഇനി ഒരു ഇടവേള

‘എല്ലാവരും ഓടുന്നു, എങ്ങോട്ടാണെന്നല്ലേ. മാരുതി ബുള്ളോക്കാര്‍ട്ട് 800 ഇപ്പോള്‍ വെറും 50000 രൂപക്ക്. ഒരു കെട്ട് പുല്ലിന് 20 കിലോമീറ്റര്‍ മൈലേജ് മാരുതി ബുള്ളോക്കാര്‍ട്ട് 800, ഇതിന് മുന്‍പില്‍ ബുള്ളറ്റ് പോലും നില്‍ക്കില്ല.‘

വാര്‍ത്തകളിലേക്ക് തിരിച്ച് വരാം
‘തിരുവനന്തപുരത്ത് മേള്‍ക്കൂര ഇടിഞ്ഞ് വീണ് 5 പേര്‍ മരിച്ചു. കഴുക്കോലൂരി അടുപ്പുകത്തിക്കാന്‍ ശ്രമിക്കവേ ആയിരുന്നു ഇത്. ഇത് കണ്ട് അടുത്ത് കൂടീയ അയല്‌വാസികള്‍ , അച്ചായ്ന്‍ വിഷനോട് പ്രതികരിച്ചു, ‘തള്ളേ അവര്‍ രക്ഷപെട്ട് കേട്ടാ, ഞാന്‍ വേഗം പോയി കഴുക്കോലുകള് ഊരട്ട്’

‘നാളെ ദേശവ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുന്നു. ഈ ഹര്‍ത്താലിന് അച്ചായന്‍‌വിഷനില്‍ ‘അണ്ണന്‍ തമ്പി’ എന്ന സിനിമയുടെ വ്യാജസീഡി പ്രദര്‍ശിപ്പിക്കുന്നതായിരിക്കും. ടീവിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം അച്ചായ ശ്രീ. ടോമി തച്ചങ്കേരില്‍ നിര്‍വഹിക്കും.’

‘ഈ ഹര്‍ത്താല്‍ അച്ചയന്വിഷനോടൊപ്പം’


ഇതോടെ വാര്‍ത്തകള്‍ സമാപിക്കുന്നു. ഏതെങ്കിലും പ്രേക്ഷകന്‍ വന്ന് എന്നെ ഒന്ന് വീട്ടില്‍ എത്തിക്കുക. എന്റെ വണ്ടിയുടെ പെട്രോള്‍ ടാങ്കില്‍ പൂച്ച പെറ്റു കിടക്കുകയാണ്.

നന്ദി നമസ്കാരം.

4 comments:

lakshmy said...

‘ഇതോടെ വാര്‍ത്തകള്‍ സമാപിക്കുന്നു. ഏതെങ്കിലും പ്രേക്ഷകന്‍ വന്ന് എന്നെ ഒന്ന് വീട്ടില്‍ എത്തിക്കുക. എന്റെ വണ്ടിയുടെ പെട്രോള്‍ ടാങ്കില്‍ പൂച്ച പെറ്റു കിടക്കുകയാണ്‘

ഹ ഹ.മൊത്തത്തില്‍ രസമായി.പ്രത്യേകിച്ച് അവസാനവാചകങ്ങളും

akberbooks said...

അക്ബര്‍ ബുക്സിലേക്ക്‌ നിങ്ങളുടെ രചനകളും അയക്കുക
akberbooks@gmail.com
mob:09846067301

Binu Thomas, Pallivathukkal, Pezhumpara said...

അച്ചായോ? അക്ബര്‍ ബുക്സിലോട്ട് പോയോ?
എന്നതാ ഈ മാസം ബ്ലോഗോന്നുമില്ലാത്തെ?>

വിക്രംസ് ദര്‍ബാര്‍ said...

വാര്‍ത്തകള്‍ നന്നായി. പോസ്റ്റുകള്‍ ഇനി മുടങ്ങാതെ പോരട്ടെ.
ആശംസകളോടെ
വിക്രമാദിത്യന്‍