Tuesday, May 27, 2008

സ്വാമി ശരണം!

ഇത് ഒരു റീപ്പോസ്റ്റ് ആണ്. ആഗ്രയില്‍ കഴിഞ്ഞ പോസ്റ്റ് വന്നില്ല.
കേരളം ഇന്ന് സ്വാമിമാരുടെ സംരക്ഷിത കേന്ദ്രമാണ്. അല്ലെങ്കില്‍ ഒരു പണിയും കിട്ടാത്തതാടികിളിര്‍ക്കുന്ന ഏത് മുട്ടനാടിനും ബിരിയാണി തിന്നു ജീവിക്കുവാന്‍ കേരളത്തില്‍ ഒരു സ്വാമിയായാല്‍ മതി. എന്താണെന്നറിയില്ല നമുക്ക് സാമിമാരോട് അത്ര ബഹുമാനമുണ്ട്.

അതിന് കാരണം അന്ധവിശ്വാസമോ മതവിശ്വാസവുമോ ഒന്നും അല്ല. കാഴ്ചയിലും പ്രവര്‍ത്തിയിലും ഒക്കെ വിനയവും അറിവില്‍ പാരമ്യവും നേടിയ ഒട്ടേറെ സ്വാമിമാര്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. നിത്യ ചൈതന്യ യതി, നാരായണ ഗുരു, നടരാജ ഗുരു തുടങ്ങിയ നല്ല സ്വാമിജികള്‍ ഒക്കെത്തന്നെയാണ് ഇതിന് കാരണം. ഇങ്ങനെ മനുഷ്യനെ സ്നേഹിച്ച സ്വാമിമാര്‍ ഉള്ള നമ്മുടെ നാട്ടീല്‍ അവരെ ബഹുമാനിക്കേണ്ടതു പോലെ ബഹുമാനിക്കേണ്ടതുണ്ട്. എന്നാല്‍ സ്വസ്നേഹികളായ ആള്‍ദൈവങ്ങളെ എന്തിന് നാം ബഹുമാനിക്കുന്നു. സുധാകര്‍ജി ഉദ്ദേശിച്ചതുപോലെ ഒരു പണിയും ഇല്ലാതെ ഇരുന്ന് ബോര്‍ അടിക്കുന്ന അമ്മച്ചിമാര്‍ ബോറടി മാറ്റാന്‍ ഇത്തരം സ്വാമിമാരെ പൂജിക്കുന്ന രീതി നിര്‍ത്തിയാലെ ഈ മുട്ടനാടുകള്‍ ഈ പണി നിര്‍ത്തൂ. അല്ലെങ്കില്‍ എല്ലാ സ്വാമിമാരും മാസത്തില്‍ ഒരാഴ്ച അടുപ്പിച്ച് നിരാഹരം വ്രതം പാലിച്ചിരിക്കണം എന്ന സര്‍ക്കുലര്‍ ഇറക്കിയാലും മതി.

നമ്മുടെ സ്നേഹം മുതലെടുത്ത ഭദ്ര-സന്തോഷ് സ്വാമിമാരെ പണ്ടൊരു കുട്ടിരാഷ്ട്രീയക്കാരന്‍ പറഞ്ഞപോലെ കാവിമുണ്ട് പൊക്കെ തെരണ്ടിവാല്‍ കൊണ്ടടിക്കണം.

സ്വാമി അച്ചായ ചൈതന്യ
ഓം ഞാനായ നമഹ:

1 comment:

NishkalankanOnline said...

അച്ചായോ... സ്വാമിമാരെ പറഞ്ഞാല്‍ വല്ല്യ അപകടമാണു കേട്ടോ... ഞാനൊന്നു ‘ബഹുമാനിച്ചു’ നോക്കിയതിന്‍റെ പിടിവലി ഇനിയും തീര്‍ന്നിട്ടില്ല. ദേ ഇങ്ങോട്ടൊന്നു നോക്കിയേ...
http://ner-kazhcha.blogspot.com/

എന്നാലും സംഗതി കൊള്ളാം. സ്വാമിമാര്‍ക്കു തെരണ്ടി വാലുകൊണ്ടൊന്നും ശമനമുണ്ടാവില്ല. വെറുതെ തെരണ്ടിക്ക് ഇപ്പോഴുള്ള സൽപ്പേരു കൂടി പോകും.

ജയകൃഷ്ണന്‍ കാവാലം