Tuesday, May 13, 2008

ഫാഗ്യം ഫാഗ്യം

നിങ്ങളറിഞ്ഞോ ഞങ്ങടെ ബേബിച്ചായന്റെ എസ്.എസ്.എല്‍.സി വിജയശതമാനം. 92 ശതമാനവാടാ കൂവേ! ബേബിച്ചായന്‍ ഫരണത്തിക്കേറുന്നേന്റെ മുമ്പ് ഇത് വെറും 65% ആരുന്നെന്നോര്‍ക്കണം. അപ്പം ഇതൊരു ചെറിയ കാര്യവാന്നോ. എന്തൊക്കെ ഗുണവാ ഇതുകൊണ്ടൊള്ളത്. അടുത്ത വര്‍ഷം 100% തന്നെയാകും വിജയം, അതിന്റെ അടുത്ത വര്‍ഷം മുതല്‍ പരീക്ഷ എഴുതാത്തവന്‍ വരെ ജയിക്കും. ഇതൊരു നേട്ടവല്ലേ നിങ്ങളു പറ.
  • 100% വിജയം ആയാപ്പിന്നെ വിദ്യാര്‍ത്ഥികള്‍ക്ക് പിരിമുറുക്കം മാനസികരോഗം ഛെ മാനസിക വ്യഥ ഇത്യാദികള്‍ ഒണ്ടാവുവോ.
  • ഇനി മൊതല്‍ പരീക്ഷാപ്പേപ്പര്‍ ചോരില്ല.
  • പരീക്ഷാഫലം ചോരില്ല.
  • രക്ഷകര്‍ത്താക്കള്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് വരില്ല.
  • കുട്ടികള്‍ ആരും പഠിക്കില്ല.
  • കുട്ടികള്‍ക്ക് ഒട്ടും വിവരം വെക്കില്ല.

അങ്ങനെയങ്ങനെ ഒരു സമത്വസുന്ദര കേരളം ബേബിച്ചായന്‍ സൃഷ്ടിക്കുവല്ലിയോ.

വാല്ക്കഷ്ണം: 3 ലക്ഷത്തി ചില്വാനം സീറ്റേ പ്ലസ് വണ്ണിന്‍് കേരളത്തില്‍ ഒള്ളു. 4 ലക്ഷം പേര്‍ ഈ വര്‍ഷം ജയിച്ചു. അപ്പൊ ബാക്കി 60000 പേരെ ഉപരിപഠനത്തിന്‍് ബേബിച്ചായന്‍ ചൈനയിലയക്കും എന്നാണ് അച്ചായന്‍ കേട്ടത്. ഈ പിള്ളേരുടെ ഒരു ഫാഗ്യമേ.

4 comments:

പ്രവീണ്‍ ചമ്പക്കര said...

അച്ചാ‍യോ...ചൈനയിലെ ഭൂമികുലൂക്കൊം അതില്‍ 1000 പിള്ളേര്‍ പെട്ടതും ഒന്നും അറിഞ്ഞില്ലേ. അതുകൊണ്ട് ഞ്ഞങ്ങള്‍ ക്യൂബയില്‍ വിട്ടു പടിപ്പിക്കും. അവിടെ കഴിഞ്ഞമാസം മുതല്‍ കബ്യുട്ടര്‍ ഒക്കെ വില്‍ക്കാന്‍ ഞങ്ങളുടെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അനുമതി കൊടുത്തു. അപ്പോള്‍ 13ല്‍ റജി.നബര്‍ തീരുന്ന എല്ലാവരേം ഞങ്ങള്‍ അവിടെ വിട്ടു കബ്യുട്ടറും കമ്യൂണിസ്സോം പഠിപ്പിക്കും.

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

ഫ്ഭാ......!!!!!!!!! ഒരാട്ടു വച്ചുതന്നാലുണ്ടല്ലോ............ബംഗാള്‍ ഉള്ളപ്പം എന്തൊന്നു ചൈന, എന്തൂട്ട് ക്യൂബ.....പോയിനെടാ പയലുകളേ......സ്വശ്രയം വേറേ, ബേബിച്ചന്റെ സ്വപ്നം വേറേ.....കേരളത്തെ കുത്തുപാളയെടുപ്പിച്ചേ അച്ചായനടങ്ങൂ.....

ഘടോല്‍കചന്‍ said...

ഹ ഹ അച്ചായൊ..അതു തഹര്‍ത്തു....:)
ബേവിച്ചായന്‍ അങ്ങനെ വിദ്യാഫ്യാസരംഗത്ത് കുതിച്ചുചാട്ടം നടത്തി....
വേറാരേലും വിയാരിച്ചാ ഇങ്ങനെയൊരു നേട്ടം കൈവരിക്കാന്‍ പറ്റുവോ ങെ.... അടുത്തകൊല്ലം പരീഷ എഴുതുവേ വേണ്ട...101% വിജയം...

നട്ടപിരാന്തന്‍ said...

ഈ അച്ചായന്റെ ഓരൊ കുനുഷ്ട്.....ബേബിച്ചായനോടുള്ള കണ്ണുകടിയല്ലേ...

ഇങ്ങനെയെല്ലാരും വിമര്‍ശിച്ചാല്‍ അടുത്തവര്‍ഷം ശതമാനം കുറച്ചുകളയും....വാ അടക്കു....ബേബിച്ചായനു ഓശാന പാടൂ‍