Wednesday, May 7, 2008

വരുവിന്‍ ഈ നല്ല സമയം വൃഥാവാക്കാതെ

ഈ ബ്ലോഗ് പോസ്റ്റ് അച്ചായന്മാര്‍ക്ക് മാത്രം ഉള്ളതാണ്. അല്ല എല്ലാ മലയാളികളും ഈ ബ്ലോഗിന്റെ മറ്റേതെങ്കിലും പോസ്റ്റിലേക്ക് പോകേണ്ടതാണ്. ദയവായി ബ്ലോഗ് വിട്ട് പോവരുത്.

അച്ചായന്മാരെ നിങ്ങള്‍ക്കും നിങ്ങളുടെ അച്ചായത്തിമാര്‍ക്കും നല്ല കാലം വരുവാന്‍ പോകുന്നു. നിങ്ങള്‍ ഇ ബ്ലോഗ് വായിക്കുന്ന ഉടന്‍ തന്നെ അടുത്ത സ്വര്‍ണ്ണക്കടയില്‍ കയറി സ്വര്‍ണ്ണം കാശുകൊടുത്തുവാങ്ങുക, അടിച്ചുമാറ്റരുത്.(അച്ചായ്ന്മാരായതു കൊണ്ട് പറഞ്ഞതാ) ഐശ്വര്യം നിങ്ങളെ മാടി മാടി വിളിക്കുന്നു. ഓടി പോകൂ, ചാടി പോകൂ, നിങ്ങള്‍ക്ക് നഷ്ടപെടാന്‍ കാശ് മാത്രം. ഐശ്വര്യ ദേവത സ്വര്‍ണ്ണത്തേരില്‍ കയറി വരും. അതാ ഞാന്‍ മറ്റുള്ളവന്മാരെ ഒഴിവാക്കിയത്. കണ്ട വടക്കനും തെക്കനും ഒന്നും നന്നാവണ്ട. അപ്പോ അറക്കാതെ മടിക്കാതെ സ്വര്‍ണ്ണം വാങ്ങി കടക്കാരെ സഹായിക്കുക.

ക്രിസ്ത്യാനിയാവട്ടെ ഹിന്ദുവാകട്ടെ മുസ്ലീം ആവട്ടെ അക്ഷയതൃതീയ സകലമാന മതങ്ങളുടെയും പരിപാടിയാണ്. ഉടന്‍ പോയി വാങ്ങുക. കാശു അളന്നുതന്നെ ആറ്റില്‍ക്കളയുക.

സ്വര്‍ണ്ണക്കടക്കാരുടെയും തട്ടാന്മാരുടെയും ശ്രദ്ധയ്ക്ക്: തരാം എന്ന് പറഞ്ഞ കാശ് ഉടന്‍ തരുക. എനിക്ക് അടുത്ത സാരി തൃതീയക്ക് ലേഖനം എഴുതേണ്ടീയിരിക്കുന്നു.

6 comments:

കൊച്ചുത്രേസ്യ said...

കാശു കൊടുത്തു സ്വര്‍ണ്ണം വാങ്ങുന്നവരല്ലേ നന്നാവൂ. ആ ലോജിക്‌ വച്ച്‌ കാശു മേടിച്ച്‌ സ്വര്‍ണ്ണം കൊടുക്കുന്ന സ്വര്‍ണ്ണക്കടക്കാരൊക്കെ മുടിഞ്ഞ്‌ മുത്തോലപുരം കേറുമല്ലോ.. എനിക്കിത്തിരി ഐശ്വര്യം ഉണ്ടാകാന്‍ വേണ്ടി പാവം പിടിച്ച സ്വര്‍ണ്ണക്കടക്കാരെ ബലിയാടാക്കാന്‍ എനിക്കു പറ്റില്ല :-)

അക്ഷയത്രിതീയ എന്നു പേരു മാറ്റി കൃസ്തീയത്രിതീയ എന്നാക്കിമാറ്റാന്‍ നമ്മള്‍ അച്ചായന്‍/യത്തികള്‍ പോപ്പിനൊരു നിവേദനം കൊടുക്കുന്നതിനെ പറ്റി എന്താ അഭിപ്രായം?

അച്ചായന് said...

നിവേദനം കൊടുത്തോളൂ ഞാന്‍ വത്തിക്കാനില്‍ വിളിച്ച് പറഞ്ഞേക്കാം ;-)

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ആ കൊച്ചുത്രെസ്യായുടെ ആഗ്രഹംങ്ങ് സാധിച്ചു
കൊടുക്ക് അച്ചായാ

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ആ കൊച്ചുത്രെസ്യായുടെ ആഗ്രഹംങ്ങ് സാധിച്ചു
കൊടുക്ക് അച്ചായാ

അച്ചായന് said...

അനൂപേ ഞാന്‍ പോപ്പിനെ വിളിച്ചു പറഞ്ഞുകഴിഞ്ഞു. ഉടനെ ചാക്രിക ലേഖനം ഇറങ്ങും

lakshmy said...

വഴി തെറ്റി വന്നു കേറീതാണേ.. പോണൂ. [വേഗം പോയി ക്യൂവില്‍ സ്ഥാനം പിടിക്കട്ടെ. അല്ലെങ്കില്‍ ഐശ്വര്യ റായിയെ, സോറി ഐശ്വര്യദേവതയെ അച്ചായന്മാരൊക്കെ കൂടി അടിച്ചു മാറ്റും. ഇങ്ങിനേമൊണ്ടോ ഒരു ആക്രാന്തി]