Tuesday, April 29, 2008

കോങ്ക്രസും ക്രിക്കറ്റും

കോങ്ക്രസും ക്രിക്കറ്റും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. രണ്ടും മാന്യന്മാരുടെ കൂട്ടായ്മകളായിരുന്നു. രണ്ടിലും ഇന്ന് മുഴുവന്‍ അഹങ്കാരികളും സ്വപക്ഷപ്രീണകരും അഴിമതിക്കാരുമാണ്. പക്ഷെ ഇതൊന്നും അല്ല അച്ചായനെ ഇന്ന് ചിരിപ്പിച്ചതും ചിന്തിപ്പിച്ചതും. കേരളപ്രദേശ് കോങ്ക്രസിന്റെ കമ്മിറ്റി പ്രസിഡന്റ് രമേശച്ചായന്‍ ഇന്ന് കൊച്ചിയില്‍ പറഞ്ഞതെന്നാന്നറിയോവോടാ ഉവ്വേ? ശ്രീ. (അ)ശാന്തിനോട് ചെയ്തത് ശരിയായില്ലത്രെ.

അമ്പട പുളുസൂ! എന്നാരു പറഞ്ഞു. ഞങ്ങടെ ബാജ്ജീടെ രണ്ടരക്കോടി പോയാലും സാരമില്ല ഒരു അടി കൂടി അവന്‍ കൊള്ളേണ്ടതൊണ്ട്. ഇത് അച്ചായന്‍ മറ്റൊരു മലയാളിയോടുള്ള അസൂയ കൊണ്ടാണെന്ന് ചില കുബുദ്ധികള്‍ പറയും. അത് ശരിയും ആരിക്കും, പക്ഷെ അവന്‍ ഒരു അടി കൂടി കൊള്ളണം. പക്ഷെ അത് ബാജ്ജി കൊടുത്താല്‍ പോര ഹെയ്ഡനോ ഗില്ലിയോ വല്ലോം കൊടുക്കണം. അപ്പം അവന്‍ കരയുന്നത് ഒന്ന് കാണണം. എന്നിട്ട് ചത്താല്‍ മതി ഈ അച്ചായന്‍.

മലയാളിയുടെ കൈയ്യടി മേടിക്കാന്‍ ഇത്തറി ഡയകോല്‍ അടിക്കാതെ രമേശ്ജി വീട്ടിപ്പോയി ഒരു തെങ്ങിന്‍ ഒരു തടം എടുക്ക്, അവാത്ത കാലത്ത് കുടിക്കാം.

വാല്‍ക്കഷ്ണം: പണ്ട് ആരോ എഴുതിയപോലെ ഗാന്ധിയുടെ കോണ്‍ഗ്രസ് മരിച്ചുകഴിഞ്ഞു, ചാണ്ടിയുടെ കോണ്‍ഗ്രസ് വെറും ഭോഷിതപ്രവര്‍ത്തന്‍സംഘമാണ്.

1 comment:

അച്ചായന് said...

മലയാളിയുടെ കൈയ്യടി മേടിക്കാന്‍ ഇത്തറി ഡയകോല്‍ അടിക്കാതെ രമേശ്ജി വീട്ടിപ്പോയി ഒരു തെങ്ങിന്‍ ഒരു തടം എടുക്ക്, അവാത്ത കാലത്ത് രമേഷ്ജിക്ക് കരിക്ക് കുടിക്കാം.