Tuesday, April 22, 2008

അവധിക്കാല വിനോദങ്ങള്‍

(വായിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്, ഇത് എന്റെ ചെറുപ്പ കാലത്തെ കളി വീരസ്യങ്ങള്‍ ഛര്‍ദ്ദിക്കുന്ന ഒരു പോസ്റ്റല്ല, ഇന്നത്തെ വിനോദത്തിന്റെ അവസ്ഥയെക്കുറിച്ച് ഒരു പോസ്റ്റാണ്.)

കളികള്‍ അച്ചായന്‍ ഒരു വീക്ക്‍നെസ്സ് ആണ്. കളിക്കാരെ ആദരവും. പക്ഷെ ഇപ്പൊക്കളി ആകെ അങ്ങു മാറി. അത് ഈയിടെയാണ് അച്ചായന്‍ അറിഞ്ഞത്.

അച്ചായന്‍ ഈയിടെ ഒരു കുട്ടിയുമായി ഒന്നു വര്‍ത്തമാനം പറഞ്ഞു.(തെറ്റിദ്ധരിക്കണ്ട പെണ്‍കുട്ടി അല്ല, ആണ്‍കുട്ടി:-) അവധിക്ക് എന്ത് ചെയ്യുന്നു എന്ന് ചോദിച്ചപ്പൊ അവന്‍ പറഞ്ഞു ഫുള്‍ ടൈം കളിയാണെന്ന്. ഞാന്‍ അഭിമാനിച്ചു ഫാവിയില്‍ കോട്ടയത്തിന്‍ ഒരു ഐ.എം. വിജയനെയോ ശ്രീ(അ)ശാന്തിനെയൊ മറ്റൊ കിട്ടിയേക്കുമെന്ന്. ഞാന്‍ സന്തോഷത്തോടെ ചോദിച്ചു കണ്ടത്തില്‍ ഒക്കെ വെള്ളം അല്ലേ അപ്പൊ നീ എവിടെ കളിക്കുമെന്ന്. അപ്പോള്‍ ആ കുട്ടിഡെവിള്‍ എന്നെ നോക്കി ഒരു പുജ്ഞത്തോടെ പറഞ്ഞു, അയ്യോ അച്ചാച്ചാ ഞാന്‍ വീഡിയോ ഗേയ്മിന്റെ കാര്യമാ പറഞ്ഞത് എന്ന്.

ഇതാണ് ഇപ്പൊഴത്തെക്കളി. ഈക്കളി തന്നെയാണ് ലാഭവും മെച്ചവും.
  • പാടത്തെ ക്രിക്കറ്റില്‍ നമ്മള്‍ തന്നെ കളിക്കണ്ടെ, കമ്പ്യൂട്ടറില്‍ ആവുമ്പൊ സച്ചിനും സേവാഗും ഒക്കെ ആയി കളിക്കാമല്ലൊ.
  • ഡക്കില്‍ പോയാല്‍ ആരും കളിയാക്കില്ലല്ലൊ.
  • നല്ല ഒരു ബോളിന് എന്താ വില? ഒന്നു കാണാതെ പോയാല്‍ ചങ്കൂ കത്തും. ഇതില്‍ അങ്ങനെ ഒന്നും ഇല്ലല്ലൊ.
  • നമ്മക്ക് ഇഷ്ടമില്ലാത്തവരെ ടീ‍മില്‍ നിന്ന് പുറത്താക്കാം
  • ശരീരത്തില്‍ വിരലുകള്‍ മാത്രം അനക്കിക്കൊണ്ട് സിക്സും ഫോറും അടിക്കാം. അതൊക്കെ ഒരു ഫാഗ്യം തന്നല്ലിയോ.
  • ഒരു തുള്ളി വിയര്‍ക്കില്ല
  • ഒരു ഇഞ്ച് കൊഴുപ്പ് നഷ്ടപ്പെടില്ല
അങ്ങനെ ഒരുപാട് ഒരുപാട് ലാഫങ്ങള്‍. വാട്ട് ആന്‍ ഐഡിയാ ആശാനേ

വാല്‍ക്കഷ്ണം: പിന്നെ ഇ.ഏ. സ്പോര്‍ട്സിന്റെ ക്രിക്കറ്റ് 2007 നല്ല ഉഗ്രന്‍ കളിയാണ് കേട്ടോ. പറ്റുമെങ്കില്‍ ഡൌണ്‍ലോഡ് ചെയ്തു കളിക്കുക:-

2 comments:

കുഞ്ഞിക്ക said...

ഇന്നത്തെ കുട്ടികളുടെ ഫാഗ്യം.

നിരക്ഷരന്‍ said...

:)