Sunday, April 20, 2008

ഇരുപതിന്റെ “കളി”

രണ്ട് മാസം മുന്‍പ് ഇന്ത്യ ലോകം 20/20 മത്സരം ജയിച്ചപ്പൊ സമകാലിക മലയാളം വാരികയില്‍ യാക്കോബായ സഭയുടെ മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗീ‍സ് മോര്‍ കൂറീലോസ് 20/20യെ വിശേഷിപ്പിച്ചത് ക്രിക്കറ്റിന്റെ അമേരിക്കനൈസേഷന്‍ എന്നാണ്. സത്യത്തില്‍ അതല്ലേ ഈ ഇരുപത് പരുപാടി. 5 ദിവസം നീണ്ട കളി 1 ദിവസമാക്കി ആദ്യം ചുരുക്കി. 60 ഓവര്‍ 50 ആക്കി. ദാ ഇപ്പൊ 20 ആക്കി. അതാ‍യത് അതേ കളി കാപ്സ്യൂള്‍ പരുവത്തില്‍. (എന്തു രസമാണെന്നോ!!!!!!!) സാക്ഷാല്‍ അമേരിക്കന്‍ സ്റ്റൈലില്‍ രണ്ട് മണിക്കൂര്‍ കൊണ്ട് കളി തീരും.

ഇപ്പ ദാ ക്വാടികളുടെ കളിയുമായി ഐ പി എല്‍ വന്നു. പിന്നെപ്പറയണോ! മറ്റ് അത്‌ലറ്റുകളും മറ്റ് കളികളിലെ കളിക്കാരും പരിശീ്ലിക്കാന്‍‍ പോലും കാശില്ലതെ വിഷമിക്കുമ്പൊ. ക്രിക്കറ്റ് കളിക്കാരന്‍ ഓരോ പന്തിനും ലക്ഷങ്ങള്‍. എത്ര മനോഹരമായ സാമ്പത്തിക സമത്വം. എന്ത് ചെയ്യാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഒരു മതവും, സച്ചിന്‍ ഒരു ദൈവവും അല്ലേ. ഭൂരിപക്ഷപ്രീണനം അല്ലതെന്താ!