Wednesday, April 9, 2008

സര്‍വ്വലോക കര്‍ഷകരേ നിങ്ങള്‍ ആത്മഹത്യ ചെയ്യൂ

സര്‍വ്വലോക കര്‍ഷകരേ നിങ്ങള്‍ ആത്മഹത്യ ചെയ്യൂ നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ കടങ്ങള്‍ മാത്രം. ഏതാണ്ട് ഈ ലൈനിലാണ് വി.എസ്. മരിച്ച കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളും എന്ന് പറഞ്ഞത്.(ഇനി അത് വായിച്ചില്ലേല്‍ ഇന്നാ വായീര്‍ ) കര്‍ഷകര്‍ കടത്തിന്റെ വിഷമം മാറാനാണ് വിഷം അടിക്കുന്നത്. വി.എസ്. ആണെങ്കില്‍ നിങ്ങള്‍ വിഷം അടിച്ചാല്‍ കടത്തിന്റെ വിഷമം മാറ്റാം എന്നാണ് പറയുന്നത്. അതുപോലെ ആത്മഹത്യ ചെയ്യുന്നവര്‍ക്ക് പ്രോത്സാഹനസമ്മാനമായി 50,000 രൂപ കൊടുക്കുകേം ചെയ്യും. 50,000 തരാം എന്ന് പറഞ്ഞാല്‍ ഏത് കര്‍ഷകനും ഒന്ന് ആത്മഹത്യ ചെയ്തുപോവും. അത് അവരുടെ തെറ്റല്ല.

വി. എസ്. ഇങ്ങനെയാണ് കേരളത്തിലെ കര്‍ഷകനെ സ്നേഹിക്കുന്നതെങ്കില്‍ അധികം സ്നേഹിക്കാന്‍ കര്‍ഷകന്മാരു കേരളത്തില്‍ കാണുകേല. ആന്ധ്രയിലും മറ്റും യന്ത്രം വെച്ച് കിജ് കിജാന്ന് നെല്ലു കൊയ്യുമ്പൊ ഇവിടെ യന്ത്രം ഇറക്കാന്‍ സമ്മതിക്കാത്ത പാര്‍ട്ടിയുടെ മുഖ്യമന്ത്രി ഇതൊക്കെ പറഞ്ഞാലും അത്ഭുതമില്ല. എന്നാ നെല്ല് മാറ്റി കപ്പയോ വാഴയോ വെച്ചാലോ, അതും വെട്ടി നിരത്തും. പിന്നെപ്പാവം കര്‍ഷകന്‍ ആത്മഹത്യ ചെയ്യട്ടെ.

വാല്‍ക്കഷ്ണം. മണ്ണിനെ സ്നേഹിച്ച് കര്‍ഷകനായവനൊക്കെ ഇങ്ങനെ വേണം. ഒള്ള സ്ഥലത്ത് ഇവനൊക്കെ രണ്ട് ഫ്ലാറ്റ് വെക്കാന്‍ മേലാരുന്നോ?

2 comments:

ശശി said...

അച്ചായന്‍ പറഞ്ഞത് നൂറ്റുക്കുനൂറു സത്യം. വീയെസ്സിനുമാത്രമല്ല എല്ലാ രാഷ്ട്രീയക്കാര്‍ക്കും കര്‍ഷകന്‍ എന്നാല്‍ തട്ടിക്കളിക്കാനുള്ള പന്തുമാത്രമാണ്. കേരളത്തിലായാലും കേന്ദ്രത്തിലായാലും. കര്‍ഷകന് ഉറച്ച ഒരു സംഘടന ഇല്ലാത്തിടത്തോളം കാലം ഈ സ്ഥിതിയില്‍ മാറ്റമൊന്നും പ്രതീക്ഷിക്കാനില്ല...

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ശരിയാണു വളരെ സത്യസന്ധമായ ഒരു വിവരണം