Saturday, April 5, 2008

സുന്ദരി സുന്ദരി ഒന്നൊരുങ്ങി വാ!!!

സര്‍വ്വലോക അച്ചായന്മാരേ അഭിമാനിക്കുവിന്‍, നമ്മടെ ചങ്ങനാശ്ശേരിക്കാരത്തി പാര്‍വ്വതി അച്ചായത്തി ലോക സുന്ദരി ആയിരിക്കുന്നു. അല്ലേലും ഞങ്ങള്‍ അച്ചായന്മാരു ഫയങ്കര സൌന്ദര്യമൊള്ളവരാ. ഉദാഹരണത്തിന്‍ ഞാന്‍, പിന്നെ ഈ സുന്ദരി അച്ചായത്തി.

ഇന്നലെ ടീവിയിലൊക്കെ എന്തരായിരുന്നു. നല്ല ഒരു മലയാളി കുട്ടി(അവളു മലയാളം പറയുന്നപോലെ പറഞ്ഞാല്‍ ‘നല്ല മലയാലി കുറ്റി’) അവള്‍ അവധിക്കു വീട്ടി വന്നാല്‍ മലയാളം പഠിപ്പിക്കും ആശാന്‍ കളരിയില്‍ വിടും എന്നൊക്കെയല്ലേ അവളുടെ ഒരു ബന്ധു പറഞ്ഞത്. മാങ്ങയാണ് തേങ്ങയാണ് എന്നൊക്കെ. ഇന്ന് രാവിലെ അവടെ വര്‍ത്താനം ഒന്നു കേട്ടു. എന്നാ മലയാളം. സാക്ഷാല്‍ രാജരാജവര്‍മ്മത്തമ്പ്രാന്‍(അഥവ ‘റാജ്‌റാജ്‌വേമ‘) സുല്ലിടുന്ന മലയാ‍ളം തന്നെ. മലയാളികള്‍ക്ക്‍ അഫിമാനം തന്നെ. മലയാളം പറയാത്ത മലയാലി സുന്ദരി.

പിന്നെ ഞാന്‍ ഒരു സംശയം ചോദിക്കട്ടേ? ഈ മിസ് വേള്‍ഡ് എന്ന് പറഞ്ഞാല്‍ ലോകത്തിലെ കല്യാണം കഴിയാത്തവരില്‍ ഏറ്റവും സുന്ദരി, മിസ് ഇന്ത്യ എന്ന് പറഞ്ഞാല്‍ ഇന്ത്യയിലെ കല്യാണം കഴിയാത്തവരില്‍ ഏറ്റവും സുന്ദരി. പക്ഷേ മിസ് വേള്‍ഡ് ഇന്ത്യാന്ന് പറഞ്ഞാലോ?

വാല്ക്കഷ്ണം: നമ്മളാരും അറിയാത്ത മറ്റൊരു അച്ചായന്‍ മിസ്റ്റര്‍ ഇന്ത്യ ആയാരുന്നു. അദ്ദേഹത്തിനും അഫിനന്ദനം, അഫിനന്ദനം, അഫിനന്ദനം.

ഞാന്‍ ഈ കൊച്ചിനെ ഇത്രയൊക്കെ പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല കേട്ടോ, ഞാനും ‘വണ്‍ മിസ്റ്റര്‍‘ കുറുക്കനും ഒരേ ലൈന്‍ ആണ്, കിട്ടാത്ത മുന്തിരിങ്ങ പുളിക്കും. അല്ലപിന്നെ. മനസ്സ് നിറഞ്ഞ് അഭിനന്ദിക്കുന്നു!

2 comments:

കുതിരവട്ടന്‍ :: kuthiravattan said...

മിസ്സ് ഇന്ത്യ യൂനിവേര്സും മിസ്സ് ഇന്ത്യ വേള്ഡും മിസ്സ് ഇന്ത്യ എര്ത്തും വേറെ വേറെ ഉണ്ട്. എന്നാലും പാര്‍വതി അച്ചായത്തിയുടെ ഒരു പടം കൂടി കൊടുക്കാമായിരുന്നു.

വലിയ വരക്കാരന്‍ said...

ഒരു പടം കൂടി കൊടുക്കാമായിരുന്നു.
:(