Wednesday, April 2, 2008

അച്ചായന്‍ കണ്ട സാര്‍ക്കാരാപ്പീ‍സ്

അച്ചായന്റെ ഒരു ഗതികേട് ഓര്‍ക്കണെ. അച്ചായന്റെ ഒരു കടലാസ് ശരിയാക്കന്‍ സര്‍ക്കാര്‍ ഓഫീസ് ഒന്നു കേറേണ്ടി വന്നു. കേറി ചെന്നപ്പഴെ ആകെ ബഹളമയം. അവിടെ പ്യൂണ്‍ ഒരു ഡസ്കിന്റെ മുകളില്‍ കേറിയിരുന്ന് വര്‍ത്തമാനം പറയുന്നു. ദോഷം പറയരുതല്ലോ ഈ അച്ചായനേക്കാള്‍ നല്ല നാക്കന്‍ ആയിരുന്നു ആ ബഹു. പ്യൂണ്‍. ചെന്ന ഉടനെ റബ്ബറിനെ വെല്ലുന്ന വെളുപ്പുള്ള എന്റെ പല്ലു കാട്ടി ചിരിച്ചുകൊണ്ട് ഭവ്യത കാട്ടി.(കാര്യം കാണാന്‍ കഴുതക്കാലും പിടിക്കണം) ഞാന്‍ ആഗമനോദ്ദേശ്യം ആ സാറന്മാരോടും സാറത്തിമാരോടും പറഞ്ഞു. ഒരു സര്‍ക്കിട്ടിന്റെ ആവശ്യമാണേ. ഉടന്‍ പ്യൂണ്‍
“ഹും, അങ്ങനെ ഒരു സര്‍ട്ടിഫിക്കറ്റ് ഇവിടെ നിന്ന് ഇഷ്യ ചെയ്യുന്നില്ല. നിങ്ങളോട് ആരു പറഞ്ഞു ഇവിടെ വന്നാല്‍ മതി എന്ന്?” (അച്ചായന്‍ കോട്ടയത്തൂന്ന് രാവിലെ ട്രെയിനും കേറി ചെന്നതാണേ! അതു ഈ മാങ്ങാ അണ്ടിത്തലയനെക്കാണാന്‍ അല്ല!)

ഉടനെ അച്ചാ‍യന്‍
“അറിവില്ലാ പൈതലിനോട് മാപ്പാക്കണേ പ്യൂണ്‍ സാറേ. ഞാന്‍ ഇവിടത്തെ ഡയറക്ടരെ ഒന്നു കണ്ടോട്ടെ.”

പ്യൂണ്‍
“ഉം, മേളിലുണ്ട് ചെല്ല്”

ഉടന്‍ അച്ചായന്‍ നട്ടെല്ല് വളക്കാതെ ചൈനീസ് സ്റ്റൈലില്‍ ഒരു നന്ദി പറഞ്ഞു ഡയറക്ടരെ കണ്ടു.(സംസാരം മയം ഉണ്ട്, പക്ഷേ ഒരു പുജ്ഞം ഒണ്ട്)

അപ്പോ ദാ അടുത്ത പ്രശ്നം കൊണ്ടുവന്ന രേഖകള്‍ ഒന്നും പോര. ഞാന്‍ ജനിച്ചു, മരിച്ചില്ല, വികലാംഗനല്ല, ഭ്രാന്തില്ല, അഥവാ ഉണ്ടെങ്കില്‍ അക്രമിയല്ല ആദിയായവ തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമത്രേ. അങ്ങനെ രാവിലെ കണികണ്ടവനെ തെറി വിളിച്ചുകൊണ്ട് അച്ചായന്‍ തിരിച്ച് കോട്ടയത്തിന്‍ തിരിച്ചു പിടിച്ചു.

(തുടരും... തുടരണോ?)

പിന്നെ നിങ്ങള്‍ക്കെല്ലാവര്‍ക്കും ബിലേറ്റഡ് ഹാപ്പി ബര്‍ത്ത് ഡേ.

No comments: