Sunday, March 23, 2008

ഈസ്റ്റര്‍ അടി

നമ്മടെ നാട്ടില്‍ ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം ഒരു പുത്തരിയല്ല.(ചാക്കരിയുമല്ല) അത് ഇനിയൊരിക്കലും തീരുമെന്ന് പ്രതീക്ഷയും വേണ്ട. പക്ഷെ അതിന്റെ പേരില്‍ കൈരളി ടീവിക്ക് പറ്റിയ ഒരു പറ്റ്(പറ്റിച്ച ഒരു പറ്റ്). ഇന്ന് രാവിലെ ഈസ്റ്ററിന്റെ സന്ദേശം തരാന്‍ ഓര്‍ത്തഡോക്സ് സഭയുടെ ഫാ ഇടയനാലിനെ വിളിച്ചു(ഈ അച്ചന്‍ ആളൊരു പുലിയാണു കേട്ടോ! അതു വേറെ കാര്യം). പക്ഷെ ആ പരുവാടീടെ അവതാരകന്‍ എടക്ക് അബദ്ധത്തില്‍ ഈ വിഷയത്തെക്കുറിച്ച് ഒന്നു പറഞ്ഞു. ദാന്റെ കിടക്കുന്നു അച്ചന്റെ അരമണിക്കൂര്‍ സ്റ്റഡിക്ലാസ്. ചരിത്രം ഉദ്ധരിച്ച് ഒരു പൊളപ്പന്‍ പ്രസംഗം. ആ പാവം അവതാരകര്‍ വായിക്കോട്ട കടിച്ചമര്‍ത്തുന്നത് പാവം അച്ചനുണ്ടോ അറിയുന്നു. എന്തായാലും ക്രിസ്മസ് കഴിഞ്ഞുള്ള ബോക്സിങ് ഡേ പോലെ ഈസ്റ്ററ് അച്ചന്‍ ഒരു ബോക്സിങ് ഡേ ആക്കിമാറ്റി എന്ന് പറഞ്ഞാല്‍ മതിയല്ലോ. അല്പം കക്ഷി സ്പിരിറ്റുള്ള അച്ചായന്റെ കാണ്ടാമൃഗത്തൊലികൂടി ഉരിഞ്ഞുപോയി. പ്രത്യാശയുടെ ഈസ്റ്ററിന്‍ അടിയുടെ ആശംസ!

ബൈ ദി വേ എല്ലാര്‍ക്കും അച്ചായന്റെ വക 25% ഡിസ്കൌണ്ട് ഉള്ള ഒരു ആശംസ എല്ലാവര്‍ക്കും സമ്മാനമായി നല്‍കുന്നു.

1 comment:

sv said...

ഈസ്റ്റര്‍ അശംസകള്‍..

അച്ചന്‍ ആള്‍ പുപ്പുലി തന്നെ ..


നന്മകള്‍ നേരുന്നു