Monday, March 3, 2008

എളക്കല്ലേ എളക്കല്ലേ

ഞങ്ങടെ മെത്രാച്ചന്മാര്‍ക്കിട്ട് പിണറായി വെറുതെ എളക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളായി. അറിയാതെ അബദ്ധത്തിന്‍ സെക്കന്റ് വിമോചനസമരം എന്നൊന്നു പറഞ്ഞുപോയി, അതിനിങ്ങനെയിട്ട് കളിയാക്കാവോ? ഇന്നൊരു വിമോചനസമരത്തിനുള്ള കപ്പാസിറ്റി ഞങ്ങക്കില്ല എന്ന നഗ്നസത്യം ഇങ്ങനെ വിളിച്ചു പറയാവോ

ഒരു പ്രതിപക്ഷ ബഹുമാനം ഒക്കെ വേണ്ടേ. ഒന്നുവില്ലേ അച്ചടക്കമുള്ള ഒരേയൊരു പാര്‍ട്ടി അംഗം അല്ലേ സഖാവ് മിന്നല്‍പ്പിണറായി. പാര്‍ട്ടി അംഗങ്ങളുടെ രോമാഞ്ചമല്ലേ പിണറായി സഖാവ്. അച്ചടക്കത്തിന്റെ ആള്‍രൂപമല്ലേ സഖാവ്.

പിന്നെ ഇങ്ങനെ പത്രത്തില്‍ നിറഞ്ഞ് മിന്നാനാണ് പിണറായിച്ചായന്റെ ശ്രമമെങ്കില്‍ അത് വളരെ പൈശാ‍ചികവും മൃഗീയവും ആയിപ്പോയി. പിന്നെ ഞങ്ങളെതൊട്ട് കളിച്ചാല്‍ അക്കളി തീക്കളി സൂക്ഷിച്ചോ?

വെട്ടീ‍ീ‍ീ‍ീ‍ീ‍ീ‍ീ നിരത്തുമ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്ം (അച്ചൂ സ്റ്റൈല്‍)

വാല്ക്കഷ്ണം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വിശുദ്ധന്മാരെ പ്രഖ്യാപിക്കുന്ന പരുപാടി ഈല്ലത്തത് കഷ്ടമായി. അല്ലാരുന്നേല്‍ വി. പിണറായി സഖാവിന്‍ ഒരു രൂപക്കൂട് പണിയാരുന്നു. ഈ മാധ്യമപിണ്ടിക്കേറ്റിനെയൊന്നും സഖാവ് കൂട്ടാക്കണ്ട സഖാവേ, ലക്ഷം ലക്ഷം പിന്നാലെ. (വി.എസിന്റെ പിന്നാലെ)

3 comments:

ഫസല്‍ said...

എളക്കല്ലെ എളക്കല്ലേ എന്നാദ്യം പറഞ്ഞതു കൊണ്ട് ഞാന്‍ എളക്കല്‍ നിര്‍ത്തിയിട്ടാണ്‍ ബ്ലോഗ് വായിക്കാന്‍ തുടങ്ങിയത്. ഇപ്പോ എളക്കാതിരുന്നതു കാരണം അടിയില്‍ പിടിച്ചിട്ടുണ്ടാവണം. പിന്നെ പിണറായച്ചന്‍ കാണിക്കുന്ന ഈ ആവേശം ഉള്ളിലുള്ള മറ്റവന്‍റെതണെന്ന് ആരും പറയില്ല, ഒരഛനും

കടവന്‍ said...

ഫസലിന്റെ കമന്റ് അസലായി...

ബാജി ഓടംവേലി said...

ആ....? ആവേശം വേണ്ട....