Friday, February 29, 2008

അച്ചായന്‍ ഓഫ് ദി മാസം

ഉപ്പേരി വറത്ത് കൂടിലാക്കി ചെങ്ങനാശ്ശേരിക്കവലേല്‍ വച്ചിരിക്കുന്ന പോലല്ലിയോ ഇന്നലെ റ്റീവിലെ സൊര്‍ണ്ണം വെച്ചേക്കുന്നെ കാണിച്ചെ. എന്നാ ഒരു കാഴ്ചയാരുന്നു. കണ്ടപ്പത്തന്നെ ആ മോഷണപ്രവീരനെ ഒന്നു ബഹുമാനിക്കണം എന്ന് തോന്നി. അങ്ങനെ തെരക്കിച്ചെന്നപ്പൊ ആരാ ഈ കള്ളന്‍, നല്ല ഏ ക്ലാസ്സ് പാലാക്കാരന്‍ അച്ചായന്‍, നല്ല ഏ ക്ലാസ് സുറിയാനി ക്രിസ്ത്യാനി. അതുകൊണ്ട് തന്നെ ഈ അച്ചായനെത്തന്നെ ഈ മാസത്തെ അച്ചായന്‍ ഓഫ് ദി മന്ത് ആയി ജോസ്പ്പച്ചായനെ ഞാ‍ന്‍ തിരഞ്ഞെടുത്തിരിക്കുന്നു

അച്ചായന്‍ ഓഫ് ദി മാസം
അച്ചായശ്രീ ജോസഫ്

എന്നാ ഒരു മോഷണവാരുന്നു ഞങ്ങടെ ഈ അച്ചായന്‍ നടത്തിയത്. ഞങ്ങള്‍ അച്ചായന്മാര്‍ പണ്ടേ ബുദ്ധിമാന്മാരാണല്ലോ. അതു കാണിക്കാതിരിക്കാനൊക്കുവോ? അല്ലേലും നിങ്ങള്‍ ഒന്ന് ആലോചിച്ചു നോക്കിക്കെ. ഈ അച്ചായനെ പിടിച്ചില്ലാരുന്നെ ഈ പുള്ളി ആ‍രായേനേ?

കള്ളന് ഈ ബഹുമതി കൊടുക്കാവോ എന്നോന്നും ആരും ചോദിക്കരുത്, കാരണം നമ്മടെ കര്‍ത്താവ് പറഞ്ഞിരിക്കുന്നെ നിന്നെപ്പോലെ നിന്റെ അയല്ക്കാരനേം സ്നേഹിക്കണം എന്നല്ലേ, അതുപോലെ അയല്‍ക്കാരന്റെ(അല്ലേങ്കി അയല്‍ബാങ്കിന്റെ) സ്വര്‍ണ്ണത്തെയും സ്നേഹിക്കാം.

അടുത്തയാഴ്ച കേരളത്തിലെ പള്ളികളില്‍ എല്ലാം വായിക്കാന്‍ ഒരു ഇടയലേഖനം എറക്കണം എന്നാ എന്റെ അഫിപ്രായം. ഈ ക്രൈസ്തവതസ്കരപ്രമാണിയെ ശ്ലാഘിച്ചോണ്ട്.

ജോസഫ് അച്ചായനെ അഭിനന്ദിച്ചോണ്ട് ഒരു പാട്ട്.

(ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ഏതെങ്കിലും പാട്ടിനോട് ഈ പാട്ടിന്‍ സാദൃശം തോന്നിയാല്‍ അത് അച്ചായന്റെ മിടുക്ക്, പോയി കേസു കൊടുക്ക്. അല്ലപിന്നെ. ഞങ്ങള്‍ അച്ചായന്മാര്‍ മോഷ്ടിക്കാറേയില്ല:-D)

വ്യത്യസ്തനാമൊരു ചോരനാം

ജോസഫിനേ
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല

മോഷ്ടിക്കുന്നോര്‍ക്ക് മുഖ്യനാം ജോസ്ഫ്
വെറുമൊരു ജോസഫല്ലിവനൊരു മോഷ്ടാവ്

ആമാശയത്തിന്റെ ആശ
നിറവേറ്റാന്‍
സ്വര്‍ണ്ണാക്കുമ്പാരം മോഷ്ടിച്ച
വീരന്‍

കോട്ടയക്കരയുടെ അഭിമാനമാകും
ചോരനാം ജോസഫേ നിനക്കഭിവാദ്യം

അച്ചായ ശരണം!
ജോസ്ഫ് ശരണം!
സ്വാമി ശരണം!

9 comments:

ശ്രീ said...

നല്ല അഫിപ്രായം തന്നെ, അച്ചായോ.
;)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

യെന്തരപ്പീ ഈ എഴുതിവെച്ചേയ്ക്കുന്നേ? പൊളപ്പന്‍ തന്നെ കെട്ടാ...

റോബി said...

ഇത് അച്ചായന്റെ ബുദ്ധി തന്നെയാണോ എന്നു സംശയമുണ്ട്. ഈ കവര്‍ച്ച റിഫിഫി
എന്ന പ്രശസ്ത ഫ്രെഞ്ച് സിനിമയെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു.
ഇതേ മാതൃകയില്‍ മുന്‍പ് മോഷണങ്ങള്‍ നടന്നിട്ടുണ്ട് പലയിടത്തും...ഈ സിനിമ വന്നതിനു ശേഷം.

പാമരന്‍ said...

വാട്ട്‌ ആന്‍ ഐഡിയ അച്ചായോ..

ഏ.ആര്‍. നജീം said...

കൊടുകൈ..! സമ്മതിച്ചിരിക്കുന്നു ആ അച്ചായനേയും ഈ അച്ചായനേയും..... :)

Muneer said...

അച്ചായന്റെ ബുദ്ധി പോയ ഒരു പോക്ക്‌...

G.manu said...

ഹഹ അച്ചായനു അഭിവാദ്യങ്ങള്‍..
നിക്കാന്‍ പഠിച്ചപ്പോ ഒരു ചാപ്റ്റര്‍ വിട്ടുപോയിക്കാണും.. ഛേ..

പോങ്ങുമ്മൂടന്‍ said...

എന്തെല്ലാം തരം പാലാക്കാര്‍.

ഞാനുമതേ....

Anonymous said...

at-risk and under-served populations assisted by the 340B [url=http://www.designwales.org/mbt-outlet.htm]MBT shoes sale[/url] Tibetan Rites. You can watch a demonstration on how to do them [url=http://www.designwales.org/mbt-outlet.htm]http://www.designwales.org/mbt-outlet.htm[/url] As long as youve got candles that can safely burn down in sturdy [url=http://www.designwales.org/nfl-outlet.htm]NFL Jerseys outlet[/url] lovable to dedicated owners. Curb your dogs Jack Russell
well as Jack LaLanne juicers end up with 1. Owning multiple [url=http://www.designwales.org/nfl-outlet.htm]http://www.designwales.org/nfl-outlet.htm[/url] David: Im a homeschool dad, so I know the life of a homeschooler. [url=http://www.designwales.org/isabel-marant-outlet.htm]Isabel Marant[/url] its more pricey kitchen counter parts. If you want to get hold [url=http://www.designwales.org/mbt-outlet.htm]http://www.designwales.org/mbt-outlet.htm[/url] world of jeans on a new level through its regular, boot cut and
sent it to his family. This was very touching to me and having [url=http://www.designwales.org/isabel-marant-outlet.htm]Isabel Marant outlet[/url] pen on the exterior part of the pumpkin. Some stylish carvers [url=http://www.designwales.org/mbt-outlet.htm]MBT shoes sale[/url] at first base or third. For those who count cards, and use [url=http://www.designwales.org/nfl-outlet.htm]NFL Jerseys sale[/url] States serving safety-net clinics, hospitals and pharmacies.