Tuesday, February 19, 2008

ഹര്‍ത്താല്‍ അതിസമാധാനപൂര്‍വ്വം

ആരും തെറ്റിദ്ധരിക്കരുത്‌. ഈ രാഷ്ട്രീയക്കാരെപ്പോലെ അച്ചായനും കള്ളം പറയാന്‍ ഒരു വലിയ മോഹം അതുകൊണ്ട്‌ പറഞ്ഞതാ ഹര്‍ത്താല്‍ അതിസമാധാനപൂര്‍വ്വമാണ്‌ എന്ന്. പിന്നെ ഞങ്ങടെ ചാണ്ടിക്കോണ്‍ഗ്രസിന്‌ പ്രതിപക്ഷത്തിരിക്കാന്‍ അറിയത്തില്ല എന്ന് പറഞ്ഞവരൊക്കെ എന്തിയെ. ഞങ്ങളും എല്‍ഡി എഫിനെപ്പോലെ നല്ല തട്ടുപൊളിപ്പന്‍ ഹര്‍ത്താല്‍ നടത്താന്‍ പഠിച്ചു. അങ്ങനെ ഞങ്ങടെ ഗാന്ധിജിയുടെ പ്രാര്‍ത്ഥനാദിനം എന്ന് വിളിച്ച ഹര്‍ത്താലിന്‌ ഒരു പുതിയ നിര്‍വചനം നല്‍കിയില്ലേ ഞങ്ങലു ചാണ്ടിക്കോണ്‍ഗ്രസുകാര്‌. അതൊരു ചെറിയ കാര്യവാന്നോ? ഇനി ഞങ്ങള്‍ ഞങ്ങളുടെ തലൈവര്‍ കരുണാകര്‍ജിയുടെ പിന്നില്‍ നിന്ന് നല്ല ഏ ക്ലാസ്‌ പ്രതിപക്ഷം ആയി മാറും.
പിന്നെ രേവതിച്ചേച്ചി കിലുക്കത്തില്‍ പറഞ്ഞപോലെ കൊറേ വാഹനം തടഞ്ഞു കടകള്‍ അടച്ചു തെറി വിളിച്ചു കൈയ്യേറ്റം ചെയ്തു. ഇത്രേ ഞങ്ങള്‍ ചെയ്തൊള്ളു. അതിനാ ഈ കൊരങ്ങന്മാരു ഞങ്ങളെ കളിയാക്കുന്നേ.

ഞങ്ങള്‍ ഈ ഹര്‍ത്താലുകൊണ്ട്‌ എന്നേലും സാധനത്തിന്‌ വെല കൊറയുവോ എന്നൊന്നും ചോദിക്കരുത്‌. കാരണം ആ ചോദ്യം പ്രസക്തമല്ല.

1 comment:

മുക്കുവന്‍ said...

ഞങ്ങള്‍ ഈ ഹര്‍ത്താലുകൊണ്ട്‌ എന്നേലും സാധനത്തിന്‌ വെല കൊറയുവോ എന്നൊന്നും ചോദിക്കരുത്‌. കാരണം ആ ചോദ്യം പ്രസക്തമല്ല.


thats right!