Monday, February 11, 2008

സഖാവ് സദ്ദാം ഹുസൈന്‍

കോട്ടയത്തെ പാര്‍ട്ടി സംസ്ഥാന സമ്മേളനം ഓരോ നാ‍ട്ടിലും ആഘോഷിക്കുവാന്നല്ലോ. അതൊന്നും ഒരു തെറ്റല്ലാ അച്ചായന്‍ സമ്മതിക്കുന്നു. പക്ഷെ ഒരു സംശയം. നമ്മടെ പാറേല്‍ പള്ളിയുടെ(ചങ്ങനാശ്ശേരി) വാതുക്കെ ഒരു ഉഗ്രന്‍ ഫോട്ടോ ഒണ്ട്. അത് ഇഎമെസോ നയനാരോ ആരുന്നെ കൊഴപ്പമില്ലാരുന്നു. പോട്ടെ പിണറായിച്ചായന് ആരുന്നേലും അച്ചായന്‍ ക്ഷമിച്ചേനേ, പക്ഷെ അത് മറ്റാരുവല്ല യശ: സദ്ദാം ഹുസൈന്‍ അബ്ദല്‍ മജീദ് അല്‍തിക്രിതി ആണ്. നമ്മടെ ബുഷച്ചായന്റെ എനിമിയേ. പുള്ളി എന്നാ സിപീമ്മില്‍ ചേര്‍ന്നത്? ഏതേലും ഒരു സഖാവ് പറഞ്ഞു തരാവോ? പാര്‍ട്ടിക്ക് അമേരിക്കയോട് ശത്രുത ഒണ്ടെന്ന് വെച്ച് കുഴീലായ സദ്ദാമിന്‍ മരണാനന്തര പാര്‍ട്ടി മെംബര്‍ഷിപ്പ് കൊടുക്കാവോ?(ശത്രുവിന്റെ ശത്രു മിത്രമാന്നല്ലോ അല്ലേ?)

5 comments:

akberbooks said...

'സഖാവ്‌ സദ്ദാം' ഈപേരില്‍ ഞാനൊരു കഥ എഴുതിയിരുന്നു. ഒരു little മാഗസിനില്‍ വരികയും ചെയ്തു.

അപ്പു said...

കഷ്ടം എന്നല്ലാതെ എന്താ പറയുക? സദ്ദാം ഹുസൈനെ തൂക്കിലേറ്റിയ ദിവസം കൈരളിചാനല്‍ കരഞ്ഞുതീത്രയും കണ്ണുനീര്‍ ലോകത്ത് മറ്റൊരു ചാനലും കരഞ്ഞിട്ടുണ്ടാവില്ല. ഒരു ഹര്‍ത്താലും കൂടെ അന്ന് കേരളത്തില്‍ സംഘടിപ്പിക്കാമായിരുന്നു.

നിരക്ഷരന്‍ said...

:)

വിന്‍സ് said...

ഈ സദ്ദാമിനെ തൂക്കി കൊന്നതു കൊണ്ടുള്ള എനിക്കുണ്ടായ മെച്ചം....’ആദ്യമായി ബ്ലോഗ് എഴുതാന്‍ തുടങ്ങീ’ എന്നതാണു :) :) :) കാരണക്കാരന്‍ പീണറായി സഖാവും.

ഇവര്‍ക്കൊക്കെ എന്നാണു മാനം വക്കുന്നതു?? സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിലെ കാരാട്ടിന്റെ പ്രസംഗം കേട്ടോ??

അരുണാചല്‍ പ്രദേശിനു ചൈന വീണ്ടും അവകാശം പറഞ്ഞിരിക്കുന്നു. അരുണാചല്‍ പ്രദേശ് ഇന്‍ഡ്യയുടേതാണെന്നും, അതിനു ആരും അവകാശം ഉന്നയിക്കെണ്ട എന്നും രണ്ടു ദിവസം മുന്നം പ്രധാനമന്ത്രീ പ്രെഖ്യാപനം ഇറക്കിയപ്പോള്‍, അങ്ങനെ ഒരു പ്രെഖ്യാപനം ഇന്‍ഡ്യ ഇപ്പോള്‍ നടത്തരുതായിരുന്നു എന്നു പറഞ്ഞ ചൈനക്കു വേണമെങ്കില്‍ സ്വന്തം അമ്മയെ (ഇന്‍ഡ്യയെ) കൂട്ടി കൊടുക്കാന്‍ വരെ കാരാട്ടും കമ്യൂണിസ്റ്റുകാരും തയ്യാറാവും.

നിഷ്ക്കളങ്കന്‍ said...

ഇതൊക്കെ ചോദിച്ച് സമയന്‍ വേസ്റ്റാക്കല്ലെ. ഒരിയ്ക്കലും മ‌റുപടി കിട്ടൂല്ല.
ഓരൊരോ*%$#