Saturday, February 2, 2008

അങ്ങനെ ഇന്ത്യ യൂത്തായി ശവമായി

"അങ്ങനെ ഇന്ത്യ യൂത്തായി ശവമായി. എന്തൊക്കെയാരുന്നു, യുവരാജിന്റെ സിക്സ്‌, ഉത്തപ്പയുടെ ഫോറ്‌, ഒലക്കേടെ മൂട്‌."(കടപ്പാട്‌:നാടോടിക്കാറ്റ്‌) ഇന്ത്യേടെ യൂത്തന്മാരെല്ലാങ്കൂടി ഓസ്റ്റ്രേല്യയെ തൂത്തുവാരി ഇന്ത്യക്കു കൊണ്ടുവന്ന് ടീമിലെ 'അപ്പൂപ്പന്മാര്‍ക്ക്‌' പിണ്ടം വെക്കും എന്നൊക്കെയല്ലേ പാവം അച്ചായന്‍ വിചാരിച്ചത്‌. എന്നാ ചെയ്യാനാ വഞ്ചി ഇപ്പഴും ഓസ്ട്രേലിയയില്‍ തന്നെ.

ഫീല്‍ഡിങ്ങില്‍ മോശമായി ഗാംഗുലി പുറത്തായപ്പോള്‍ യൂത്തന്മാര്‍ ഫീല്‍ഡില്‍ കൂട്ടയിടി നടത്തി ഫീല്‍ഡ്‌ ചെയ്തതെന്തിനാണെന്നും അച്ചായനു മനസിലായില്ല. സച്ചിന്‍ വിദ്ഗ്ദമായി കളിക്കാതെയിരുന്നു രക്ഷപെട്ടു. അല്ലെങ്കില്‍ കളിപ്പിക്കാതെയിരുന്നു ധോനി അനുഭവിച്ചു.

പിന്നെ ഓസ്ട്രേലിയക്കാരെ തെറി പറഞ്ഞ്‌ പേടിപ്പിക്കാം അതുമല്ലെല്‍ തുള്ളിപ്പേടിപ്പിക്കാം എന്നു കരുതിയാന്നോ എന്നറിയില്ല മലയാളീ ചിങ്കം 'ശ്രീഅശാന്ത്‌' ഓടിച്ചെന്ന് ഗില്ലിയുടെയും ക്ലാര്‍ക്കിന്റെയും അടീം മേടിച്ചു പോന്നു. ഇനി ത്രിരാഷ്ട്രം കൂടി കഴിഞ്ഞാല്‍ വീണ്ടും മൂഷികസ്ത്രീയായി മുത്തൂറ്റ്‌ അച്ചായന്റെ ടീമില്‍ കളിക്കാം.(ടീമില്‍ പേര്‍ മറന്നു പോയി:-)

ഇനി ഈ യൂത്തന്മാരെ വാഴ്ത്തിയ നാട്ടുകാരു തന്നെ തെറീം വിളിക്കും. എന്നാ ചെയ്യാനാ യെവെന്മാരുടെയൊക്കെയൊരു ഗതികേട്‌.

5 comments:

sivakumar ശിവകുമാര്‍ said...

വെറുതേ ആള്‍ക്കാരെ മിനക്കെടുത്താന്‍ ഒരു പോസ്റ്റ്‌....

Achayan said...

ayenna shiva angane

തൊമ്മാച്ച്ന്‍ said...

you are correct.

ഏ.ആര്‍. നജീം said...

നന്നാവില്ലച്ചായാ.....ഈ ജന്മത്ത് നന്നാവില്ല....

അച്ചായന് said...

ആരു ഞാനോ അതോ ഇന്ത്യന്‍ ടീമോ?