Sunday, December 30, 2007

മെത്രാച്ചനും അച്ചായന്മാരും പിന്നെ ചാരായവും

ഈ വര്‍ഷം തൊടങ്ങിയപ്പൊ അച്ചായന്‍ റബ്ബറളത്തിലില്ലായിരുന്നു, ബുഷച്ചായന്റെ കൂടെയായിരുന്നു. എന്ന ഇപ്പൊ ഇങ്ങ്‌ റബ്ബറളത്തില്‍ അച്ചുവച്ചായന്റെ കൂടെയാണ്‌. പിന്നെ ഈ ബ്ലോഗ്‌ തുടങ്ങിയിട്ട്‌ ആദ്യത്തെ പുതുവത്സരമാണ്‌.ഇതൊന്നും പോരാഞ്ഞിട്ട്‌ ക്രിസ്മസും. അങ്ങനെ വളരെ സന്തോഷമൊള്ള സന്ദര്‍ഫമാണ്‌. പക്ഷെ ഞങ്ങടെ മെത്രാച്ചന്‍ പറഞ്ഞതുകൊണ്ട്‌ ഞങ്ങളു അച്ചായന്മാരു ഈ ക്രിസ്മസിന്‌ വെള്ളമടിക്കില്ല:-) ഇത്രേം അനുസരണയുള്ള അച്ചായന്മാരു വേറേ എവിടേലും കാണുവോ. അല്ലെല്‍ നിങ്ങള്‍ ഒന്നു ആലോചിച്ചു നോക്കിക്കെ, കത്തോലിക്കരു ഏറ്റോം കൂടുതലൊള്ള ചങ്ങനാശ്ശേരിയില്‍ വിറ്റതു "വെറും" കോടികളുടെ മദ്യവല്ലിയോ. മെത്രാച്ചന്‍ അങ്ങനെ പറഞ്ഞില്ലാരുന്നേല്‍ ഈ ക്രിസ്മസിന്‌ എന്തുമ്മാണ്ടം കള്ളു വിറ്റേനേ എന്നൊന്നു ആലോചിച്ചു നോക്കിക്കെ. പാവം കള്ളു കച്ചോടക്കാരു, എന്നാ ചെയ്യാനാ, മെത്രാച്ചന്‍ പറഞ്ഞാ കേക്കാതിരിക്കാനൊക്കുവോ.

മെത്രാച്ചന്‍ കി ജയ്‌
അച്ചായന്‍ കി ജയ്‌
ചാരായം കി ജയ്‌

1 comment:

കാവലാന്‍ said...

റവറളമെന്നു കേട്ടാല്‍ തിള്യ്ക്കണം കള്ളു നമുക്കു......
റവറളം കീ ജയ്
അച്ചായന്‍ കി..ക്കീജയ്