Sunday, December 2, 2007

എയ്ഡ്സ്‌ ദിനം

അങ്ങനെ ഒരു എയ്ഡ്സ്‌ ദിനം കൂടി കടന്നുപോയി. സദ്യവട്ടങ്ങളും കിടുപിടി നമ്പരുകളും കൊറച്ച്‌ ചൊവന്ന റിബ്ബണും ഒക്കെയായി ക്രിസ്മസ്‌ ആഘോഷിക്കുന്നതിലും ഭംഗിയായി നാടും നാട്ടാരും വി.ഐ.പികളും കൂടി കലക്കി വാരി. പക്ഷെ അതുകൊണ്ട്‌ ആര്‍ക്ക്‌ എന്ത്‌ കിട്ടി എന്ന് അച്ചായന്‌ മനസിലായില്ല. അവര്‍ക്ക്‌ വിഭവ സമൃദ്ധമായി ഒരു ഉച്ചയൂണു തരപ്പെട്ടുകാണും. സിനിമാ താരങ്ങളെയും 'അസംസ്കാരിക' നായകന്മാരെ ക്കാണാന്‍ പറ്റിക്കാണും. പാവപ്പെട്ട എയ്ഡ്സ്‌ രോഗികള്‍ക്ക്‌ ഏതായാലും ഒന്നും കിട്ടിയില്ല. അവരുടെ കുട്ടികള്‍ക്ക്‌ പഠിക്കാനും സ്വൈര്യമായി ജീവിക്കാന്‍ കൂടി ഉള്ള സാഹചര്യം ആയില്ല. ആളുകളെ ബോധവല്‍ക്കരിക്കാനോ എയ്ഡ്സിനെക്കുറിച്ച്‌ പഠിപ്പിക്കാനോ സാധിച്ചില്ല. പിന്നെ കുറെ സ്കൂള്‍ കുട്ടീകള്‍ എയ്ഡ്സിന്റെയും എചൈവിയുടെ പൂര്‍ണ്ണരൂപം പഠിച്ചു. അതു മാത്രമാവാം ഈ ദിനത്തിന്റെ ലക്ഷ്യം.