Tuesday, November 20, 2007

വെട്ടിനിരത്തലും പൂച്ചകളും പിന്നെ വാഗ്ദാനങ്ങളും

നിങ്ങള്‍ ആരേലും സെപ്റ്റംബര്‍ ഒന്നാം ഛെ ഈ അച്ചായന്റെ ഒരു ബുദ്ധിക്കേട് നവംബര്‍ ഒന്നാം തിയതി അതായത്‌ കേരളപ്പിറവി കടന്നുപോയത്‌ അറിഞ്ഞാരുന്നോ? അച്ചായന്‍ അറിഞ്ഞില്ല, നമ്മടെ സര്‍ക്കാരും അറിഞ്ഞില്ലാന്നാ തോന്നുന്നെ. അതെന്നാന്നോ? നമ്മടെ റെവന്യൂ മന്ത്രി രാജേന്ദ്രന്‍ ആന്റ്‌ വി.എസ്‌. സഖാവ്‌സ്‌ ഇന്നാളു രണ്ടു കാര്യം പറഞ്ഞാരുന്നു ഓര്‍മ്മയുണ്ടോ ആ ഡയലോഗ്‌. ഓര്‍മ്മകാണില്ലെന്നെനിക്കറിയാം. ഇങ്ങനെ ഒരുപാടു ഡയലോഗുകള്‍ കേട്ടതല്ലേ നമ്മള്‍. ഞാന്‍ ഓര്‍പ്പിക്കാം

ഡയലോഗ്‌ നമ്പര്‍ വണ്‍"മൂന്നാര്‍ മലകളില്‍ തോട്ടമുടമകള്‍ കൈയേറിയ തോട്ടഭൂമിയും മറ്റുള്ളവര്‍ കൈയ്യേറിയ പുറമ്പോക്കു ഭൂമിയും പാട്ടവ്യവസ്ഥ ലംഘിച്ചു കെട്ടിടങ്ങള്‍ നിര്‍മ്മിച്ച ഭൂമിയും പിടിച്ചെടുത്ത്‌ കേരളപ്പിറവി ഭൂരഹിതര്‍ക്കായ്‌ വിതരണം ചെയ്തുകൊണ്ട്‌ കേരലത്തിലെ രണ്ടാം ഭൂപരിഷ്കരണ വിപ്ലവം നടപ്പിലാക്കും"
സ. കെ.പി. രാജേന്ദ്രന്‍ എ.കേ.എ. റവന്യൂമന്ത്രി

ഡയലോഗ്‌ നമ്പര്‍ റ്റൂ"മൂന്നാറില്‍ ഇടിച്ചുനിരത്തുന്ന കെട്ടിടങ്ങളുടെ കല്ലും കട്ടയും കൊണ്ട്‌ ഭവനരഹിതര്‍ക്ക്‌ വീട്‌ വച്ചു കൊടുക്കും"
സ. വി.എസ്‌. അച്ചുതാനന്ദന്‍ എ.കേ.എ. മുഖ്യമന്ത്രി

കല്ലും കട്ടയും ഭൂപരിഷ്കരണവിപ്ലവവും ഒക്കെ അവിടെ നിക്കട്ടെ. ഒരു 'ഫൂരഹിതനേലും' ഏതേലും ഒരു കെട്ടിടത്തിന്റെ തരിയേലും കിട്ടിയോ? അതിനൊള്ള മറുപടി അച്ചായന്മാരുടെ ഇഷ്ടനടന്‍ മമ്മൂട്ടി 'നസ്രാണി' എന്ന സിനിമയില്‍ പറയുന്നൊണ്ട്‌, "ദേ അതിന്‌ നീ(വി.എസ്‌.) ഇച്ചിരികൂടി മൂക്കണം". കാരണം വി.എസ്‌. കളിച്ചത്‌ സ്വന്തം പാര്‍ട്ടിയിലെ പാവപ്പെട്ട മുതലാളിമാരോടും 'ഫൂ'മാഫിയയോടും(അങ്ങനെ ഒരു മാഫിയ ഉണ്ടൊ എന്നറിയില്ല എന്നാലും കിടക്കട്ടെ ഒരു സ്റ്റെയിലിന്‌:-)) ആയിരുന്നില്ലേ. അപ്പം 11 കെവി ലൈനില്‍ ഊഞ്ഞാലു കെട്ടിക്കളിച്ചിട്ട്‌ ഷോക്കടിച്ചു എന്ന് പറഞ്ഞിട്ട്‌ കാര്യമുണ്ടോ.

വി.എസിന്റെ ഉദ്ദേശശുദ്ധിയേ(ഒരു ചെറിയ ശുദ്ധികേട്‌ ഉണ്ടെങ്കിലും) ചോദ്യം ചെയ്യുന്നില്ല പഷെ ഒരു സുരേഷ്ഗോഫിയേയും മറ്റ്‌ പൂച്ചകളേയും അങ്ങോട്ട്‌ അയച്ചിട്ട്‌ എന്നാ പറ്റി. ആദ്യം ഒക്കെ വിപ്സവാത്മകമായി പ്രവര്‍ത്തിച്ചു ശരിയാ പ്ഷെ പാര്‍ട്ടിയെ തൊട്ടപ്പൊ ഷോക്കടിച്ച്‌ തിരിച്ചു പോരണ്ടെ വന്നില്ലേ. ഇപ്പം ഇടിച്ചു പൊളിച്ച കെട്ടിടങ്ങള്‍ക്ക്‌ നഷ്ടപരിഹാരം കൊടുക്കണ്ട വന്നില്ലേ.

വി.എസേ ലാല്‍ സലാം

5 comments:

മുക്കുവന്‍ said...

ചാക്കോച്ചാ‍ അതൊക്കെ ഒരു നന്മ്പറല്ലേ! പാലം കടക്കോളം രാമായണാ.. പാലം കടന്നാപിന്നെ കൂരായണാ...

വി.എസ്. പ്രതിപക്ഷത്തിരുന്നപ്പോള്‍ ഒരു കാര്യം പറഞ്ഞത് ഓര്‍മ്മയുണ്ടോ? എല്ലാ വി.ഐ.പി പെണ്‍വാണിഭക്കാരേയും ചാട്ടവാറിനടിച്ച് റോഡിലൂടെ നടത്തൂന്നോ മറ്റോ? മറന്നുപോയിക്കാണും അല്ലേ?

നമ്മടെ ശ്രീമതി ടീച്ചറുടെ പുന്നാരമോന്‍ ഒരുപ്രതിയാണെന്ന് കേട്ടു. ശരിയാണാവോ? എന്തായാലും തെളിയിക്കാന്‍ പറ്റൂലാ‍... ബോഫേര്‍സ് തെളിയിച്ചില്ലാ‍ാ.. പിന്നെയാ‍ാ ഈ ഒരു വാണിഭം?

കിരണ്‍ തോമസ് തോമ്പില്‍ said...

ഇതേ വിഷയത്തില്‍ ശ്രീ കെ.എം റോയുടെ ലേല്‍ഖനം മംഗളത്തില്‍ നിന്ന് വായിക്കുക

ചാക്കോച്ചന്‍ said...

ആ മംഗളം കണ്ടിട്ടാ തോമാച്ചായാ ഞാന്‍ ഈ ലേഹനം എഴുതിയത്. അല്ലാതെ അച്ചായനെവിടുന്ന ഈ ഡയലോഗ് ഒക്കെ ഓര്‍ക്കാനും വിവരം. അതൊക്കെ കോട്ടയങ്കാര്‍ക്കൊണ്ടെന്ന് ഞങ്ങള്‍ അച്ചായന്മാരു പറയുന്നതല്ലേ. :-D

അടുത്ത ലേഹനം മിക്കവാറും ബേബിച്ചായനിട്ടാരിക്കും കേട്ടോ:-)

അച്ചായ ശരണം!

കൂമന്‍ said...

അച്ചായോ.. സെപ്റ്റംബര്‍ ഒന്നിന് തന്നാണൊ കേരളപ്പിറവി. അല്ല.. നിങ്ങളച്ചായമ്മാരുടെയത്ര വിവരമില്ലാഞ്ഞതു കൊണ്ട് ചോദിച്ചതാ.

ചാക്കോച്ചന്‍ said...

ബുഹഹഹഹഹ് ഞാന്‍ ഇപ്പഴാ അത് ശ്രദ്ധിച്ചത്. ഹഹ്ഹ നല്ല തമാശ. ഈ മനോരമ വായിച്ച് വായിച്ച് ഇല്ലാത്ത ബുദ്ധിയും കൂടി പോയെന്നാ തോന്നുന്നെ.

ചൂണ്ടിക്കാട്ടീയതിന് നന്ദി കൂമച്ചായാ.