Saturday, November 17, 2007

അച്ചായക്കോണ്‍ഗ്രസിന്റെ ഒന്നിക്കല്‍സ്‌ അഥവാ...

വളരും തോറും പിളരുകയും പ്പിളരും തോറും വളരുകയും ചെയ്യുന്ന കേരളക്കോണ്‍ഗ്രസ്‌(എസ്‌) (എം) (അതായത്‌ മാണിച്ചായന്‍ ആന്‍ഡ്‌ പാര്‍ട്ടിയും ജോര്‍ജ്ജിച്ചായന്‍ ആന്‍ഡ്‌ ഫാമിലിയും) എന്നീ വിഭാഗങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് മുന്നോട്ട്‌ പോകും. കേരളത്തിലെ പ്രബുദ്ധരായ കോട്ടയം നിവാസികളുടെ ഈ പാര്‍ട്ടി ചേരുന്നത്‌ ഞങ്ങള്‍ അച്ചായന്മാര്‍ക്ക്‌ നല്ലതാ, എന്നാലും എന്നേപ്പോലുള്ള ചില കുബുദ്ധികള്‍ പറയും '4+1=5 പേര്‍ എന്ന അവസ്ഥ ആകും എന്നല്ലാതെ മാറ്റം ഒന്നും ഒണ്ടാവാനില്ല എന്ന്. അത്‌ അക്ഷരനഗരിയുടെ മക്കള്‍ അങ്ങ്‌ ഷമിക്കും. പക്ഷെ ഒരു സംശയം അച്ചായക്കോണ്‍ഗ്രസിന്റെ തല മൂത്ത നേതാവ്‌ മാണിച്ചായന്‍ പറഞ്ഞതനുസരിച്ച്‌ പിളര്‍ന്നാലല്ലേ അച്ചായങ്കോണ്‍ഗ്രസ്‌ വളരൂ, അങ്ങനെ വളര്‍ന്നാലല്ലേ പിളരാനൊക്കൂ. ഇങ്ങനെ ഒരുമിച്ചാല്‍ എന്നാ സംഭവിക്കും? അതോ ഇനി മാണിച്ചായന്‍ ആ സൂത്രവാക്യം മാറ്റി 'തളരും തോറും ഒരുമിക്കുകയും ഒരുമിക്കുന്തോറൂം തളരുകയും ചെയ്യും' എന്നാക്കിയോ.

No comments: